• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തിരിച്ചടികളൊന്നും ബാധിച്ചില്ല, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

news18
Updated: April 2, 2018, 9:47 PM IST
തിരിച്ചടികളൊന്നും ബാധിച്ചില്ല, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
news18
Updated: April 2, 2018, 9:47 PM IST
തിരുവനന്തപുരം: ജിഎസ്ടിയും നോട്ട് നിരോധനവുമുൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും 2017ൽ കേരളത്തിലേക്കെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ വർധന. ടൂറിസം വകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2016നെ അപേക്ഷിച്ച് 10.93 ശതമാനം വർധനയാണ് 2017ല്‍ ഉണ്ടായിരിക്കുന്നത്.

1,46,73,520 സഞ്ചാരികളാണ് കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത്. 2016ൽ ഇത് 1,31,72,535 ആയിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് 2017ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണവും വിദേശ സഞ്ചാരികളുടെ എണ്ണവും കൂടിയിട്ടുണ്ട്.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 11.93 ശതമാനവും വിദേശ സഞ്ചാരികളുടെ എണ്ണം 5.15 ശതമാനവുമാണ് ഉയർന്നിരിക്കുന്നത്. ജിഎസ്ടി ഉൾപ്പെടെ പല പ്രതിസന്ധികൾക്കിടെയാണ് ടൂറിസം മേഖല ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നും മറ്റ് രാജ്യങ്ങൾക്കിടയിലെ കേരളത്തിന്റെ പ്രശസ്തിയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ആഭ്യന്തര സഞ്ചാരികൾ എത്തിയിരിക്കുന്നത്. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളിൽ യുകെയിൽ നിന്നുള്ളവരാണ് കൂടുതല്‍. അമേരിക്കക്കാരാണ് രണ്ടാം സ്ഥാനത്ത്. അതേസമയം കാനഡയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. ഏഷ്യൻ രാജ്യങ്ങളായ ചൈന, ജപ്പാൻ, മാലിദ്വീപ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുളള സഞ്ചാരികളുടെ എണ്ണത്തിലും വർധന ഉണ്ട്.

കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ നിന്നുള്ള ആകെ വരുമാനം 33,383 കോടി രൂപയാണ്. 2016ൽ ഇത് 29,658 കോടിയായിരുന്നു. വിദേശനാണ്യ വരുമാനത്തിൽ നിന്ന് മാത്രം 8392 കോടിയാണ് കഴിഞ്ഞ വർഷം കേരളത്തിന് ലഭിച്ചത്.
First published: February 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