നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • കൊല്ലത്തെ കാപെക്സ് നൽകിയത് പഴകിയ കശുവണ്ടി; ലഡ്ഡു ഉണ്ടാക്കാൻ നൽകിയ ആദ്യ ലോഡ് തിരിച്ചയച്ച്  തിരുപ്പതി ദേവസ്ഥാനം

  കൊല്ലത്തെ കാപെക്സ് നൽകിയത് പഴകിയ കശുവണ്ടി; ലഡ്ഡു ഉണ്ടാക്കാൻ നൽകിയ ആദ്യ ലോഡ് തിരിച്ചയച്ച്  തിരുപ്പതി ദേവസ്ഥാനം

  ഒക്ടോബർ മൂന്നിന്  തിരുപ്പതിയിലേക്കുള്ള ആദ്യ ലോഡ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അഞ്ച് ടൺ കശുവണ്ടിയാണ് തിരുപ്പതി ദേവസ്ഥാനം കാപെക്സിനോട് ആവശ്യപ്പെട്ടിരുന്നത്. 

  • Share this:
   കൊല്ലം: ലഡ്ഡു ഉണ്ടാക്കാൻ കൊല്ലം ആസ്ഥാനമായുള്ള കാപെക്സ് കയറ്റി അയച്ച ആദ്യ ലോഡ് കശുവണ്ടി മടക്കി അയച്ച് തിരുപ്പതി ദേവസ്ഥാനം. ഗുണനിലവാരം കുറഞ്ഞ കശുവണ്ടി ആയതിനാലാണ് മടക്കി അയച്ചതെന്നാണ് തിരുപ്പതി ദേവസ്ഥാനത്തിന്റെ വിശദീകരിച്ചതായി 'ഡെക്കാന്‌‍ ക്രോണിക്കിൾ' റിപ്പോർട്ടെ ചെയ്യുന്നു. ഒക്ടോബർ മൂന്നിന്  ആദ്യ ലോഡ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അഞ്ച് ടൺ കശുവണ്ടിയാണ് തിരുപ്പതി ദേവസ്ഥാനം കാപെക്സിനോട് ആവശ്യപ്പെട്ടിരുന്നത്.

   കാപെക്സ് നൽകിയ ലോഡിൽ പഴകിയതും പൊടിഞ്ഞതുമായ കശുവണ്ടിയായിരുന്നെന്നാണ് ദേവസ്ഥാനം അധികൃതർ പറയുന്നത്. ഇത് ഉപയോഗിച്ചാൽ  ലഡ്ഡുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമെന്നും അവർ വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട്.

   അതേസമയം കേരള കശുവണ്ടി വികസന കോർപറേഷൻ നൽകിയ കശുവണ്ടി തിരുപ്പതി ദേവസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. നൂറു ടൺ കൂടി അധികമായി വേണമെന്ന് കോർപറേഷനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 10 ടൺ കശുവണ്ടി അടങ്ങുന്ന രണ്ടാമത്തെ ലോഡ് അടുത്തയാഴ്ച കയറ്റി അയയ്ക്കാനുള്ള തയാറാപ്പെടുപ്പിലാണ് കോർപറേഷൻ.

   Also Read 'യുക്തി' സ്വാമി 41 വ്രതം നോറ്റ് മല കയറുമ്പോൾ...

   First published:
   )}