നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ക്യാന്‍സര്‍ രോഗിയായ അരവിന്ദാക്ഷന് 75 ലക്ഷം; ഭാഗ്യം ; തേടിയെത്തിയത് സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായി

  ക്യാന്‍സര്‍ രോഗിയായ അരവിന്ദാക്ഷന് 75 ലക്ഷം; ഭാഗ്യം ; തേടിയെത്തിയത് സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായി

  കൂലിപ്പണിക്കാരന്‍ ആയിരുന്ന അരവിന്ദാക്ഷന് ക്യാന്‍സര്‍ ബാധിച്ചതോടെ ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല

  • Share this:
   തൃശ്ശൂര്‍: ഒരു പതിറ്റാണ്ടിലേറെയായി ക്യാന്‍സര്‍ ചികിത്സയ്ക്കു വിധേയനായ അറുപത്താറുകാരനായ അരവിന്ദാക്ഷനെ കടാക്ഷിച്ച് ഭാഗ്യദേവത. സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് കടം വാങ്ങി ക്യാന്‍സറിന് ചികിത്സിച്ചിരുന്ന ഇദ്ദേഹത്തെ തേടിയെത്തിയത്.

   അഴീക്കോട് സുനാമി കോളനിയിലാണ് അരവിന്ദാക്ഷനും കുടുംബവും താമസിക്കുന്നത്. കൂലിപ്പണിക്കാരന്‍ ആയിരുന്ന അരവിന്ദാക്ഷന് ക്യാന്‍സര്‍ ബാധിച്ചതോടെ ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല. പലപ്പോഴും കടം വാങ്ങിയായിരുന്നു അരവിന്ദാക്ഷന്‍ ചികിത്സയ്ക്കുള്ള ചെലവുകള്‍ നോക്കിയിരുന്നത്. ഇതോടെ സാമ്പത്തിക ബാധ്യത കൂടി വന്നു.

   ഈ കഷ്ടതകള്‍ക്കിടെയാണ് അരവിന്ദാക്ഷനെ തേടി ഭാഗ്യദേവത എത്തിയത്. അഴീക്കോട് മരപ്പാലം ത്രീ സ്റ്റാര്‍ ലോട്ടറി ഏജന്‍സി വില്‍പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം.

   സമ്മാനമായി ലഭിച്ച പണം കൊണ്ട് ആശുപത്രി ചെലവിനും മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കും വേണ്ടി വാങ്ങിയ കടം വീട്ടണമെന്നും പുതിയ വീട് വെയ്ക്കണമെന്നുമാണ് അരവിന്ദാക്ഷന്റെ ആഗ്രഹം.

   ഭാര്യ വിമല അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനില്‍ താല്‍ക്കാലിക പ്യൂണാണ്. ലൈജേഷ്, ഷിജി, ജിഷി എന്നിവരാണ് മക്കള്‍.

   Akshaya AK 518, Kerala Lottery Results | അക്ഷയ AK 518 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 517 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AZ 687674 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AT 104543 എന്ന നമ്പരിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് പുനരാരംഭിച്ചത്.

   40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

   5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

   സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.
   Published by:Karthika M
   First published: