HOME /NEWS /Money / Insurance | വാർഷിക വരുമാനം ഉറപ്പ്; പുത്തൻ ഇൻഷുറൻസ് പ്ലാനുമായി ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്

Insurance | വാർഷിക വരുമാനം ഉറപ്പ്; പുത്തൻ ഇൻഷുറൻസ് പ്ലാനുമായി ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്

പോളിസി ഉടമയുടെ അഭാവത്തിൽപ്പോലും സാമ്പത്തികമായി ആശങ്കകളില്ലാതെ കുടുംബം സുഖകരമായി ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ പ്ലാൻ സഹായിക്കും.

പോളിസി ഉടമയുടെ അഭാവത്തിൽപ്പോലും സാമ്പത്തികമായി ആശങ്കകളില്ലാതെ കുടുംബം സുഖകരമായി ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ പ്ലാൻ സഹായിക്കും.

പോളിസി ഉടമയുടെ അഭാവത്തിൽപ്പോലും സാമ്പത്തികമായി ആശങ്കകളില്ലാതെ കുടുംബം സുഖകരമായി ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ പ്ലാൻ സഹായിക്കും.

 • Share this:

  സ്വകാര്യ ഇൻഷുറൻസ് സ്ഥാപനമായ (private insurance firm) ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് (Ageas Federal Life Insurance) പുതിയ അഷ്വേർഡ് ഇൻകംപ്ലാൻ (Assured Income Plan) അവതരിപ്പിച്ചു. പോളിസി ഉടമ (policy holder) നിർഭാ​ഗ്യവശാൽ മരണപ്പെട്ടാലും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തിട്ടുള്ള വ്യക്തി​ഗത സേവിങ്സ് ഇൻഷുറൻസ് പ്ലാൻ ആണിത്.

  ഇതൊരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിങ് ഇൻഷുറൻസ് പ്ലാൻ ആണ്. പോളിസി ഉടമയുടെ അഭാവത്തിൽപ്പോലും സാമ്പത്തികമായി ആശങ്കകളില്ലാതെ കുടുംബം സുഖകരമായി ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ പ്ലാൻ സഹായിക്കും. സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനൊപ്പം ഒരു വ്യക്തിയുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ ആവർത്തിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉറപ്പുള്ള വാർഷിക വരുമാനവും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

  കുട്ടികളുടെ ഭാവി ആവശ്യങ്ങൾ, ആ​ഗ്രഹിക്കുന്ന ബിസിനസ്സ് തുടങ്ങുക, വിരമിക്കൽ ആസൂത്രണം പോലുള്ള ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന സാമ്പത്തിക പിന്തുണയും പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

  ഹ്രസ്വകാല വരുമാനം (Short Term Income), ദീർഘകാല വരുമാനം (Long Term Income), ആജീവനാന്ത വരുമാനം ( Lifelong Income) എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ഈ പ്ലാനിൻ ലഭ്യമാക്കുന്നുണ്ട്. നിങ്ങളുടെ ലക്ഷ്യത്തിന് അനുസരിച്ച് ഇതിൽ നിന്ന് ഏതെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സൗകര്യം അഷ്വേർഡ് ഇങ്കം പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

  ഹ്രസ്വകാല വരുമാന ഓപ്ഷനിൽ 10 വർഷത്തെ ഒരു നിശ്ചിത കാലയളവിലേക്കും, ദീർഘകാല വരുമാന ഓപ്ഷനിൽ തിരഞ്ഞെടുത്ത പ്രീമിയം പേയ്‌മെന്റ് കാലാവധിയെ ആശ്രയിച്ച് 25 അല്ലെങ്കിൽ 30 വർഷത്തേക്കും ഗ്യാരണ്ടീഡ് റെഗുലർ ഇൻകം (GRI) രൂപത്തിൽ അതിജീവന ആനുകൂല്യം ( survival benefit) പ്ലാൻ ലഭ്യമാക്കും. ആജീവനാന്ത വരുമാന ഓപ്‌ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ജിആർഐ രൂപത്തിലുള്ള അതിജീവന ആനുകൂല്യം പരിരക്ഷയുള്ള വ്യക്തിയുടെ ( life assured) 100 വയസ്സ് വരെ ലഭ്യമാക്കും.

  പ്ലാനിന്റെ മൂന്ന് ഓപ്‌ഷനുകളിലും , ഗ്യാരന്റീഡ് മെച്യുരിറ്റി ബൂസ്റ്റർ എന്ന് വിളിക്കപ്പെടുന്ന ഒരു ലംപ്‌സം ആനുകൂല്യം ലഭ്യമാണ്. വരുമാനം വിതരണം ചെയ്യുന്ന കാലയളവിന്റെ അവസാനത്തിൽ ആണിത് നൽകുന്നത്. പോളിസി കാലയളവിനിടെ പോളിസി ഉടമ നിർഭാഗ്യവശാൽ മരണപ്പെട്ടാൽ, നോമിനിക്ക് ഉടനടി ഡെത്ത് ബെനഫിറ്റ് ലഭ്യമാക്കുമെന്നും കമ്പനി പറയുന്നു.

  “നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ, വിപണിയിലെ ചാഞ്ചാട്ടവും പലിശ നിരക്കുകളിലെ ഏറ്റകുറച്ചിലുകളും ബാധിക്കാത്ത സ്ഥിര വരുമാനത്തോടു കൂടിയ ഉറപ്പുള്ള ഉത്പന്നങ്ങളാണ് ആളുകൾ ഇഷ്ടപ്പെടുന്നതെന്ന് ഞങ്ങൾ മനസിലാക്കി. ഈ ആവശ്യകത കണക്കിലെടുത്ത് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ലക്ഷ്യങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ വ്യക്തികളെ സഹായിക്കുന്നതിന് ആകർഷകമായ സുരക്ഷയും ഉറപ്പുള്ള വരുമാനവും വാഗ്ദാനം ചെയ്യുന്ന അഷ്വേർഡ് ഇൻകം പ്ലാൻ ഞങ്ങൾ അവതരിപ്പിക്കുകയാണ് “ അഷ്വേർഡ് ഇങ്കം പ്ലാൻ അവതരിപ്പിച്ചു കൊണ്ട് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന്റെ സിഎംഒയും ഹെഡുമായ കാർത്തിക് രാമൻ പറഞ്ഞു

  “ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും നിർഭാഗ്യകരമായ സാഹചര്യങ്ങൾ നമ്മൾ നേരിടേണ്ടതായി വരും, അതിനാൽ ഞങ്ങളുടെ അഷ്വേർഡ് ഇങ്കം പ്ലാൻ വരുമാന വിതരണ കാലയളവിൽ പോലും ലൈഫ് കവർ നൽകുന്നു. ഉപഭോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ജീവിതത്തിലെ അനിശ്ചിതാവസ്ഥകളിൽ പോലും നിർഭയമായി സഞ്ചരിക്കാനുള്ള ആത്മവിശ്വാസം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്, ” കാർത്തിക് രാമൻ കൂട്ടിച്ചേർത്തു.

  യൂറോപ്യൻ ബഹുരാഷ്ട്ര ഇൻഷുറൻസ് കമ്പനിയായ ഏജസ്, ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക്, ഇന്ത്യയുടെ മുൻനിര വാണിജ്യ ബാങ്കായ ഐഡിബിഐ ബാങ്ക് എന്നിവയുടെ സംയുക്ത സംരംഭമാണ് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്.

  First published:

  Tags: INSURANCE, Investment