നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Toycathon 2021 | 'ഭാരതീയമൂല്യങ്ങൾക്ക് അനുസൃതമായ കളിക്കോപ്പുകള്‍'; മികച്ച ആശയങ്ങൾക്ക് 50 ലക്ഷം രൂപ വരെ സമ്മാനം

  Toycathon 2021 | 'ഭാരതീയമൂല്യങ്ങൾക്ക് അനുസൃതമായ കളിക്കോപ്പുകള്‍'; മികച്ച ആശയങ്ങൾക്ക് 50 ലക്ഷം രൂപ വരെ സമ്മാനം

  കളിപ്പാട്ടങ്ങളുടെയും ഗെയിമുകളുടെയും ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുക എന്നതാണ് മുഖ്യലക്ഷ്യം.

  Toycathon

  Toycathon

  • Share this:
   ഭാരതീയ മൂല്യങ്ങൾക്ക് അനുസൃതമായ കളിക്കോപ്പുകൾ യാഥാർഥ്യമാക്കുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ടോയ്കാത്തോൺ 2021 നായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്. ആഗോള കളിപ്പാട്ട നിർമ്മാണ കേന്ദ്രം ആയി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്കും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിയും ചേർന്നാണ് ടോയ്കാത്തോൺ 2021 ഉദ്ഘാടനം ചെയ്തത്.

   കുട്ടികൾക്കിടയിൽ നല്ല പെരുമാറ്റവും മികച്ച മൂല്യങ്ങളും വളർത്തുവാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കളിപ്പാട്ട നിർമ്മാണ മേഖലയിൽ രാജ്യത്തെ സ്വയം പര്യാപ്തം ആക്കുന്നത് ലക്ഷ്യമിട്ട് തദ്ദേശീയ കളിപ്പാട്ട നിർമ്മാണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനാണ് ഭരണകൂടം പരിശ്രമിക്കുന്നതെന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.

   എന്താണ് ടോയ്കാത്തോൺ 2021:

   വിദ്യാർഥികൾക്കായുള്ള ഒരു 'ടോയ് ഹാക്കത്തോൺ' ആണ് ടോയ്കാത്തോൺ 2021. ഇന്ത്യൻ സംസ്കാരം ധാർമ്മികത, പ്രാദേശിക നാടോടിക്കഥകളും നായകന്മാരും, ഇന്ത്യൻ മൂല്യവ്യവസ്ഥകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള കളിപ്പാട്ടങ്ങളും ഗെയിമുകളും വികസിപ്പിക്കുന്നതിനുള്ള ആശയങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഒരു മാർഗമാണിതിലൂടെ നൽകുന്നത്. കളിപ്പാട്ട ഡിസൈൻ വിദഗ്ധർ, സ്റ്റാർട്ട് അപ്പുകൾ എന്നിവരൊക്കെ ഈ പ്ലാറ്റ്ഫോമില്‍ അണിചേരും.

   അപേക്ഷിക്കേണ്ട രീതി:

   ടോയ്കാത്തോൺ 2021 പങ്കെടുക്കുന്നതിനായി https://toycathon.mic.gov.in  വെബ്സൈറ്റ് സന്ദർശിക്കുക. സോഷ്യൽ മീഡിയ പേജ് വഴിയും കൂടുതൽ വിവരങ്ങള്‍ അറിയാൻ സാധിക്കും

   ലക്ഷ്യം.

   കളിപ്പാട്ടങ്ങളുടെയും ഗെയിമുകളുടെയും ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുക എന്നതാണ് മുഖ്യലക്ഷ്യം. ഒപ്പം കളിപ്പാട്ട നിർമ്മാണ മേഖലയിൽ രാജ്യത്തെ സ്വയം പര്യാപ്തം ആക്കുന്നത് ലക്ഷ്യമിട്ട് തദ്ദേശീയ കളിപ്പാട്ട നിർമ്മാണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കലും. ഇന്ത്യൻ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി നവീന ആശയങ്ങളിലൂടെ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത് കുട്ടികള്‍ക്കിടയിൽ നല്ല പെരുമാറ്റവും മൂല്യങ്ങളും വളർത്തിയെടുക്കാൻ സഹായിക്കുമെന്നും കരുതപ്പെടുന്നു.

   പങ്കാളിത്തം

   ജൂനിയർ ലെവൽ, സീനിയർ ലെവൽ, സ്റ്റാർട്ട് അപ്പ് ലെവൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. കളിപ്പാട്ട വിദഗ്ധരെ കൂടാതെ സ്കൂൾ-കോളജ് വിദ്യാര്‍ഥികൾക്കും അവസരം നൽകും. ടോയ്കാത്തോൺ സൈറ്റ് വഴി തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കുകയാണ് വേണ്ടത്. മികച്ച ആശയങ്ങൾക്ക് അൻപതു ലക്ഷം രൂപ വരെ സമ്മാനമായി ലഭിക്കും.

   പ്രധാന തീയതികൾ

   നാളെയാണ് (ജനുവരി 20) ആശയങ്ങള്‍ സമർപ്പിക്കാനുള്ള അവസാന തീയതി. ജനുവരി 21 മുതൽ ഫെബ്രുവരി എട്ട് വരെ മൂല്യനിർണയം നടക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആശയങ്ങള്‍ ഫെബ്രുവരി 12 ന് പ്രഖ്യാപിക്കും. ഫെബ്രുവരി 23-25 വരെ ഗ്രാൻഡ് ഫിനാലെ.
   Published by:Asha Sulfiker
   First published: