• HOME
  • »
  • NEWS
  • »
  • money
  • »
  • THREE START UP ENTREPRENEURS IN INDIA HAVE SOLD BILLDESK COMPANY TO PAYU FOR RS 3500 CRORE JK

BillDesk ഇനി PayUവിന് സ്വന്തം; കമ്പനി വിറ്റ് ഇന്ത്യയിലെ മൂന്ന് സ്റ്റാർട്ട്അപ് സംരംഭകർ നേടിയത് 3,500 കോടി രൂപ

രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കമ്പനിക്ക് ഇന്ത്യയിലെ പേയ്‌മെന്റ് ഗേറ്റ്‌വേകളിൽ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്സ് ക്ലയന്റുകളാണുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പേയ്‌മെന്റ് ഗേറ്റ്‌വേയായ ബിൽഡെസ്ക്കിന്റെ സ്ഥാപകർക്ക് കോളടിച്ചു. ബിൽഡെസ്ക്കിനെ ദക്ഷിണാഫ്രിക്കൻ ടെക് ഭീമനായ നാസ്‌പേഴ്‌സിന്റെ നിക്ഷേപ സ്ഥാപനമായ പ്രോസസ് വാങ്ങി. 4.7 ബില്യൺ ഡോളറിറിന്റെ ഇടപാട് ഇതോടെ നടന്നത്. പേയ്‌മെന്റ് ഗേറ്റ്‌വേ ആയ പേയുവിന് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ നടത്തിയതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

    100 ശതമാനം വാങ്ങൽ നടപടികൾ പൂർത്തിയായതോടെ ബിൽഡെസ്ക്കിന്റെ സ്ഥാപകരായ എം.എൻ. ശ്രീനിവാസു, കാർത്തിക് ഗണപതി, അജയ് കൗശൽ എന്നിവർ നേടിയത് 500 മില്യൺ ഡോളർ വീതമാണ്. ആർതർ ആൻഡേഴ്സൺ എന്ന യുഎസ് ആസ്ഥാനമായുള്ള അക്കൗണ്ടിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് മൂവരും കണ്ടുമുട്ടിയത്. തുടർന്ന് മൂന്ന് പേരും ജോലി ഉപേക്ഷിച്ച് സംരംഭക പാത തിരഞ്ഞെടുക്കുകയായിരുന്നു.

    മൂന്ന് ഐഐഎം ബിരുദധാരികളും ചേർന്ന് ഫിൻ‌ടെക് സ്റ്റാർട്ടപ്പ് എന്ന ആശയം നടപ്പിലാക്കുമ്പോൾ 'ഫിൻ‌ടെക്' എന്ന വാക്ക് പോലും ആരും ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല, ഇന്ത്യൻ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം കേവലം 50,000 മാത്രമായിരുന്നു. ഞങ്ങൾ സാധാരണ യുവ സ്റ്റാർട്ടപ്പ് സ്ഥാപകരിൽ നിന്ന് വ്യത്യസ്തരാണ്. എനിക്കും കൗശലിനും 53 വയസ്സായി, ഗണപതിയ്ക്ക് 50 കഴിഞ്ഞു. 2000ൽ ഞങ്ങൾ പുതിയ സംരംഭം ആരംഭിച്ചപ്പോൾ ധനകാര്യ സാങ്കേതികവിദ്യ മേഖലയിൽ എന്തെങ്കിലും ചെയ്യുന്നത് മികച്ച അവസരമാകുമെന്ന് തോന്നിയിരുന്നുവെന്ന്”ശ്രീനിവാസു ബ്ലൂംബെർഗിനോട് പറഞ്ഞു.

    രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കമ്പനിക്ക് ഇന്ത്യയിലെ പേയ്‌മെന്റ് ഗേറ്റ്‌വേകളിൽ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്സ് ക്ലയന്റുകളാണുള്ളത്. കൂടാതെ രാജ്യത്തെ എല്ലാ ബില്ലിംഗ് ഇടപാടുകളിലും ഏകദേശം 60 ശതമാനം ഇവരുടെ കമ്പനിയ്ക്ക് കീഴിലാണ്.

    ഫിൻ‌ടെക് സ്ഥാപനമായ പേയു ഡിജിറ്റൽ പേയ്‌മെന്റ് ദാതാക്കളായ ബിൽ‌ഡെസ്കിനെ 4.7 ബില്യൺ ഡോളറിന് (ഏകദേശം 34,376.2 കോടി രൂപ) ആണ് വാങ്ങുന്നത്. ഇടി റിപ്പോർട്ട് അനുസരിച്ച്, ബിൽഡെസ്കിന്റെയും പേയുവിന്റെയും ലയനത്തിന് ശേഷം, വാർഷിക മൊത്ത പേയ്മെന്റ് വോളിയം (ടിവിപി) 147 ബില്യൺ ഡോളറുള്ള ഏറ്റവും വലിയ ഓൺലൈൻ പേയ്മെന്റ് കമ്പനിയായി മാറും.

    ബിൽഡെസ്ക് ഒരു പേയ്‌മെന്റ് പ്ലാറ്റ്ഫോമാണ്, അത് മറ്റ് കമ്പനികളിൽ നിന്ന് ബില്ലിംഗ് ഡാറ്റ ശേഖരിക്കുകയും തുടർന്ന് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് പേയ്‌മെന്റുകളിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ഇത് തടസ്സരഹിതമായ ഇടപാടിന് സഹായിക്കും. 2007 മുതൽ കമ്പനി വൻ ലാഭമുണ്ടാക്കുകയും 2021 സാമ്പത്തിക വർഷത്തിൽ 253 മില്യൺ ഡോളർ മൊത്ത വരുമാനം നേടുകയും ചെയ്തു.

    കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ നയിക്കുന്നതിൽ കമ്പനി മുൻനിരയിലാണെന്ന് ബിൽഡെസ്‌കിന്റെ സഹസ്ഥാപകനായ എം.എൻ ശ്രീനിവാസു പറഞ്ഞു. "പ്രോസസിന്റെ ഈ നിക്ഷേപം ഇന്ത്യയിലെ റിസർവ് ബാങ്ക് നടപ്പാക്കിയ നവീകരണവും പുരോഗമനപരമായ നിയന്ത്രണ ചട്ടക്കൂടുകളും ഉപയോഗിച്ച് ഡിജിറ്റൽ പേയ്‌മെന്റുകൾക്കുള്ള ഇന്ത്യയിലെ സുപ്രധാന അവസരത്തെ സാധൂകരിക്കുന്നതാണെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
    Published by:Jayesh Krishnan
    First published:
    )}