• HOME
  • »
  • NEWS
  • »
  • money
  • »
  • AstraZeneca | ഓഹരിയുടമകൾക്ക് 400 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് മരുന്ന് കമ്പനി

AstraZeneca | ഓഹരിയുടമകൾക്ക് 400 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് മരുന്ന് കമ്പനി

ഓങ്കോളജി, റെസ്പിറേറ്ററി, കാർഡിയോവാസ്കുലർ, വൃക്കസംബന്ധമായ രോഗങ്ങൾ പോലുള്ള പ്രധാന ആരോ​ഗ്യ മേഖലകളുമായി ബന്ധപ്പെട്ട് കമ്പനി പ്രവർത്തിക്കുന്നുണ്ട്.

  • Last Updated :
  • Share this:
    ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനെക ഫാർമ ഇന്ത്യ ലിമിറ്റഡ് (AstraZeneca Pharma India Ltd) 2021-2022 സാമ്പത്തിക വർഷത്തെ ലാഭവിഹിതം (Dividend) പ്രഖ്യാപിച്ചു. 2 രൂപ മുഖവിലയുള്ള (face value) ഓരോ ഷെയറിനും എട്ട് രൂപ വീതം അല്ലെങ്കിൽ 400 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ലാഭവിഹിതം ലഭ്യമാക്കുന്ന റെക്കോർഡ് ഡേറ്റ് (record date) ജൂലൈ 8 ആയിരിക്കുമെന്നും കമ്പനി അറിയിച്ചു. 6,822 കോടി മൂലധനമുള്ള കമ്പനിയാണ് ആസ്ട്രസെനെക.

    1979-ലാണ് അസ്ട്രാസെനെക ഇന്ത്യ (AstraZeneca India) സ്ഥാപിക്കപ്പെട്ടത്. ബെംഗളൂരുവിലാണ് കമ്പനിയുടെ ആസ്ഥാനം. ആസ്ട്രസെനെക്ക ഫാർമ ഇന്ത്യ ലിമിറ്റഡ് (AZPIL) ആണ് കമ്പനിയുടെ നിർമ്മാണം, വിൽപന, വിപണന പ്രവർത്തനങ്ങൾ എന്നിവക്ക് മേൽനോട്ടം വഹിക്കുന്നത്. ഇ​ഗ്ലണ്ടിലെ ആസ്ട്രസെനെക്ക പിഎൽസിയുടെ (AstraZeneca plc) അനുബന്ധ സ്ഥാപനം കൂടിയാണിത്. മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ബയോടെക്നോളജി കമ്പനിയാണ് ആസ്ട്രാസെനെക പി‌എൽ‌സി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള കേംബ്രിഡ്ജ് ബയോമെഡിക്കൽ കാമ്പസിലാണ് ആസ്ട്രസെനെക്ക പിഎൽസിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

    ഇന്ത്യയിൽ 1400 ഓളം ജീവനക്കാർ അസ്ട്രാസെനകയിൽ ജോലി ചെയ്യുന്നുണ്ട്. ഓങ്കോളജി, റെസ്പിറേറ്ററി, കാർഡിയോവാസ്കുലർ, വൃക്കസംബന്ധമായ രോഗങ്ങൾ പോലുള്ള പ്രധാന ആരോ​ഗ്യ മേഖലകളുമായി ബന്ധപ്പെട്ട് കമ്പനി പ്രവർത്തിക്കുന്നുണ്ട്.

    മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ശതമാനം ഉയർന്ന് 27.98 കോടി രൂപയിൽ എത്തിയിരുന്നു. മൊത്തം വരുമാനം 10.3 ശതമാനം ഉയർന്ന് 232 കോടി രൂപയിലും എത്തിയിരുന്നു. കഴിഞ്ഞ 5 വർഷമായി കമ്പനിക്ക് കടങ്ങളും ഇല്ല.

    2022 ജൂൺ 27 -ന് ഇന്ത്യൻ സമയം വൈകുന്നേരം 3.49 വരെയുള്ള കണക്കനുസരിച്ച്, 2,729.10 രൂപയായിരുന്നു അസ്ട്രാസെനകയുടെ ഓഹരി വില. 2933.2. രൂപയായിരുന്നു അതിനു മുൻപത്തെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ, കമ്പനിയുടെ ഓഹരി വില 7.66 ശതമാനം ഇടിഞ്ഞിരുന്നു.

    ഓഹരി വിപണി തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ അസ്ട്രാസെനകയുടെ ഓഹരി വില 2,550 രൂപയിലെത്തിയേക്കാമെന്നും ഷെയർ ഇന്ത്യയുടെ (ShareIndia) ​ഗവേഷണ വിഭാ​ഗം തലവനും വൈസ് പ്രസിഡന്റുമായ രവി സിങ്ങ് (Ravi Singh) പറഞ്ഞു. കുറഞ്ഞ വിലക്ക് ഓഹരി വാങ്ങാനുള്ള അവസരത്തിനായി നിക്ഷേപകർ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഓക്സ്ഫോർഡും അസ്ട്രാസെനകയും ചേർന്ന് കോവിഡ് വാക്സിനും (Covid 19 Vaccine) വികസിപ്പിച്ചിരുന്നു. അസ്ട്രാസെനെക വാക്സിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകൾ പ്രതിരോധശേഷി വർധിപ്പിക്കുന്നുവെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. അസ്ട്രാസെനെക വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾക്കിടയിലെ 45 ആഴ്ച നീണ്ട ഇടവേള മെച്ചപ്പെട്ട രോഗപ്രതിരോധശേഷി നൽകുന്നുവെന്നും വാക്‌സിന്റെ മൂന്നാമത്തെ ഡോസ് ആന്റിബോഡിയും ടി-സെൽ രോഗപ്രതിരോധ പ്രതികരണങ്ങളും വർദ്ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി.
    First published: