SBI ഉപഭോക്താക്കളുടെ ശ്രദ്ധക്ക്! എല്ലാ മാസവും 10,000 രൂപ ലഭിക്കാവുന്ന സ്കീം ഇതാ. ലാഭം ലഭിക്കുന്ന ബിസിനസുകളിൽ പണം നിക്ഷേപിച്ച് ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പല അവസരങ്ങളിലും അനുയോജ്യമല്ലാത്തിടങ്ങളിൽ പണം നിക്ഷേപിച്ച് കൂടുതൽ പ്രശ്നങ്ങൾ വരുത്തി തീർക്കുന്നത് നാം കാണാറുണ്ട്.
താങ്കളുടെ കൈയിൽ പണമുണ്ടെങ്കിൽ തീർച്ചയായും ഇൻവെസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കാവുന്ന ഒരു പദ്ധതിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫർ ചെയ്യുന്നത്. എസ്ബിഐയുടെ ആന്യുയ്റ്റി സ്കീം അനുസരിച്ച് നിശ്ചിത സമയത്തിന് ശേഷം താങ്കൾക്ക് ഒരു സംഖ്യ ലാഭമായും ലഭിക്കും.
മികച്ച എസ്ബിഐ സ്കീംസ്റ്റേറ്റ് ബാങ്കിന്റെ ഈ സ്കീം 36, 60, 84 അല്ലെങ്കിൽ 120 മാസക്കാലത്തേക്കാണ് നിർണയിച്ചിട്ടുള്ളത്. നിശ്ചയിക്കപ്പെട്ട മാസക്കാലത്തേക്ക് തുടക്കം മുതൽ തന്നെയുള്ള നിരക്കിൽ കൃത്യമായി പലിശ ലഭിക്കും. ഉദാഹരണത്തിന് താങ്കൾ അഞ്ചു വർഷത്തേക്ക് പണം ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിൽ അഞ്ചു വർഷത്തേക്കുള്ള പലിശ ലഭിക്കും. എല്ലാവർക്കും ഈ സ്കീമിന്റെ ഭാഗമാവാൻ സാധിക്കുന്നതാണ്.
പ്രതിമാസം 10,000 രൂപ കിട്ടാൻ എന്തു ചെയ്യണംപ്രതിമാസം 10,000 രൂപ ലഭിക്കാൻ ഒരാൾക്ക് 5,07,964 യാണ് ഇൻവെസ്റ്റ് ചെയ്യേണ്ടി വരിക. ഈ തുകയുടെ ഏഴു ശതമാനം പലിശ, അഥവാ എല്ലാ മാസവും പതിനായിരം രൂപ ലാഭമായി ലഭിക്കും. താങ്കളുടെ കൈയിൽ അഞ്ചു ലക്ഷം രൂപയുണ്ട്, താങ്കൾ ഭാവിയിൽ ഒരു നിശ്ചിത സംഖ്യ അധിക വരുമാനമായി ലഭിക്കാ൯ ആഗ്രഹിക്കുന്നുമുണ്ടെങ്കിൽ താങ്കൾക്ക് ഇതിലും വലിയ ഓപ്ഷൻ വേറെയില്ല.
ഇൻവെസ്റ്റ് ചെയ്യാനുള്ള നിയമങ്ങൾഎസ്ബിഐയുടെ ആന്യുയിറ്റി സ്കീമിൽ മിനിമം 1,000 രൂപ ഡെപ്പോസിറ്റ് ചെയ്യാം. മാക്സിമം എത്ര സംഖ്യ എന്നതിന് കണക്കില്ല. എന്നാൽ സ്കീമിൽ ഇൻവെസ്റ്റ് ചെയ്തവർക്ക് നിശ്ചയിച്ച സമയത്തിനു ശേഷം മാത്രമേ പലിശ ലഭിക്കുകയൂള്ളൂ. ഭാവി സുരക്ഷിതമാക്കുക എന്നുദ്ദേശിച്ചു പണം നിക്ഷേപിക്കുന്നവർക്കാണ് ഈ സ്കീം കൂടുതൽ അനുയോജ്യം. മധ്യ വർഗക്കാർ, അഥവാ, പെട്ടെന്ന് പണം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇതിലും നല്ല വേറെ സ്കീം കിട്ടിയേക്കാം.
റെക്കറിംഗ് ഡെപ്പോസിറ്റ്പൊതുവേ, മധ്യ വർഗക്കാരുടെ കൈയിൽ വലിയ തുക ഉണ്ടാവാറില്ലല്ലോ. അതുകൊണ്ടു തന്നെ ഇത്തരം ആളുകൾ കൂടുതലായും റെക്കറിംഗ് ഡെപ്പോസിറ്റ് അഥവാ (ആർഡി) സ്കീമിൽ ഇ൯വെസ്റ്റ് ചെയ്യാറാണ് പതിവ്. ചെറിയ സേവിംഗ്സായി പണം നിക്ഷേപിക്കുകയും ശേഷം പലിശ കൂട്ടി പണം തിരിച്ചെടുക്കുകയും ചെയ്യുന്ന രീതിയാണിത്. സാധാരണക്കാർക്കിടയിൽ ഈ സ്കീം ആണ് വ്യാപകം.
Summary: Here you get to know about the profitable deposit schemes under State Bank of India. If you are looking for a fixed monthly income, choose one of the important long term deposit schemes the bank has on offerഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.