• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | ഇന്ധന വില വർദ്ധനവില്ലാതെ ഇന്നേക്ക് മൂന്നു മാസം; പെട്രോൾ, ഡീസൽ വിപണിയിൽ എന്തെല്ലാം മാറ്റങ്ങൾ

Fuel price | ഇന്ധന വില വർദ്ധനവില്ലാതെ ഇന്നേക്ക് മൂന്നു മാസം; പെട്രോൾ, ഡീസൽ വിപണിയിൽ എന്തെല്ലാം മാറ്റങ്ങൾ

മെയ് 22നാണ് ധനമന്ത്രി നിർമല സീതാരാമൻ, പെട്രോൾ ലിറ്ററിന് എട്ടു രൂപയും, ഡീസലിന് ആറ് രൂപയും കുറച്ചത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ഇന്ധനവില വർധന (fuel price rise) നിലച്ചിട്ട് ഇന്നേക്ക് മൂന്നു മാസം തികയുന്നു. മെയ് 22നാണ് ധനമന്ത്രി നിർമല സീതാരാമൻ, പെട്രോൾ ലിറ്ററിന് എട്ടു രൂപയും, ഡീസലിന് ആറ് രൂപയും കുറച്ചത്. ഇതിനിടെ മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും മൂല്യവർധിത നികുതി (വാറ്റ്) കുറച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം വില വീണ്ടും കുറഞ്ഞു.

    സംസ്ഥാന സർക്കാർ ഈടാക്കുന്ന വാറ്റ് അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങൾ തോറും വ്യത്യാസപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയായപ്പോൾ ഡീസൽ വില 89.62 രൂപയായി. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 106.31 രൂപയും ഡീസൽ വില 94.27 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 106.03 രൂപയായപ്പോൾ ഡീസൽ വില ലിറ്ററിന് 92.76 രൂപയായി. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 102.63 രൂപയിലും ഡീസൽ വില ലിറ്ററിന് 94.24 രൂപയിലും തുടരുകയാണ്. ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 101.94 രൂപയായപ്പോൾ ഡീസൽ വില 87.89 രൂപയായി.

    അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. യുഎസിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്ന ഭയത്തിനിടയിൽ, ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിലേക്ക് എത്തിച്ചേർന്നു.

    ഓയിൽ വില കുറഞ്ഞതോടെ കേന്ദ്രം അടുത്തിടെ ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന നികുതി വെട്ടിക്കുറയ്ക്കുകയും പെട്രോൾ കയറ്റുമതിയിലെ സെസ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

    2023 ഏപ്രിൽ മുതൽ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എത്തനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്യാൻ ആരംഭിക്കും. എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനും കൂടിയാണ് ശ്രമം.

    ഇത് പെട്രോൾ വിതരണം വർദ്ധിപ്പിക്കും. 2025 ഓടെ പെട്രോളിന്റെ അഞ്ചിലൊന്ന് എത്തനോൾ കൊണ്ട് നിർമ്മിക്കുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് പുരി പറഞ്ഞു. "E20 പെട്രോൾ (20 ശതമാനം എത്തനോൾ കലർന്ന പെട്രോൾ) ചെറിയ അളവിൽ 2023 ഏപ്രിൽ മുതൽ ലഭ്യമാകും. ബാക്കിയുള്ള ഇടങ്ങളിൽ 2025 ഓടെ എത്തും,” അദ്ദേഹം പറഞ്ഞു.

    ഈ വർഷം ജൂണിൽ 10 ശതമാനം എത്തനോൾ (10 ശതമാനം എത്തനോൾ, 90 ശതമാനം പെട്രോൾ) കലർത്തിയ പെട്രോൾ വിതരണം എന്ന നേട്ടം കൈവരിച്ച ഇന്ത്യ, അഞ്ച് വർഷം കൊണ്ട് 20 ശതമാനം എത്തനോൾ ഉപയോഗിച്ച് പെട്രോൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറി. കരിമ്പിൽ നിന്നും മറ്റ് കാർഷിക ഉത്പ്പന്നങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത 10 ശതമാനം എത്തനോൾ ചേർന്ന പെട്രോൾ 2022 നവംബർ മാസത്തിനകം ഉത്പാദിപ്പിക്കുക എന്നായിരുന്നു യഥാർത്ഥ ലക്ഷ്യം.

    പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക്:

    തിരുവനന്തപുരം
    പെട്രോൾ ലിറ്ററിന് 107.71 രൂപ
    ഡീസൽ: ലിറ്ററിന് 96.52 രൂപ

    ഡൽഹി
    പെട്രോൾ ലിറ്ററിന് 96.72 രൂപ
    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ
    പെട്രോൾ ലിറ്ററിന് 106.31 രൂപ
    ഡീസൽ ലിറ്ററിന് 94.27 രൂപ

    കൊൽക്കത്ത
    പെട്രോൾ ലിറ്ററിന് 106.03 രൂപ
    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ
    പെട്രോൾ ലിറ്ററിന് 102.63 രൂപ
    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ
    പെട്രോൾ ലിറ്ററിന് 108.65 രൂപ
    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്
    പെട്രോൾ ലിറ്ററിന് 109.66 രൂപ
    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു
    പെട്രോൾ ലിറ്ററിന് 101.94 രൂപ
    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി
    പെട്രോൾ ലിറ്ററിന് 96.01 രൂപ
    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ
    പെട്രോൾ ലിറ്ററിന് 96.57 രൂപ
    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ
    പെട്രോൾ ലിറ്ററിന് 96.63 രൂപ
    ഡീസൽ ലിറ്ററിന് 92.38 രൂപ
    Published by:user_57
    First published: