• HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya Tritiya | അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നുണ്ടോ? നികുതി നിരക്കുകൾ അറിയാം

Akshaya Tritiya | അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നുണ്ടോ? നികുതി നിരക്കുകൾ അറിയാം

ഗോൾഡ് ബോണ്ട്, ​ഗോൾഡ് ഇടിഎഫ് , ഡിജിറ്റൽ ​ഗോൾഡ്, ഭൗതിക സ്വർണം എന്നിവയ്ക്കെല്ലാം ഏർപ്പെടുത്തിയിരിക്കുന്ന നികുതികൾ വ്യത്യസ്തമാണ്. അതേക്കുറിച്ച് കൂടുതൽ അറിയാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഭാരതീയ വിശ്വാസമനുസരിച്ച് സ്വർണം വാങ്ങാനും നിക്ഷേപങ്ങൾ നടത്താനും അനുയോജ്യമായ ദിവസമാണ് അക്ഷയതൃതീയ (Akshaya Tritiya) ദിനം. ഇത്തവണ, ചെറിയ പെരുന്നാളും, അക്ഷയതൃതീയയും ഒരേ ദിവസം ആയ സന്തോഷത്തിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍. ഇപ്പോഴും ഏറ്റവും മികച്ചതും സുരക്ഷിതവുമായ നിക്ഷേപമായാണ് ഇന്ത്യക്കാർ സ്വർണത്തെ കണക്കാക്കുന്നത്. ​ഗോൾഡ് ബോണ്ട് (gold bonds), ​ഗോൾഡ് ഇടിഎഫ് (gold ETF), ഡിജിറ്റൽ ​ഗോൾഡ് (digital gold) എന്നിവ ഉൾപ്പെടെ മറ്റ് നിരവധി മാര്‍ഗങ്ങളുണ്ടെന്നിരിക്കെ ആഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍ മുതലായ ഭൗതിക സ്വർണത്തോട് (physical gold) ആണ് ഇപ്പോഴും ഭൂരിഭാ​ഗം ഇന്ത്യക്കാർക്കും പ്രിയം.

    ഗോൾഡ് ബോണ്ട്, ​ഗോൾഡ് ഇടിഎഫ് , ഡിജിറ്റൽ ​ഗോൾഡ്, ഭൗതിക സ്വർണം എന്നിവയ്ക്കെല്ലാം ഏർപ്പെടുത്തിയിരിക്കുന്ന നികുതികൾ വ്യത്യസ്തമാണ്. അതേക്കുറിച്ച് കൂടുതൽ അറിയാം.

    ഭൗതിക സ്വർണം (physical gold)

    സ്വർണ്ണത്തിന്റെ ഏറ്റവും സാധാരണ രൂപമായ ഭൗതിക സ്വർണം വാങ്ങുന്ന സമയത്ത് 3 ശതമാനം GST (ചരക്ക് സേവന നികുതി) ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിൽക്കുമ്പോൾ ഉള്ള ജിഎസ്ടി അത് കൈവശം വെച്ചിരിക്കുന്ന കാലാവധിയെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ സ്വർണം വിൽക്കുകയാണെങ്കിൽ ഹ്രസ്വകാല നികുതിയാണ് ബാധകമാകുന്നത്. ഹ്രസ്വകാല മൂലധന നേട്ടങ്ങൾ നിങ്ങളുടെ വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ ബാധകമായ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. മൂന്ന് വർഷത്തിന് ശേഷം വിൽക്കുന്ന സ്വർണ്ണത്തിന് ദീർഘകാല മൂലധന നേട്ടം അടിസ്ഥാനമാക്കി 20.8 ശതമാനം (സെസ് ഉൾപ്പെടെ) നികുതി ചുമത്തും.

    ഡിജിറ്റൽ ​ഗോൾഡ് (digital gold)

    ഡിജിറ്റൽ സ്വർണ്ണത്തിന്റെ കാര്യത്തിൽ, 3 വർഷത്തിൽ താഴെയാണ് കൈവശം വെയ്ക്കുന്നതെങ്കിൽ അതിന് നികുതി ഉണ്ടാകുകയില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഡിജിറ്റൽ സ്വർണ്ണത്തിന് ഹ്രസ്വകാല നികുതിയില്ല. ദീർഘകാലം കൈവശം വയ്ക്കുന്നതിന് ഫിസിക്കൽ ​ഗോൾഡിന് സമാനമായ നികുതിയാണ് ചുമത്തുന്നത്. അതായത്, 20 ശതമാനം നികുതി നിരക്കും 4 ശതമാനം സെസും.

    പേടിഎം, ആമസോൺ പേ, ​ഗൂ​ഗിൾ പേ, ഫോൺ പേ, തുടങ്ങിയവയെല്ലാം ഉപയോ​ഗിച്ച് ഡിജിറ്റൽ ​ഗോൾഡ് വാങ്ങാം. ഒരു രൂപ മുതൽ ആരംഭിക്കുന്ന ഡിജിറ്റൽ ​ഗോൾഡ് ലഭ്യമാണ്.

    ഗോൾഡ് ബോണ്ട് (gold bonds), ​ഗോൾഡ് ഇടിഎഫ് (gold ETF), സോവറിൻ ഗോൾഡ് ബോണ്ടുകൾ (Sovereign Gold Bonds)

    പേപ്പർ ​ഗോൾഡ് എന്നറിയപ്പെടുന്ന വിഭാ​ഗത്തിൽ പെടുന്നവയാണ് ഗോൾഡ് ബോണ്ടും, ​ഗോൾഡ് ഇടിഎഫും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിക്ഷേപകർക്കിടയിൽ ഇവ ജനപ്രിയമായിട്ടുണ്ട്. സ്വർണ്ണ ഇടിഎഫുകൾക്കും ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾക്കും ഭൗതിക സ്വർണത്തിനും ഡിജിറ്റൽ സ്വർണ്ണത്തിനും സമാനമായ നികുതിയാണ് ചുമത്തുന്നത്. സോവറിൻ ഗോൾഡ് ബോണ്ടുകൾ (Sovereign Gold Bonds) എന്നറിയപ്പെടുന്നവയ്ക്ക് വ്യത്യസ്തമായ നികുതി നിയമങ്ങൾ ആണുള്ളത്. സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് എട്ട് വർഷത്തെ കാലാവധിയുണ്ട്. എങ്കിലും, അഞ്ച് വർഷത്തിന് ശേഷം നിക്ഷേപകർക്ക് ഇവ റെഡീം ചെയ്യാൻ കഴിയും. അഞ്ച് മുതൽ എട്ട് വർഷം വരെ റെഡീം ചെയ്യുകയാണെങ്കിൽ 20.8 ശതമാനം നികുതി ആയിരിക്കും ഉണ്ടാകുക.
    Published by:user_57
    First published: