ന്യൂഡൽഹി: സ്വന്തമായി ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന പലരുടെയും പ്രശ്നം സാമ്പത്തികം തന്നെ. എന്നാൽ വെറും 50000 രൂപ കൊണ്ട് ആരംഭിക്കാവുന്ന ബിസിനസാണ് ഓൺലൈൻ ഹോർഡിംഗ് ബിസിനസ്. ഡിജിറ്റൽ യുഗമായ ഇക്കാലത്ത് ഓൺലൈൻ ഹോർഡിംഗ് ബിസിനസ് വളരെ ലാഭകരമായ ഒന്നാണ്. അഡ്വർടൈസിംഗ് സ്റ്റാർട്ടപ്പ് കമ്പനിയായ ഗോ ഹോർഡിംഗ്സ്.കോമിന്റെ (Gohoardings.com) സ്ഥാപക ദീപ്തി അവസ്തി ശർമ്മയുമായി ന്യൂസ് 18 നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇതാ.
ഹോർഡിംഗ് ബിസിനസിൽ നിന്ന് പ്രതിമാസം ഒരു കോടിയിലധികം രൂപയാണ് ദീപ്തിയുടെ വരുമാനം. എങ്ങനെ ഓൺലൈൻ ഹോർഡിംഗ് ബിസിനസ് ആരംഭിക്കാമെന്നും എത്ര പണം സമ്പാദിക്കാനാകുമെന്ന അറിയാൻ തുടർന്ന് വായിക്കുക.
Explained | ഡാറ്റ ചോർച്ച; ഫേസ്ബുക്കിന്റെ നിലപാട് എന്ത്? നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണോ?
ഒരു വർഷത്തിനുള്ളിൽ കോടികൾ സമ്പാദിക്കാം
2016ൽ ഓൺലൈൻ ഹോർഡിംഗ്സ് ബിസിനസ് ആരംഭിക്കുമ്പോൾ ദീപ്തി അവസ്തി ശർമയ്ക്ക് 27 വയസ്സായിരുന്നു പ്രായം. കൂടുതൽ പണം കൈവശമില്ലാത്തതിനാൽ ദീപ്തി 50000 രൂപ മാത്രം ഉപയോഗിച്ചാണ് ഓൺലൈൻ ഹോർഡിംഗ് ആരംഭിച്ചത്. എന്നാൽ, ബിസിനസ് ആരംഭിച്ച്, അടുത്ത വർഷം മുതൽ 12 കോടി രൂപയാണ് ദീപ്തി സമ്പാദിക്കാൻ തുടങ്ങിയത്.
ഒരു വർഷത്തിനു ശേഷം ദീപ്തിയുടെ വിറ്റുവരവ് 20 കോടി കടന്നു. വളരെ വിജയകരമായ ഈ ബിസിനസിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ സമ്പാദിക്കാൻ സാധിച്ചെന്ന് ദീപ്തി പറയുന്നു. ഡിജിറ്റൽ ഹോർഡിംഗ്സ് ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നെന്നും ഈ ഫീൽഡ് വളരെ അസംഘടിതമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ആളുകൾ വീട്ടിലിരുന്ന് തന്നെ പരസ്യങ്ങളും മറ്റും നൽകാനുള്ള വഴികളാണ് തിരയുന്നതെന്നും മനസ്സിലാക്കിയാതും ദീപ്തി കൂട്ടിച്ചേർത്തു.
COVID 19 | ടി വി കണ്ട്, പത്രം വായിച്ച് ഉമ്മൻ ചാണ്ടി; ചിത്രങ്ങൾ പങ്കുവച്ച് ചാണ്ടി ഉമ്മൻ
നിലവിലെ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഓൺലൈൻ, ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചതിനാൽ ഓൺലൈൻ ഹോർഡിംഗ്സ് ബിസിനസ് കൂടുതൽ ലാഭകരമായി മാറിയിട്ടുണ്ട്.
മാർക്കറ്റിംഗിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെയാണ് ബിസിനസ് ആരംഭിച്ചതെന്ന് ദീപ്തി പറയുന്നു. ഇതിനായി, നിങ്ങളുടെ ഡൊമെയ്ൻ നാമമുള്ള ഒരു വെബ്സൈറ്റ് ഉണ്ടാക്കേണ്ടതുണ്ട്.
ഗോ ഹോർഡിംഗ്സ്.കോമിന്റെ പ്രവർത്തനം എങ്ങനെ?
ആദ്യമായി ഉപഭോക്താവ് GoHardings.com ന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം. ഇതിനു ശേഷം, വെബ്സൈറ്റിലേക്ക് പോയി നിങ്ങളുടെ ലോക്കേഷൻ തിരയണം. അതായത് ഹോർഡിംഗ് ഇൻസ്റ്റാൾ ചെയ്യേണ്ടയിടം തീരുമാനിക്കണം. ലൊക്കേഷൻ തിരഞ്ഞെടുത്ത ശേഷം, അനുയോജ്യമായവ കമ്പനിക്ക് അയയ്ക്കുക. അതിനുശേഷം സൈറ്റിന്റെയും സ്ഥലത്തിന്റെയും ലഭ്യത സ്ഥിരീകരിച്ച് കമ്പനി മറുപടി അയയ്ക്കും. തുടർന്ന് കലാസൃഷ്ടികളും ഓർഡറുകളും ഉപഭോക്താവിൽ നിന്ന് ലഭിക്കും. ലൊക്കേഷൻ സൈറ്റ് ലൈവായി കാണുന്നതിന് ഒരു ഐഡിയും പാസ്വേഡും നൽകിയിട്ടുണ്ട്. ഒരു മാസത്തേക്ക് ഒരു ഹോർഡിംഗ് ലഭിക്കാൻ കമ്പനി ഏകദേശം 1 ലക്ഷം രൂപ വരെ പണം ഈടാക്കും. ഇന്ന് മാര്‍ക്കറ്റിംഗ് രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് അഥവാ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.