നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഒരു ഹാൻഡ് സാനിട്ടൈസർ എപ്പോഴും കൈയിൽ കരുതേണ്ടത് അനിവാര്യം!

  ഒരു ഹാൻഡ് സാനിട്ടൈസർ എപ്പോഴും കൈയിൽ കരുതേണ്ടത് അനിവാര്യം!

  സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നത് എല്ലായ്പ്പോഴും സാധിക്കാത്ത സന്ദർഭങ്ങളിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിട്ടൈസർ നിങ്ങൾക്ക് ഉപകാരപ്പെടും.

  Nerolac Sanitizer

  Nerolac Sanitizer

  • Share this:
   ഓരോരുത്തരും തിരക്കിട്ട് നെട്ടോട്ടമോടുന്ന കാലമാണ് നമ്മുടേത്. എന്നാൽ നമുക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ പലേടത്തും വ്യാപിച്ചിരിക്കുന്ന അപകടകാരികളായ അണുക്കളും ബാക്‌ടീരിയകളും ഏത് നേരവും ആക്രമിച്ചേക്കാമെന്ന കാര്യം ആരും അറിയുന്നില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നത് എല്ലായ്പ്പോഴും സാധിക്കാത്തതിനാൽ, അത്തരം സന്ദർഭങ്ങളിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിട്ടൈസർ നിങ്ങൾക്ക് ഉപകാരപ്പെടും.   വീട്ടിൽ:

   വീട്ടിൽ വരുന്ന അതിഥിയായാലും വേലക്കാരായാലും അവർ അണുക്കളുടെയും വൈറസുകളുടെയും വാഹകരായിരിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടോ? അപ്പോൾ വൈറസ് വീട്ടിലേക്ക് കടക്കുന്നതും എല്ലായിടത്തും വ്യാപിക്കുന്നതും എങ്ങനെയാണ് തടയാൻ കഴിയുക? വാതിൽക്കൽ ഒരു ഹാൻഡ് സാനിട്ടൈസർ വെച്ചാൽ മതി. വീട്ടിലേക്ക് വരുന്നത് ആരായിരുന്നാലും കൈകൾ അണുമുക്തമാക്കും. വീട്ടിലേക്ക് അണുക്കൾ കടക്കുന്നതും വ്യാപിക്കുന്നതും തടയുകയും ചെയ്യാം.   ഓഫീസിൽ:

   കോൺഫറൻസ് റൂം, ബാത്ത്‍റൂം, കഫെറ്റീരിയ, എലവേറ്റർ ബട്ടൻ എന്നിങ്ങനെ എല്ലാവരും മാറിമാറി ഉപയോഗിക്കുന്ന സ്ഥലങ്ങൾ അണുക്കളുടെ വാഹക സ്ഥാനങ്ങളാണ്. ജോലിസ്ഥലത്ത് മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായി അകലം പാലിക്കാൻ നിങ്ങൾ ജാഗ്രത പാലിച്ചേക്കും. എന്നാൽ ഒരു വൈറ്റ്‍ബോർഡിൽ എഴുതുന്ന മാർക്കർ സ്‍പർശിക്കുമ്പോൾ, അഥവാ മറ്റൊരാളിൽ നിന്ന് പണം കൈയ്യിൽ വാങ്ങുമ്പോൾ പതിയിരിക്കുന്ന അപകടം കാര്യമായി ശ്രദ്ധിക്കില്ല. അവയൊക്കെ പലരുടെ സ്‍പർശനം ഏൽക്കുന്ന സാധനങ്ങളാണ്. അതിൽ വൈറസ് തങ്ങിനിൽപ്പുണ്ടെങ്കിൽ നിങ്ങളുടെ കൈകളിലേക്കും എളുപ്പത്തിൽ പകരും. അതുകൊണ്ടാണ് ഫലപ്രദമായ ഹാൻഡ് സാനിട്ടൈസർ കൈവശം കരുതേണ്ടത്. അണുക്കൾ വ്യാപിക്കുന്നത് ഉടനടി തടയാൻ കഴിയും.   യാത്ര ചെയ്യുമ്പോൾ:

   ഒരു ക്യാബ് ഡോർ ഹാൻഡിലിൽ ദിവസവും നൂറുകണക്കിന് ആളുകൾ സ്‍പർശിക്കാറുണ്ട്. നിങ്ങൾ തൊടുമ്പോൾ അതിലുള്ള അണുക്കൾ കൈകളിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് ചിന്തിക്കാറുണ്ടോ. നിങ്ങൾ ആ കൈകൾ കൊണ്ട് മുഖത്തോ കണ്ണിലോ സ്‍പർശിച്ചെന്നു വരും. ഹാൻഡിലുകളിൽ പിടിക്കാതിരിക്കാൻ പറ്റില്ല. അപ്പോൾ ഒരു ഹാൻഡ് സാനിട്ടൈസർ കൈവശം കരുതുന്നതാണ് ഏറ്റവും ഉചിതം. കൈകൾ ഉടൻതന്നെ അണുമുക്തമാക്കാൻ കഴിയും.

   ക്യാഷ് കൈമാറുമ്പോൾ അതിലൂടെ അണുക്കൾ പടരാനുള്ള സാധ്യത കൂടുതലുണ്ട്. കറൻസി നോട്ടുകൾ പലരുടെ കൈകളിലൂടെ കടന്നു പോകുകയും പലവിധ അഴുക്കും ചെളിയും പുരണ്ട് മുഷിയുന്നതുമാണ്. അത്തരം നോട്ടുകൾ പരസ്പ്പരം കൈമാറുന്നത് ഒഴിവാക്കി ഓൺലൈൻ പേമെന്‍റ് നടത്തുന്നതാണ് നിങ്ങൾക്കും ഡ്രൈവറിനും സുരക്ഷിതമായ മാർഗ്ഗം. യാത്രാവേളയിൽ കൈകളിൽ പറ്റുന്ന അണുക്കളെ ഉടൻ നശിപ്പിക്കുന്ന ഹാൻഡ് സാനിട്ടൈസർ ഉപയോഗിക്കുന്നത് അതുപോലെ പ്രധാനമാണെന്ന കാര്യം ഓർക്കുക.   റസ്റ്റോറന്‍റിൽ/കഫെയിൽ:

   ബിസിനസ്സുകളും റസ്റ്റോറന്‍റുകളും ക്രമേണ തുറക്കുന്ന സമയമാണ്. ഡോർ നോബ്, കസേരകൾ അതുപോലെ മെനു മുതലായവ ഓരോ ദിവസവും അനേകം പേർ ഉപയോഗിക്കുന്നതാണെന്ന കാര്യം മറക്കരുത്. പകരാനിടയുള്ള എല്ലാ ഇൻഫെക്ഷനുകളിൽ നിന്നും എപ്പോഴും സംരക്ഷണം നേടാൻ ഗുണനിലവാരത്തോടൊപ്പം ദീർഘനേരം ഗുണം നീണ്ടിനൽക്കുന്ന ഹാൻഡ് സാനിട്ടൈസർ ഉപയോഗിക്കുന്നത് എപ്പോഴും നല്ലതായിരിക്കും.

   ഇവയൊക്കെ നമുക്ക് ഒഴിവാക്കാനാകാത്ത കാര്യങ്ങളാണ്. എന്നാൽ നമ്മുടെയും നമുക്ക് ചുറ്റും ഉള്ളവരുടെയും സംരക്ഷണം ഉറപ്പുവരുത്താൻ സദാ ജാഗ്രത പുലർത്തണം. അണുക്കളുടെയും അതിലൂടെ രോഗങ്ങളുടെയും വ്യാപനം തടയാൻ ഗുണനിലവാരമുള്ള ഒരു ഹാൻഡ് സാനിട്ടൈസർ കരുതേണ്ടത് വളരെ പ്രധാനമാണ്. WHO ശുപാർശ ചെയ്യുന്ന Nerolac ഹാൻഡ് സാനിട്ടൈസർ ആണ് ഏറ്റവും ഉത്തമം. ബാക്‌ടീരിയ, വൈറസ്, ഫംഗസ് എന്നിങ്ങനെയുള്ള 99.99% അണുക്കളെയും നശിപ്പിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം. നിങ്ങളുടെ ചർമ്മത്തിന് എപ്പോഴും മൃദുത്വവും ഈർപ്പവും നൽകുന്ന glycerol ആണ് അതിൽ അടങ്ങിയിട്ടുള്ളത്. 75% ആൽക്കഹോളിന്‍റെ അംശവും അതിലുണ്ട്. യാത്രാവേളയിൽ കരുതാനും ഉപയോഗിക്കാനും വളരെ സൌകര്യപ്രദം. വെറും 5ml കൈവെള്ളയിൽ എടുത്ത് കൈകളിലും വിരലുകളിലും തേച്ചുപിടിപ്പിക്കാം.   ബസ്സുകളിൽ ദീർഘനേരം യാത്ര ചെയ്യുന്നതു മുതൽ പൊതുവായ വാഷ്‍റൂമുകൾ ഉപയോഗിക്കുന്നത്, ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിക്കുന്നത് വരെയുള്ള സന്ദർഭങ്ങളിലൊക്കെ നമ്മൾ ഓരോ ദിവസവും ലക്ഷക്കണക്കിന് അണുക്കളുമായി നേരിട്ട് സമ്പർക്കപ്പെടാൻ സാധ്യതയുണ്ട്. അപ്പോൾ, Nerolac ഹാൻഡ് സാനിട്ടൈസർ പോലെ വളരെ ഫലപ്രദമായ ഒന്ന് ഉപയോഗിക്കുന്നത് നല്ലൊരു ശീലമായിരിക്കും. അണുക്കളുമായുള്ള നമ്മുടെ സമ്പർക്കം കുറയ്ക്കുകയും, അങ്ങനെ രോഗങ്ങൾ വരുന്നത് തടയുകയും ചെയ്യും.

   വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: amazon.in/nerolac

   This is a partnered Post
   Published by:Anuraj GR
   First published: