ഇന്റർഫേസ് /വാർത്ത /Money / Thiruvonam Bumper Lottery | ബമ്പറടിച്ചത് എറണാകുളത്ത്; 12 കോടി കിട്ടിയ ഭാഗ്യവാൻ ആര്?

Thiruvonam Bumper Lottery | ബമ്പറടിച്ചത് എറണാകുളത്ത്; 12 കോടി കിട്ടിയ ഭാഗ്യവാൻ ആര്?

അളഗർ സ്വാമി

അളഗർ സ്വാമി

എറണാകുളം നോർത്തിലെ വിഘ്നേശ്വര ഏജൻസീസിൽ നിന്നും അളഗർ സ്വാമിയെന്ന ഏജൻറ് മുഖേനയാണ് ടിക്കറ്റ് വിറ്റത്

  • Share this:

കൊച്ചി: സംസ്ഥാന സർക്കാരിൻറെ തിരുവോണ ബമ്പർ ഇത്തവണ എറണാകുളത്ത് വിറ്റ ടിക്കറ്റിന്. എറണാകുളം നോർത്തിലെ വിഘ്നേശ്വര ഏജൻസീസിൽ നിന്നും അളഗർ സ്വാമിയെന്ന ഏജൻറ് മുഖേനയാണ് ടിക്കറ്റ് വിറ്റത്. TB 173964 എന്ന ടിക്കറ്റാണ് 12 കോടി നേടിയത്. കടവന്ത്ര ജംഗ്ഷനിൽ തട്ടടിച്ച് 12 വർഷമായി ലോട്ടറി വിറ്റ് വരികയാണ് അളഗർ സ്വാമി.

പതിവുകാരുണ്ടെങ്കിലും അവർക്കാർക്കുമല്ല സമ്മാനം അടിച്ചിരിയ്ക്കുന്നതെന്ന് അളഗർ സ്വാമി പറഞ്ഞു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയാണ് അളഗർ സ്വാമി. ചെറു സമ്മാനങ്ങൾ അടിയ്ക്കാറുണ്ടെങ്കിലും ബമ്പർ അടിച്ചത് ആദ്യമായാണെന്ന് വിഘ്നേശ്വര ഏജൻസീസ് ഉടമ അജേഷ് പറഞ്ഞു. കമ്മീഷനായി 1 കോടി 20 ലക്ഷം രൂപ ലഭിയ്ക്കും.

ഇന്ന് ഉച്ചയോടെയാണ് തിരുവോണ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷവും മൂന്നാം സമ്മാനം 10 ലക്ഷവുമാണ്. 300 രൂപയായിരുന്നു ടിക്കറ്റ് തുക. ലോട്ടറി ഫലം വന്ന് 30 ദിവസത്തിനുള്ളിൽ വിജയികൾ ടിക്കറ്റ് നൽകി പണം കൈപറ്റണം.

First published:

Tags: Kerala Lottery, Kerala Lottery Result, Kerala onam bumper lottery 2020, Onam 2021, Thiruvonam Bumper BR 75 Lottery 2020