നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 മുൻനിര ക്രിപ്‌റ്റോകറൻസികൾ

  എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 മുൻനിര ക്രിപ്‌റ്റോകറൻസികൾ

  ഏത് ക്രിപ്‌റ്റോകറൻസി വാങ്ങണമെന്ന ആശയക്കുഴപ്പത്തിലാണോ? വിപണി മൂല്യമനുസരിച്ച് മികച്ച 10 ക്രിപ്‌റ്റോകറൻസികളിൽ നിന്ന് തിരഞ്ഞെടുത്താലോ? അതിനെക്കുറിച്ചുള്ള എല്ലാം വിവരങ്ങളും ഇവിടെ ലഭിക്കുന്നു

  എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 മുൻനിര ക്രിപ്‌റ്റോകറൻസികൾ

  എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 മുൻനിര ക്രിപ്‌റ്റോകറൻസികൾ

  • Share this:
   ആയിരക്കണക്കിന് ക്രിപ്‌റ്റോകറൻസികൾ ഇന്ന് പ്രചാരത്തിലുള്ളതിനാൽ ഇത് ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഏത് ക്രിപ്‌റ്റോകറൻസിയിൽ വിശ്വസിക്കണമെന്നതിൽ ആശയക്കുഴപ്പമുണ്ടാക്കും. അറിയപ്പെടാത്ത ചില ക്രിപ്‌റ്റോകറൻസികൾ ചിലപ്പോൾ മൂല്യത്തിൽ 100%-ത്തിൽ കൂടുതൽ വർദ്ധനവ് കാണിച്ചുകൊണ്ട് ആനാവശ്യവും അപകടവും പിടിച്ചതുമായ ആശ്ചര്യം ഉപഭയോക്താക്കളിൽ സൃഷ്ടിക്കുന്നു എന്നതും വസ്തുതയാണ്.

   ക്രിപ്റ്റോകറൻസി ഉപയോഗിക്കുമ്പോൾ സ്ഥിരത ഉറപ്പുവരുത്തുന്നതിന് അറിയപ്പെടാത്ത ക്രിപ്റ്റോകറസികൾ ഉപയോഗിക്കുന്നതിന് മുമ്പ് പരീക്ഷിച്ചതും പരിശോധിച്ചുറപ്പിച്ചതുമായ ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ നിങ്ങളുടെ ക്രിപ്റ്റോ യാത്ര ആരംഭിക്കുന്നതിനായി 2021 ഓഗസ്റ്റിലെ വിപണി മൂല്യം അനുസരിച്ചുള്ള ഏറ്റവും മികച്ച 10 ക്രിപ്റ്റോകറസികൾ ഞങ്ങൾ തിരഞ്ഞെടുത്ത് വെച്ചിരിക്കുന്നു.

   1 – ബിറ്റ്‌കോയിൻ

   ഈ വിഭാഗത്തിൽ മറ്റെല്ലാത്തിനേക്കാളും ഏറ്റവും കൂടുതൽ പ്രചാരം നേടിയ ബിറ്റ്‌കോയിൻ 2009-ൽ സതോഷി നകാമോട്ടോ എന്ന പേരിൽ ഒരാളോ അല്ലെങ്കിൽ ഒരു സംഘമോ ചർന്ന് സൃഷ്ടിച്ച യഥാർത്ഥ ക്രിപ്‌റ്റോകറൻസിയാണ്.  മിക്ക ക്രിപ്‌റ്റോകറൻസികളിലേയും പോലെ തന്നെ ഒരു ഇടനിലക്കാരൻ ഇല്ലാതെ തത്സമയം ഇടപാടുകൾ പരിശോധിക്കുന്ന ആയിരക്കണക്കിന് കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖലയായ ബ്ലോക്ക്ചെയിനിലാണ് ബിറ്റ്‌കോയിൻ പ്രവർത്തിക്കുന്നത്.

