• HOME
  • »
  • NEWS
  • »
  • money
  • »
  • 25 കോടി തിരുവോണം ബമ്പര്‍;13 കോടീശ്വരന്മാർ; അഞ്ചിലൊരാൾ ടിക്കറ്റെടുത്തു; സർക്കാരിന് 330 കോടിയിലേറെ

25 കോടി തിരുവോണം ബമ്പര്‍;13 കോടീശ്വരന്മാർ; അഞ്ചിലൊരാൾ ടിക്കറ്റെടുത്തു; സർക്കാരിന് 330 കോടിയിലേറെ

ഭാഗ്യക്കുറി വകുപ്പ് വില്പന അവസാനിപ്പിച്ചെങ്കിലും ഏജന്റുമാർക് കൈവശമുള്ള ടിക്കറ്റുകൾ നറുക്കെടുപ്പിന് തൊട്ടു മുമ്പ് വരെ വിൽക്കാം.

  • Last Updated :
  • Share this:
തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും ഉയർന്ന സമ്മാന തുകയ്ക്കുള്ള ലോട്ടറിയുടെ - കേരള സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി 2022 ന്‍റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. 25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന തിരുവോണം ബമ്പറിന്‍റെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇതിലൂടെ സംസ്ഥാന സര്‍ക്കരിന്‍റെ ഖജനാവിലെത്തിയത് 332.74 കോടി രൂപ.കേരളത്തിലെ അഞ്ചിലൊരാൾ ഈ ഭാഗ്യപരീക്ഷണത്തിൽ പങ്കാളിയായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടിക്കറ്റ് വാങ്ങിയവരിൽ ആറ് ശതമാനം ആളുകൾക്കാണ് ഏതെങ്കിലും ഒരു സമ്മാനം കിട്ടുക.

കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റ് വിറ്റപ്പോൾ കിട്ടിയ വരുമാനം 162 കോടി രൂപ ആയിരുന്നു. ഭാഗ്യക്കുറി വകുപ്പ് വില്പന അവസാനിപ്പിച്ചെങ്കിലും ഏജന്റുമാർക് കൈവശമുള്ള ടിക്കറ്റുകൾ നറുക്കെടുപ്പിന് തൊട്ടു മുമ്പ് വരെ വിൽക്കാം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് നിര്‍വഹിക്കും.

Also Read:-25 കോടി നേടുന്ന ഭാഗ്യശാലിയെ ഇന്നറിയാം; തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഉച്ചയ്ക്ക് 2ന്

ഒരു ദിവസം കൊണ്ട്  13 കോടീശ്വരന്മാരെയാണ് തിരുവോണം ബമ്പര്‍ സൃഷ്ടിക്കുന്നത്. ഒന്നാം സമ്മാനം 25 കോടി രൂപ. രണ്ടാം സമ്മാനം അഞ്ചു കോടി. ഓരോ കോടി വീതം പത്തുപേർക്ക് മൂന്നാം സമ്മാനം.പുറമേ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് രണ്ടരക്കോടി രൂപ കമ്മീഷനും ലഭിക്കും. 66 പേർക്ക് ഓരോ ലക്ഷം വീതവും കിട്ടും. ടിക്കറ്റ് വില 500 രൂപയായിരുന്നു എങ്കിലും വലിയ പ്രതികരണമാണ് ജനങ്ങളിൽ  ഉണ്ടായത്.

Also Read:-Thiruvonam Bumper Lottery| ഇതുവരെ വിറ്റത് 66.5 ലക്ഷം ടിക്കറ്റുകൾ; ഞായറാഴ്ച്ചയും തിരുവോണം ബമ്പർ ടിക്കറ്റുകൾ വാങ്ങാം

ഏജന്റിന്റെ കമ്മീഷൻ പത്തു ശതമാനം, അഡ്വാൻസ് ആദായ നികുതി എന്നിവ കിഴിച്ച് ഒന്നാം സമ്മാനം നേടുന്ന സമ്മാനാർഹന്‌ കയ്യിൽ കിട്ടുക 15.75 കോടി രൂപ. ആകെ സമ്മാനങ്ങളുടെ എണ്ണം 3.97 ലക്ഷം (3,97,911). ആകെ സമ്മാനത്തുകയാകട്ടെ 126.31 കോടി രൂപയും.

ഏജൻ്റുമാരെടുത്ത ടിക്കറ്റിൽ ഭൂരിഭാഗവും വിറ്റുപോയി .
വ്യാജ ടിക്കറ്റുകൾ തടയാൻ സുരക്ഷാ സംവിധാനങ്ങൾ ഇത്തവണ കർശനമാക്കിയിരുന്നു.  10 കോടി രൂപ ഒന്നാം സമ്മാനമായ പൂജാ ബംബർ ഇന്ന് വില്പന തുടങ്ങും.
Published by:Arun krishna
First published: