• HOME
 • »
 • NEWS
 • »
 • money
 • »
 • BYJU's Young Genius-ന്റെ ഈ ആഴ്ചയിലെ എപ്പിസോഡില്‍ സോളാറിന്റെ പവറും സിത്താറിന്റെ കരുത്തും ഫീച്ചര്‍ ചെയ്യുന്നു

BYJU's Young Genius-ന്റെ ഈ ആഴ്ചയിലെ എപ്പിസോഡില്‍ സോളാറിന്റെ പവറും സിത്താറിന്റെ കരുത്തും ഫീച്ചര്‍ ചെയ്യുന്നു

ജ്യത്തെ രണ്ട് യുവ പ്രതിഭകള്‍ ചേര്‍ന്ന് അവരുടെ കഴിവുകളും കരുത്തും പ്രകടിപ്പിക്കുന്നു

 • Share this:
  പിന്നോട്ട് നോക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും അഭിമാനാര്‍ഹമായ ഒന്നും തന്നെയില്ല. എല്ലാവരും മത്സരിത്തിലായിരുന്നു. ആ മത്സരത്തിന്റെ ഭാഗമായി നമ്മള്‍ വലിയൊരു ഓട്ടത്തിലായിരുന്നു. അല്ലെങ്കില്‍ ആ മത്സരത്തില്‍ നമ്മളും അകപ്പെട്ടു. നമ്മളില്‍ ഭൂരിഭാഗവും യഥാര്‍ത്ഥത്തില്‍ നമ്മെ ആകര്‍ഷിക്കുന്നതോ നമുക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതോ ആയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ നില്‍ക്കാറില്ല.

  അതുകൊണ്ടാണ് #BYJUSYoungGenius സീസണ്‍ 2-ലെ നേട്ടങ്ങള്‍ ഓരോ എപ്പിസോഡ് കഴിയുന്തോറും നമ്മെ അമ്പരപ്പിക്കുന്നത്. ഈ ആഴ്ചയും വ്യത്യസ്തമല്ല, കാരണം രാജ്യത്തെ രണ്ട് യുവ പ്രതിഭകള്‍ ചേര്‍ന്ന് അവരുടെ കഴിവുകളും കരുത്തും പ്രകടിപ്പിക്കുകയും ഞങ്ങളെ ഇരുത്തി കളയുകയും ചെയ്തു.

  കാലാവസ്ഥാ വ്യതിയാനത്തെ ഇരുമ്പ് കൈകൊണ്ട് ചെറുക്കുക-

  എപ്പിസോഡിലെ ആദ്യത്തെ യുവ പ്രതിഭ തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ നിന്നുള്ള 15 കാരിയായ വിനിഷ ഉമാശങ്കറാണ്. വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് പെട്ടിയില്‍ ചാര്‍ക്കോളിന് പകരം സോളാറിലേക്ക് മാറ്റുന്ന സോളാര്‍ അയണ്‍ കാര്‍ട്ടിന്റെ ഇന്‍വെന്ററും പരിസ്ഥിതി സംരക്ഷകയുമാണ് വിനിഷ. അവളുടെ കണ്ടുപിടിത്തം ചാര്‍ക്കോള്‍ കത്തുന്നതില്‍ നിന്നും പരിസ്ഥിതിയെ സംരക്ഷിക്കുക മാത്രമല്ല, ദീര്‍ഘകാലത്തേക്ക് ഈട് നില്‍ക്കുന്ന ഇസ്തിരി ബോര്‍ഡ് വഴി ഇസ്തിരിയിടുന്നവര്‍ക്ക് പണം ലാഭിക്കാനുള്ള അവസരവും ലഭിക്കുന്നു.

  മൊബൈല്‍ ഇസ്തിരിപ്പെട്ടി വണ്ടിയില്‍ ഒരു സൈക്കിളും ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അവ മുഴുവനായി കൈകൊണ്ട് വലിക്കേണ്ടതില്ല. സ്റ്റീം അയണ്‍ ബോക്സിന് ഊര്‍ജ്ജം ലഭിക്കാന്‍ കാര്‍ട്ടില്‍ സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നു. ഇവ അഞ്ച് മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്ത് ഈ പവര്‍ ഉപയോഗിച്ച് ആറ് മണിക്കൂര്‍ ഒരാള്‍ക്ക് വസ്ത്രങ്ങള്‍ ഇസ്തിരിയിടാം. വസ്ത്രങ്ങള്‍ ഇസ്തിരിയിടുമ്പോഴുള്ള കോണ്‍ടാക്റ്റ് പ്രതലം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വിനിഷ.

  ഇത് മാത്രമല്ല, 2021 ല്‍ ഗ്ലാസ്ഗോയില്‍ നടന്ന ഇഛജ 26 ഉച്ചകോടിയില്‍ സംസാരിക്കാന്‍ അവള്‍ക്ക് ക്ഷണം ലഭിച്ചു. പരിസ്ഥിതി സംരക്ഷിക്കാനുള്ള അവളുടെ വികാരാധീനമായ പ്രസംഗം പ്രമുഖ വ്യവസായികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെയും കീഴടക്കി. തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അവള്‍ എപ്പിസോഡില്‍ ആവര്‍ത്തിച്ചപ്പോള്‍ വിശിഷ്ടാതിഥി രവി ശാസ്ത്രിക്ക് അവളെ വിസ്മയത്തോടെ നോക്കാതിരിക്കാനും ആത്മവിശ്വാസത്തെ പ്രശംസിക്കാനും കഴിയാഞ്ഞില്ല. ഇന്ത്യന്‍ പതാക വരച്ച അവളുടെ മൊബൈല്‍ ഇരുമ്പ് വണ്ടി ഉടന്‍ തന്നെ പുതിയ ഉയരങ്ങള്‍ തൊടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

  സിത്താര്‍ കൊണ്ട് ഹൃദയങ്ങള്‍ കൊളുത്തി വലിക്കാന്‍ -

  13-കാരനായ ആധിരാജ് ചൗധരി പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ തന്റെ മുത്തച്ഛന്‍ പരേതനായ പണ്ഡിറ്റ് ദേബു ചൗധരിയില്‍ നിന്നാണ് സിത്താറിന്റെ ബാല പാഠങ്ങള്‍ പഠിച്ചത്. പിന്നീട് പരേതനായ പിതാവ് പണ്ഡിറ്റ് പ്രതീക് ചൗധരിയില്‍ നിന്ന് സിത്താര്‍ വായിക്കാനും പഠിച്ചു.

  മൂന്നാം തലമുറയിലെ സിത്താര്‍ മാന്ത്രികന്‍ പ്രശസ്തമായ ജയ്പൂര്‍ സെനിയ ഘരാനയില്‍ ഉള്ളയാളാമ്. 17 ഫ്രെറ്റുകളുള്ള സിത്താറില്‍ വൈദഗ്ദ്ധ്യം നേടിയ ഇന്ത്യയിലെ ഏക പരമ്പരാഗത ഘരാനയാണ് അവരുടെത്. ഒരു മിനിറ്റില്‍ ഏതാണ്ട് 600 കോര്‍ഡുകള്‍ വായിച്ച് രവി ശാസ്ത്രിയെയും അവതാരക ആനന്ദ് നരസിംഹനെയും അതിശയിപ്പിക്കുന്നതിന് മുമ്പ് യുവ പ്രതിഭ ഷോയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നു!

  ഗ്രാമി അവാര്‍ഡ് ജേതാക്കളായ പിടി സന്ദീപ് ദാസ് (തബല മാസ്‌ട്രോ), പിടി വിശ്വ മോഹന്‍ ഭട്ട് (മോഹന്‍ വീണ വടക്ക്) എന്നിങ്ങനെ ഈ മേഖലയിലെ വിദഗ്ധര്‍ സിതാര്‍ താരത്തെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. കൂടാതെ 2020 ലെ 'ബാല്‍ പ്രതിഭ അവാര്‍ഡ്' പോലുള്ള നിരവധി അവാര്‍ഡുകള്‍ നേടി. തരാന ആര്‍ട്ട് ആന്‍ഡ് മ്യൂസിക്, 2019 ല്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് കള്‍ച്ചറല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് (CCRT) നേടി, കൂടാതെ 2020 ല്‍ ഉസ്താദ് മുഷ്താഖ് അലി ഖാന്‍ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ സംഘടിപ്പിച്ച ഡങഅഗ ഫെസ്റ്റിവലിലും തന്റെ കഴിവ് പങ്കുവെച്ചു.

  ആറാം വയസ്സില്‍ പരിശീലനം തുടങ്ങിയ ആധിരാജ് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തന്റെ അച്ഛന്റെയും മുത്തച്ഛന്റെയും ശ്രദ്ധേയമായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും പ്രേക്ഷകരുമായി ശരിക്കും ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്, പ്രത്യേകിച്ചും എപ്പിസോഡില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു ചെറിയ സെറ്റ് കളിച്ചതിന് ശേഷം.
  വിനിഷയെയും ആദിരാജിനെയും പോലെയുള്ള യുവ പ്രതിഭകളെ കാണുമ്പോള്‍, നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളില്‍ വിജയിക്കാന്‍ പ്രായം ഒരു വെല്ലുവിളിയല്ലെന്ന് മനസിലാക്കുക. ഒരാള്‍ക്ക് അവരെപ്പോലെ ചെറുപ്പമായിരിക്കാനും ആധിരാജിനെപ്പോലുള്ള അവരുടെ തലമുറയ്ക്ക് പ്രചോദനമാകാനും കഴിയും, കൂടാതെ COP 26ല്‍ വിനിഷ നടത്തിയത് പോലെയുള്ള പ്രകടനം ഏവര്‍ക്കും അഭിമാനാര്‍ഹം തന്നെ. മൊത്തത്തില്‍, നിങ്ങള്‍ തീര്‍ച്ചയായും കാണേണ്ട ഒരു എപ്പിസോഡാണിത്.

  മുഴുവന്‍ എപ്പിസോഡും ഇവിടെ കാണുക.

  (Partnered Content)
  Published by:Naseeba TC
  First published: