നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Tomato Price| തക്കാളി വില സെഞ്ചുറിയിലേക്ക്; കേരളത്തിൽ കിലോയ്ക്ക് 85 രൂപ

    Tomato Price| തക്കാളി വില സെഞ്ചുറിയിലേക്ക്; കേരളത്തിൽ കിലോയ്ക്ക് 85 രൂപ

    കാലംതെറ്റിയുള്ള മഴ കനത്ത വിളനാശത്തിന് കാരണമായതോടെയാണ് തക്കാളി വില കുതിച്ചുയരുന്നത്.

    തക്കാളി വില കുതിച്ചുയരുന്നു

    തക്കാളി വില കുതിച്ചുയരുന്നു

    • Share this:
      കാലംതെറ്റിയുള്ള മഴയിൽ കനത്ത വിളനാശം സംഭവിച്ചതോടെ തക്കാളിയുടെ വില (retail price of tomatoes) കുതിച്ചുയരുന്നു. മെട്രോ നഗരങ്ങളിൽ ഒരു കിലോയ്ക്ക് 93 രൂപയാണ് വില. വിപണികളിൽ തക്കാളി വരവ് കുറഞ്ഞതോടെയാണ് വില നൂറിലേക്ക് കുതിക്കുന്നത്. കൊൽക്കത്തയിൽ (kolkata) ഒരു കിലോ തക്കാളിക്ക് 93 രൂപയാണ് വില. കേരളത്തിൽ (kerala) ചില്ലറ വിപണിയിൽ കിലോയ്ക്ക് 85 രൂപയാണ്. ചെന്നൈയിൽ 60 രൂപയും ഡൽഹിയിൽ 59 രൂപയും മുംബൈയിൽ 53 രൂപയുമാണ്.

      കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ 175 ഓളം നഗരങ്ങളിൽ 50 ലധികം നഗരങ്ങളിൽ തക്കാളിയുടെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 50 രൂപയിലധികമാണ്. മൊത്ത വിപണികളിലും തക്കാളിക്ക് ഉയർന്ന വിലയാണ്. കൊൽക്കത്തയിൽ മൊത്ത വിപണിയിൽ തക്കാളി കിലോയ്ക്ക് 84 രൂപയാണ്. ചെന്നൈയിൽ 52 രൂപയും മുംബൈയിൽ 30 രൂപയും ഡല്‍ഹിയിൽ 29.50 രൂപയുമാണ്.

      തക്കാളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പതിവിന് വിരുദ്ധമായി കനത്ത മഴ ലഭിച്ചതിനാൽ വലിയ തോതിൽ വിളനാശം സംഭവിച്ചു. ഇതേ തുടർന്ന് വിപണിയിലെത്തുന്ന തക്കാളിയുടെ അളവിലും പതിന്മടങ്ങ് കുറവ് വന്നു. ഇതോടെയാണ് വില കുതിച്ചുയരുന്നത്.

      Also Read- Rajasthan Cabinet Reshuffle | രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു; പുതിയ മന്ത്രിമാർ തിങ്കളാഴ്ച അധികാരമേൽക്കും

      ഒരാഴ്ച മുൻപ് മുംബൈയില്‍ എത്തിയിരുന്നത് 290 ടൺ തക്കാളിയാണെങ്കിൽ ഒക്ടോബർ 16ന് എത്തിയതാകട്ടെ 241 ടൺ മാത്രം. മറ്റ് നഗരങ്ങളിലും തക്കാളിയുടെ അളവിൽ കുറവുണ്ടായി. ''മഴ കാരണം ഗുണനിലവാരമുള്ള തക്കാളി കിട്ടാനില്ല. വന്നിരിക്കുന്ന തക്കാളിയിൽ നിന്നും നല്ലതുമാത്രമാണ് ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്നത്. ഇതു കാരണം ഒരുപാട് തക്കാളി പാഴായി പോകുന്നു. അതുകൊണ്ട് ഈ നഷ്ടം കൂടി ഞങ്ങൾക്ക് നികത്തേണ്ടതുണ്ട്''- ഡൽഹി കരോൾ ബാഗ് കോളനിയിൽ പച്ചക്കറി വിൽക്കുന്ന ശിവ്ലാൽ യാദവ് പറയുന്നു.

      ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് തക്കാളിയുടെ വിളപ്പെടുപ്പ് കാലമാണ്. "മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഉത്പാദക സംസ്ഥാനങ്ങളിലെ കാലവർഷക്കെടുതിയിൽ വിളനാശമുണ്ടായി, ഇത് ഡൽഹി പോലുള്ള ഉപഭോഗ വിപണികളിലേക്കുള്ള വിതരണത്തെ ബാധിച്ചു. ഇത് മൊത്ത, ചില്ലറ വിപണികളിൽ വില ഉയരാൻ കാരണമായി."- ആസാദ്പൂർ ടൊമാറ്റോ അസോസിയേഷൻ പ്രസിഡന്റ് അശോക് കൗശിക് കഴിഞ്ഞ ആഴ്ച പറഞ്ഞു.

      Also Read- Saving vs Investing| സമ്പാദ്യം സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് നിക്ഷേപിക്കുന്നതാണോ? എന്തുകൊണ്ട്?

      നട്ട് ഏകദേശം 2-3 മാസത്തിനുള്ളിൽ തക്കാളി വിളവെടുപ്പിന് പാകമാകും. വിപണിയുടെ ആവശ്യത്തിനനുസരിച്ചാണ് വിളവെടുപ്പ്. നാഷണൽ ഹോർട്ടികൾച്ചറൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തക്കാളി ഉൽപ്പാദകരായ ഇന്ത്യ, 7.89 ലക്ഷം ഹെക്ടർ പ്രദേശത്ത് നിന്ന് ഏകദേശം 19.75 ദശലക്ഷം ടൺ തക്കാളിയാണ് ഉത്പാദിപ്പിക്കുന്നത്.
      Published by:Rajesh V
      First published:
      )}