   പ്രൂഫ് ഓഫ് വർക്ക് പോലെയുള്ള ആശയങ്ങൾ ഉൾപ്പെടുത്തിയതിനാൽ ഹാക്കിംഗ് ശ്രമങ്ങളിൽ നിന്ന് ബിറ്റ്‌കോയിൻ സുരക്ഷിതമാണ്. ഓഗസ്റ്റ് അവസാനത്തോടെ അതിന്റെ വിപണി മൂല്യം 856 ബില്യൺ ഡോളറിലധികം ആയിരുന്നു, അഞ്ച് വർഷം മുമ്പ് ഒരു ബിറ്റ്‌കോയിൻറെ വില 500 ഡോളർ എന്നതിൽ നിന്ന് ഇന്ന് അത് 45,000 ഡോളറിൽ എത്തിനിൽക്കുന്നു അതായത് 8900% എന്ന അവിശ്വസനീയമായ ലാഭമാണ് ഇത് കാണിക്കുന്നത്.

   2 – ഇതേറിയം

   ഇതർ അല്ലെങ്കിൽ ETH എന്ന നേറ്റീവ് ടോക്കൺ ഉള്ള ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കാണ് ഇതേറിയം, ഇതിനെ പൊതുവേ ഒരു ക്രിപ്‌റ്റോകറൻസി ആയാണ് സൂചിപ്പിക്കുന്നത്. ഡിജിറ്റലായി വിൽക്കുന്ന  NFT-കളിൽ ഭൂരിഭാഗവും  ഇതേറിയം ബ്ലോക്ക്‌ചെയിനിലാണ്  പ്രോസസ്സ് ചെയ്യുന്നത്. ട്രെൻഡുകളിൽ മുൻനിരയിൽ തന്നെ തുടരുന്നതിന് ഇടവേളകളില്ലാതെ അപ്ഗ്രേഡ് ചെയ്യാൻ നിരന്തരം പരിശ്രമിക്കുന്ന ഏറ്റവും സ്ഥിരതയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുക എന്നതാണ് ഇതിന്റെ ഏറ്റവും പുതിയ സംരംഭം.

   അഞ്ച് വർഷത്തിനുള്ളിൽ 11 ഡോളറിൽ നിന്ന് 3000 ഡോളർ വരെ എത്തികൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ 27,000% ലാഭമാണ് ക്രിപ്‌റ്റോകറൻസി എന്ന നിലയിൽ അത് ഉണ്ടാക്കിയത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ഇതേറിയത്തിന്റെ ഇന്നത്തെ വിപണി മൂല്യം 357 ബില്യൺ ഡോളറാണ്.

   എന്നാൽ എവിടെ തുടങ്ങണമെന്ന അറിയാതെ ആശയകുഴപ്പത്തിലാണ് നിങ്ങളെങ്കിൽ 100 ​​രൂപ മുതൽ ലഭ്യമായ ക്രിപ്റ്റോകളിൽ നിങ്ങൾക്കിഷ്ടപ്പെട്ടവയിൽ നിക്ഷേപിക്കാൻ സാധിക്കുന്ന Zebpay  ഉപയോഗിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആദ്യത്തെ ക്രിപ്‌റ്റോകറൻസി വാങ്ങാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ലളിതമായ കെവൈസി പ്രക്രിയയിലൂടെ സ്വയം പരിശോധിച്ചുറപ്പിക്കുക.

   3 - ബിനാൻസ് കോയിൻ

   ഇന്ന് ലഭ്യമായ ഏറ്റവും അധികം ജനപ്രീതി നേടിയ മൂന്നാമത്തെ ക്രിപ്‌റ്റോകറൻസിയാണ് 70 ബില്യൺ ഡോളറിലധികം വിപണി മൂല്യമുഉള്ള ബിനാൻസ് കോയിൻ. ട്രേഡിംഗ്, പണമിടപാട്, യാത്രാ ബുക്കിംഗ്, ഇതേറിയം അല്ലെങ്കിൽ ബിറ്റ്‌കോയിൻ പോലുള്ള മറ്റ് ക്രിപ്‌റ്റോകറൻസികൾക്കായി ട്രേഡ് അല്ലെങ്കിൽ എക്സ്ചേഞ്ച് ചെയ്യൽ എന്നിവയ്ക്കായിഇത് ഉപയോഗിക്കാവുന്നതാണ്.

   ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോമായ Zebpay അതിന്റെ ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്നു. Zebpay Earn-ലൂടെ കെവൈസി രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് തെരഞ്ഞെടുത്ത ക്രിപ്റ്റോ അസറ്റുകളിൽ പ്രതിദിന വരുമാനം ലഭിക്കുന്നു. അതായത് നിങ്ങളുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന കോയിനുകളെയും ക്രിപ്‌റ്റോകറൻസികളെയും ആശ്രയിച്ച് 1% മുതൽ 7.5% വരെ നിങ്ങൾക്ക് ക്രിപ്റ്റോയിൽ തന്നെ പണം ലഭിക്കും. ക്രിപ്‌റ്റോകറൻസി സൂക്ഷിച്ചുവെയ്ക്കുന്നതിനും നിങ്ങളുടെ ക്രിപ്‌റ്റോ ഹോൾഡിംഗുകളിൽ വരുമാനം ഉണ്ടാക്കാനുമുള്ള ഏറ്റവും മികച്ച മാർഗമാണ് Zebpay Earn.

   4 - കാർഡാനോ

   പുതിയ ക്രിപ്‌റ്റോകറൻസികളിൽ ഒന്നാണ്  കാർഡാനോ എങ്കിലും ഇതിന്റെ പ്രകടനം വളരെയധികം പൊതുജന ശ്രദ്ധയാകർഷിക്കുകയും നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ക്രിപ്‌റ്റോകറൻസികളിൽ ഒന്നായി മാറുകയും ചെയ്തു. വലിയ ക്രിപ്‌റ്റോകറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ എനർജി ഉപയോഗിക്കുന്ന ഇടപാടുകളെ പരിശോധിച്ച് ഉറപ്പിക്കുന്നതിന് പുതിയ പ്രൂഫ്-ഓഫ്-സ്റ്റേക്ക് രീതിയെ ഉപയോഗിക്കുന്നതിലാണ് ഇത് അറിയപ്പെടുന്നത്. 2021 ഓഗസ്റ്റ് അവസാനം ഇതിന്റെ വിപണി മൂല്യം 69 ബില്യൺ ഡോളറായിരുന്നു.

   5 - ടെതർ

   64 ബില്യൺ ഡോളർ വിപണി മൂല്യമുള്ള ടെതർ യുഎസ് ഡോളർ പോലുള്ള ഫിയറ്റ് കറൻസികളുടെ പിന്തുണയുള്ള സ്റ്റേബിൾകോയിൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു വ്യത്യസ്ത തരം ക്രിപ്‌റ്റോകറൻസിയാണ്, ഇത് സ്ഥിരതയില്ലാത്ത മറ്റ് ക്രിപ്‌റ്റോകറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ സ്ഥിരതയുള്ളതും വിശ്വാസ്യതയുള്ളതുമാണ്.

   6 - XRP

   ഫിയറ്റ് കറൻസികൾ, മുൻനിര ക്രിപ്റ്റോകറൻസിൾ എന്നിവ ഉൾപ്പെടെ വിവിധ തരം കറൻസികൾ എക്സ്ചേഞ്ച് ചെയ്യാൻ സഹായിക്കുന്ന ഒരു നെറ്റ്‌വർക്കായ XRP സൃഷ്ടിച്ചത് ഡിജിറ്റൽ ടെക്നോളജി കമ്പനിയായ റിപ്പിളിന് പിന്നിലുള്ള അതേ സംഘമാണ്. 2021 ഓഗസ്റ്റ് അവസാനം XRP-യുടെ വിപണി മൂല്യം 52 ബില്യൺ ഡോളറായിരുന്നു.

