Gold Price Today | സ്വർണത്തിന്‍റെ കുതിപ്പ് അവസാനിച്ചോ? ഇന്ന് വില കുറഞ്ഞു

ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്നു സ്വർണവില. മൂന്നു ദിവസത്തോളം ഈ വില ആയിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില കൂടി

News18 Malayalam | news18-malayalam
Updated: August 10, 2020, 4:06 PM IST
Gold Price Today | സ്വർണത്തിന്‍റെ കുതിപ്പ് അവസാനിച്ചോ? ഇന്ന് വില കുറഞ്ഞു
News18 Malayalam
  • Share this:
കൊച്ചി: റെക്കോർഡുകൾ താണ്ടി കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് ഇടിവുണ്ടായി. 42000 കടന്ന സ്വർണവിലയിൽ ഇന്ന് പവന് 400 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വില 41600 രൂപയായി. ഗ്രാമിന് 5200 രൂപയാണ് സ്വർണത്തിന്‍റെ വില.

തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില കൂടിയതോടെ ഓഗസ്റ്റ് ഏഴിനാണ് 42000ൽ എത്തിയത്. മൂന്നു ദിവസത്തോളം ഈ വില തുടർന്നശേഷമാണ് ഇന്ന് പവന് 400 രൂപ കുറഞ്ഞത്.

ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്നു സ്വർണവില. മൂന്നു ദിവസത്തോളം ഈ വില ആയിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില കൂടി. നാലു ദിവസത്തിനുള്ളിൽ ഇത് 1840 രൂപ വർദ്ധിച്ചു 42000 ആയി.

ആഗോള വിപണിയില്‍ സ്വര്‍ണവിലയിൽ കുതിപ്പുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2072 ഡോളര്‍വരെ പോയതിന് ശേഷമാണ് വിലയില്‍ ഇടിവുണ്ടായത്.
You may also like:Unique Village|ഉപ്പ് ഒഴികെ മറ്റെല്ലാം സ്വന്തം മണ്ണിൽ തന്നെ ഉത്പാദിപ്പിക്കുന്നു; കാടിനെ അറിഞ്ഞ് കാടിന്റെ മക്കളുടെ ഗ്രാമം [NEWS]കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാശ്രമം: രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു [NEWS] കറക്കാന്‍ തൊഴുത്തിലെത്തിയപ്പോൾ പശുവിനു പകരമൊരു കടുവ; കിട്ടിയ ചൂലെടുത്ത് ഓടിച്ച് അപ്പച്ചൻ [NEWS]
അതേസമയം കേരളത്തിൽ സ്വർണവില ഇനിയും കൂടിയേക്കുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ചിങ്ങമാസം ആകുന്നതോടെയാണ് കേരളത്തിൽ കല്യാണ സീസൺ തുടങ്ങുന്നത്. ഈ സമയത്ത് സ്വർണവില കൂടിനിൽക്കുന്നത് സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.
Published by: Anuraj GR
First published: August 10, 2020, 4:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading