• HOME
  • »
  • NEWS
  • »
  • money
  • »
  • ജപ്പാനിൽ വ്യവസായം ചെയ്യുന്നോ? കൊച്ചിയില്‍ മൂന്നു ദിവസം മേള; വനിതാസംരംഭകര്‍ക്ക് പ്രവേശനം സൗജന്യം

ജപ്പാനിൽ വ്യവസായം ചെയ്യുന്നോ? കൊച്ചിയില്‍ മൂന്നു ദിവസം മേള; വനിതാസംരംഭകര്‍ക്ക് പ്രവേശനം സൗജന്യം

കേരളത്തില്‍ വനിതാ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വനിതകള്‍ക്ക് സൗജന്യ പ്രവേശനം

  • Share this:

    കൊച്ചി: ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴസ് (ഇന്‍ജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാന്‍ മേള മാര്‍ച്ച് 2 മുതല്‍ 4 വരെ കൊച്ചി റമദ റിസോര്‍ട്ടില്‍ നടക്കും. മാര്‍ച്ച് 2ന് രാവിലെ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും സാങ്കേതിവിദ്യകളും ജപ്പാന്‍ കമ്പനികളില്‍ നിന്നുള്ള നിക്ഷേപ സാധ്യതകളും തുറന്നിടുന്ന മേളയില്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന വനിതകള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

    കേരളത്തില്‍ വനിതാ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഇളവ് നല്‍കുന്നതെന്ന് ഇന്‍ജാക് പ്രസിഡന്റും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡിയുമായ മധു എസ് നായര്‍, വൈസ് പ്രസിഡന്റും സിന്തൈറ്റ് എംഡിയുമായ ഡോ. വിജു ജേക്കബും പറഞ്ഞു.

    Also Read-സംസ്ഥാനത്തെ 60 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ; ആകെ വരുമാനം 1570.21 കോടി; മുന്നിൽ കെഎസ്ഇബി

    ജപ്പാനിലേയ്ക്ക് കയറ്റുമതി ലക്ഷ്യമിടുന്ന ചെറുകിട-ഇടത്തരം സംരഭങ്ങള്‍, ബയേഴ്സ്, പങ്കാളിത്തം നോക്കുന്ന സ്ഥാപനങ്ങള്‍, സംയുക്തസംരഭങ്ങള്‍ സ്ഥാപിക്കുന്നവര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ക്ക് മേള മികച്ച അവസരങ്ങള്‍ ലഭ്യമാക്കും. മൂന്ന് ലഞ്ചും രണ്ട് ഡിന്നറും ഉള്‍പ്പെടെയാണ് കുറഞ്ഞ നിരക്കിലുള്ള പ്രവേശന ഫീസ്. ഇളുവകളോടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് 1ന് വൈകീട്ട് 6 മണിക്ക് അവസാനിക്കും.

    മേളയുടെ ഭാഗമായ പ്രദര്‍ശന സ്റ്റാളുകളിലേയ്ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. www.injack.org.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. റമദയിലെ സ്പോട് രജിസ്ട്രേഷന്‍ മാര്‍ച്ച് 2 രാവിലെ 9 മണി മുതല്‍ 10.30 വരെ നടക്കും.

    വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകള്‍

    1. സ്പൈസസ്
    2. ടൂറിസം ആന്‍ഡ് വെല്‍നെസ്
    3. എഡ്യുക്കേഷന്‍ ആന്‍ഡ് എച്ച്ആര്‍
    4. മെഡിക്കല്‍ ടെക്നോളജി ആന്‍ഡ് ഡിവൈസസ്
    5. എഐ, റോബോടിക്സ് ആന്‍ഡ് ഐടി
    6. റബര്‍
    7. സീഫുഡ് ആന്‍ഡ് ഫുഡ് പ്രോസസ്സിംഗ്
    8. മാരിടൈം
    9. ഇന്‍ഫ്രാസ്ട്രക്ചര്‍
    10. ഗീന്‍ ഹൈഡ്രജന്‍ ആന്‍ഡ് ഇവി
    Published by:Jayesh Krishnan
    First published: