HOME /NEWS /Money / Income Tax | സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടോ? ആദായ നികുതിയിൽ 10,000 രൂപ ഇളവ് ലഭിക്കുന്നത് എങ്ങനെയെന്നറിയാം

Income Tax | സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടോ? ആദായ നികുതിയിൽ 10,000 രൂപ ഇളവ് ലഭിക്കുന്നത് എങ്ങനെയെന്നറിയാം

പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്ക് നികുതി കിഴിവുകളും ഇളവുകളും ലഭിക്കും.

പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്ക് നികുതി കിഴിവുകളും ഇളവുകളും ലഭിക്കും.

പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്ക് നികുതി കിഴിവുകളും ഇളവുകളും ലഭിക്കും.

  • Share this:

    2022-23 സാമ്പത്തിക വര്‍ഷത്തിലെയും (Financial Year) 2021-22 സാമ്പത്തിക വര്‍ഷത്തിലെയും ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) (Income tax return) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. അതേസമയം, പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്ക് (Taxpayers) നികുതി കിഴിവുകളും ഇളവുകളും ലഭിക്കും. നിങ്ങളുടെ സേവിംഗ്‌സ് ബാങ്ക് (Savings Account) അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശക്ക് 10,000 രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കുമെന്ന് എത്ര പേര്‍ക്ക് അറിയാം?

    സെക്ഷന്‍ 80TTA പ്രകാരമുള്ള ഇളവ്

    1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80TTA പ്രകാരം, സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് കിഴിവ് ലഭിക്കാന്‍ നികുതിദായകര്‍ക്ക് അവകാശമുണ്ട്. 10,000 രൂപയാണ് ഈ സെക്ഷന്‍ പ്രകാരം അനുവദനീയമായ പരമാവധി ഇളവ്. ഒരു ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നോ, ഒരു സഹകരണ സൊസൈറ്റിയിലോ, ബാങ്കിലോ ഉള്ള ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നോ, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളില്‍ നിന്നോ ലഭിക്കുന്ന പലിശയില്‍ ഈ കിഴിവ് അവകാശപ്പെടാന്‍ നികുതിദായകര്‍ക്ക് അര്‍ഹതയുണ്ട്.

    സെക്ഷന്‍ 80TTA പ്രകാരം ഏത് പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനത്തിനാണ്‌

    കിഴിവ് അനുവദനീയമല്ലാത്തത്?

    സ്ഥിര നിക്ഷേപങ്ങളില്‍ നിന്നോ റിക്കറിംഗ് നിക്ഷേപങ്ങളില്‍ നിന്നോ ഉള്ള പലിശ വരുമാനത്തിന് സെക്ഷന്‍ 80TTA പ്രകാരമുള്ള കിഴിവ് അനുവദനീയമല്ല. അതിന് പുറമെ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശക്കും നികുതി ആനുകൂല്യങ്ങള്‍ ലഭിക്കില്ല.

    സെക്ഷന്‍ 80TTA പ്രകാരം കിഴിവ് ആവകാശപ്പെടാന്‍ യോഗ്യതയുള്ളത് ആര്‍ക്കൊക്കെ?

    ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിഗത നികുതിദായകരും ഹിന്ദു അവിഭക്ത കുടുംബവങ്ങളും (Hindu Undivided Family) സെക്ഷന്‍ 80TTA പ്രകാരം കിഴിവുകള്‍ അവകാശപ്പെടാന്‍ യോഗ്യരാണ്. ഇതിന് പുറമെ, നോണ്‍ റസിഡന്റ് ഓര്‍ഡിനറി സേവിംഗ്സ് അക്കൗണ്ടുകളിലൂടെ എന്‍ആര്‍ഐക്ക് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. അതേസമയം, എന്‍ആര്‍ഐകള്‍ക്ക് നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍ആര്‍ഇ), എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ടുകള്‍ എന്നിവ മാത്രമേ ഇന്ത്യയില്‍ ഉപയോഗിക്കാനാകൂ. എന്‍ആര്‍ഇ സേവിംഗ്‌സ് അക്കൗണ്ട് ഇതിനോടകം തന്നെ നികുതി രഹിതമാണ്. അതിനാല്‍ എന്‍ആര്‍ഒ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് മാത്രമേ സെക്ഷന്‍ 80TTA പ്രകാരമുള്ള കിഴിവ് ലഭിക്കൂ.

    60 വയസ്സ് പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സെക്ഷന്‍ 80TTA പ്രകാരം കിഴിവുകള്‍ അവകാശപ്പെടാന്‍ അര്‍ഹതയില്ല. എന്നാല്‍ ഇവര്‍ക്ക് സെക്ഷന്‍ 80TTB പ്രകാരം കിഴിവുകള്‍ അവകാശപ്പെടാന്‍ കഴിയും. അതേസമയം, സെക്ഷന്‍ 115BAC പ്രകാരം പുതിയ നികുതി വ്യവസ്ഥയിലൂടെ നികുതി അടക്കുന്നവര്‍ക്കും സെക്ഷന്‍ 80TTA പ്രകാരം നികുതി ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ല.

    സെക്ഷന്‍ 80 TTA പ്രകാരമുള്ള കിഴിവ് എങ്ങനെ അവകാശപ്പെടാം?

    ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍, മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം' എന്നതിന് കീഴില്‍ നിങ്ങളുടെ മൊത്തം പലിശ വരുമാനം ചേര്‍ക്കേണ്ടതുണ്ട്.

    തുടര്‍ന്ന്, സാമ്പത്തിക വര്‍ഷത്തിലെ മൊത്ത വരുമാനം കണക്കാക്കി അത് സെക്ഷന്‍ 80TTA പ്രകാരം കിഴിവിനായി സമര്‍പ്പിക്കാം. അതേസമയം, ഒരു ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍, സാമ്പത്തിക വര്‍ഷത്തില്‍ നേടിയ എല്ലാ വരുമാനവും അതില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത് കൃത്യമായി രേഖപ്പെടുത്താത്ത പക്ഷം പിഴ ഈടാക്കാവുന്നതാണ്.

    First published:

    Tags: Income taxes, Money matters, Savings Account