   7 - ഡോഗ്കോയിൻ

   വെറുമൊരു മീമായ തുടങ്ങിയ ഡോഗ്കോയിൻ  ഇന്ന് 40 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഒരു ക്രിപ്‌റ്റോകറൻസിയാണ്. അതിശയിപ്പിക്കുന്നതെന്തെന്നാൽ 2017-ൽ വെറും 0.0002 ഡോളർ മൂല്യം മാത്രമായിരുന്നു ഇതിന്റെ ഇന്നത്തെ വില 0.31 ഡോളറാണ് അതായത് അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായ വളർച്ച 154900% ആണ്!

   8 - പോൾകാഡോട്ട്

   2020-ൽ ആരംഭിച്ച പോൾകാഡോട്ടിന്റെ മൂല്യം ഒരു വർഷത്തിനുള്ളിൽ 2.93 ഡോളറിൽ നിന്ന് 25.61 ഡോളറായി ഉയർന്നു, അതായത് 774% വളർച്ച!വിവിധ ബ്ലോക്ക്‌ചെയിനുകൾക്ക്  ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന  ഒരു ക്രിപ്‌റ്റോകറൻസി നെറ്റ്‌വർക്ക് സൃഷ്ടിക്കുന്ന യുഎസ്‌പിയാണ് പോൾകാഡോട്ടിന്റേത്. അതിന്റെ വിപണി മൂല്യം ഇപ്പോൾ 25 ബില്യൺ ഡോളറാണ്.

   9 - USD കോയിൻ

   23 ബില്യൺ ഡോളർ മാർക്കറ്റ് മൂല്യമുഉള്ള മറ്റൊരു സ്റ്റേബിൾകോയിനാണ് USD കോയിൻ. ആഗോളതലത്തിൽ ഇടപാടുകൾ നടത്താൻ ഉപയോഗിക്കാവുന്ന USD കോയിൻ ഇതേറിയം പിന്തുണയുള്ളതാണ്.

   10 - സൊലാന

   20 ബില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള, അതിവേഗത്തിലും സുരക്ഷിതമായും ഇടപാടുകൾ നടത്താൻ സഹായിക്കുന്ന തനതായൊരു ഹൈബ്രിഡ് പ്രൂഫ്-ഓഫ്-സ്റ്റേക്കും പ്രൂഫ്-ഓഫ്-ഹിസ്റ്ററി സംവിധാനങ്ങളുമുള്ള സൊലാന അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്ന ക്രിപ്റ്റോകറസിയാണ്.  2020-ൽ പുറത്തറങ്ങിയപ്പോൾ വെറും 0.77 ഡോളർ വിലയുണ്ടായിരുന്ന സോളാന 9405% വളർച്ച രേഖപ്പെടുത്തികൊണ്ട്  ഇതിന്റെ വില നിലവിൽ 73.19 ഡോളറിലെത്തി നിൽക്കുന്നു.

   നിരവധി ഓപ്ഷനുകൾ ലഭ്യമായതിനാൽ ഏത് ക്രിപ്‌റ്റോകറൻസിയാണ് നിങ്ങൾക്ക് കൂടുതൽ അഭികാമ്യമായി തോന്നുന്നത് അത് തിറഞ്ഞെടുക്കാനും അതിലേയ്ക്ക് ചെറിയ തുകകൾ നിക്ഷേപിക്കുന്നത് തുടങ്ങാനും വളരെ എളുപ്പമാണ്. ഞങ്ങൾ നേരത്തെ സൂചിപ്പിച്ചതുപോലെ കെവൈസി പൂർത്തിയാക്കിയാലുടൻ നിങ്ങൾക്ക് ഒരു Zebpay അക്കൗണ്ട് തുടങ്ങി നിക്ഷേപം ആരംഭിക്കാനും നിങ്ങളുടെ പ്രിയപ്പെട്ട ക്രിപ്‌റ്റോകറൻസി  Zebpay Earn-ൽ ഹോൾഡ് ചെയ്തുകൊണ്ട് വരുമാനും നേടാനും കഴിയും. ഇന്നുതന്നെ നിങ്ങളുടെ ക്രിപ്‌റ്റോകറൻസി യാത്ര തുടങ്ങുക!
   Published by:Rajesh V
   First published:
   )}