പി എൻ ബി മെറ്റ് ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (പി എൻ ബി മെറ്റ് ലൈഫ്) യോഗ്യതയുള്ള പോളിസി ഉടമകൾക്ക് 532 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. കുറഞ്ഞത് 4.6 ലക്ഷം ഉപഭോക്താക്കളെങ്കിലും ബോണസിന് അർഹരാണെന്ന് ഇൻഷുറൻസ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പി എൻ ബി മെറ്റ് ലൈഫ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബോണസ് തുക 7 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്.
കമ്പനിയുടെ പങ്കാളിത്ത പോളിസി ഹോൾഡർമാരുടെ ഫണ്ടുകൾ സൃഷ്ടിക്കുന്ന ലാഭത്തിന്റെ പങ്കാണ് ബോണസ്. ഇത് ഉപഭോക്താക്കളുടെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യങ്ങളിലേക്ക് ചേർക്കുന്നു. അങ്ങനെ ആകെ തുക വർദ്ധിക്കുന്നു. 'പി എൻ ബി മെറ്റ് ലൈഫിന്റെ മികച്ച ഫണ്ട് മാനേജുമെന്റും റിസ്ക് മാനേജ്മെൻറ് രീതികളുമാണ് പോളിസി ഹോൾഡർമാർക്ക് ഉയർന്ന ബോണസ് നൽകാൻ കമ്പനിയെ പ്രാപ്തമാക്കിയതെന്ന്' - കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
ഇലക്ട്രിക്ക് ബൈക്ക് ടാക്സികൾക്ക് കർണാടകയുടെ അനുമതി; ആദ്യം ബെംഗളൂരു നഗരത്തിൽ
2021 മാർച്ച് 31 വരെ പ്രാബല്യത്തിലുള്ള എല്ലാ പോളിസി ഉടമകളും ഈ ബോണസ് സ്വീകരിക്കുന്നതിന് യോഗ്യരാണ്. കോറോണ വൈറസ് രണ്ടാം തരംഗത്തിനിടയിൽ ഇത് ഉപഭോക്താക്കളെ കൂടുതൽ സഹായിക്കുമെന്ന് കരുതുന്നതായും കമ്പനി വ്യക്തമാക്കി.
'പ്രവചനാതീതമായ ഈ സമയത്തും ഉപഭോക്താക്കളുടെ ക്ഷേമത്തിൽ ഉറച്ചു നിൽക്കുന്നതാണ് ഞങ്ങളുടെ സേവനങ്ങൾ. കമ്പനിയുടെ വിവേകപൂർണമായ മാനേജ്മെന്റ് നടപടികളിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഈ ശ്രമകരമായ സമയത്തും ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ സ്ഥിരമായ വളർച്ച നൽകി' - ബോണസിനെക്കുറിച്ച് സംസാരിച്ച പി എൻ ബി മെറ്റ് ലൈഫ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആശിഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബ സംരക്ഷണം, ദീർഘകാല ലാഭം, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിങ്ങനെ വിവിധ ജീവിത ഘട്ടങ്ങളിലേക്കായുള്ള ഇൻഷുറൻസ് സേവനങ്ങളാണ് പി എൻ ബി മെറ്റ് ലൈഫ് വാഗ്ദാനം ചെയ്യുന്നതെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
50,000 അധ്യാപകർക്ക് പരിശീലന പരിപാടിയുമായി വിദ്യാഭ്യാസമന്ത്രി; ജൂലൈ 20ന് ആദ്യബാച്ച് ആരംഭിക്കും
2021ൽ അവതരിപ്പിച്ച പി എൻ ബി മെറ്റ് ലൈഫ് സെഞ്ച്വറി പ്ലാൻ ഉപഭോക്താക്കൾക്ക് 100 വർഷം വരെ ഉറപ്പു നൽകുന്ന വരുമാനവും ആജീവനാന്ത ഇൻഷുറൻസ് കവറും വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കളുടെ വിരമിക്കൽ വർഷങ്ങളിൽ വരുമാനം ഉറപ്പാക്കുകയും ഭാവി തലമുറകളിലേക്ക് വരെ സമ്പാദ്യം കരുതി വയ്ക്കാനും സഹായിക്കും.
മെറ്റ് ലൈഫ് ഇന്റർനാഷണൽ ഹോൾഡിങ്സ് എൽ എൽ സി, പഞ്ചാബ് നാഷണൽ ബാങ്ക് ലിമിറ്റഡ് (പി എൻ ബി), ജമ്മു കശ്മീർ ബാങ്ക് ലിമിറ്റഡ് (ജെ കെ ബി), എം പല്ലോൻജി ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മറ്റ് സ്വകാര്യ നിക്ഷേപകർ എന്നിവരടങ്ങുന്നതാണ് പി എൻ ബി മെറ്റ് ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകൾ.
2020 - 21 സാമ്പത്തിക വർഷത്തിൽ ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് 867 കോടി രൂപ വാർഷിക ബോണസ് പ്രഖ്യാപിച്ചിരുന്നു. 9.8 ലക്ഷം പോളിസി ഉടമകൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് ഇൻഷുറർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.