• HOME
 • »
 • NEWS
 • »
 • money
 • »
 • Amazon വിൽപ്പനക്കാരുടെ ഓഫീസുകളിൽ നടത്തിയ CCI നടത്തിയ റെയ്ഡിനെ സ്വാഗതം ചെയ്ത് CAIT

Amazon വിൽപ്പനക്കാരുടെ ഓഫീസുകളിൽ നടത്തിയ CCI നടത്തിയ റെയ്ഡിനെ സ്വാഗതം ചെയ്ത് CAIT

ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ വ്യാപാരികളുടെ സംഘടന നൽകിയ പരാതികൾ ശരിയെന്ന് തെളിയിക്കുന്നതാണ് നടപടിയെന്ന് സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.

 • Share this:
  ആമസോൺ (Amazon) സെല്ലർമാരായ ക്ലൗഡ്ടെയിലിന്റെയും അപ്പാരിയോയുടെയും ഓഫീസുകളിൽ റെയ്ഡ് നടത്തിയതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (CCI) വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അഭിനന്ദിച്ചു. ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ വ്യാപാരികളുടെ സംഘടന നൽകിയ പരാതികൾ ശരിയെന്ന് തെളിയിക്കുന്നതാണ് നടപടിയെന്ന് സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ സിസിഐയുടെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രസ്താവിച്ചു.

  രാജ്യത്തെ കോംപറ്റീഷൻ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യയിലെ ആമസോണിന്റെ രണ്ട് മികച്ച വിൽപ്പനക്കാർക്കെതിരെ സിസിഐ റെയ്ഡ് നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റെയ്ഡുകൾ സംബന്ധിച്ച റിപ്പോർട്ടുകളോട് ആമസോണും ഫ്ലിപ്കാർട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, അന്വേഷണവുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിലെയും ബെംഗളൂരുവിലെയും വിൽപ്പനക്കാരുടെ ലൊക്കേഷനുകളിൽ റെയ്ഡുകൾ നടത്തിയതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

  ഇ-കൊമേഴ്‌സ് ഭീമന്മാർ വെബ്‌സൈറ്റുകളിൽ ഇഷ്ടപ്പെട്ട വിൽപ്പനക്കാരെ പ്രോത്സാഹിപ്പിക്കുകയും ചില വിൽപ്പനക്കാരുടെ ലിസ്‌റ്റിംഗുകൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള മത്സര വിരുദ്ധ വ്യാപാരി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുകയാണ്. കേസിൽ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.

  സിസിഐയുടെ റെയ്ഡുകളോട് പ്രതികരിച്ചുകൊണ്ട്, സിഎഐടി വ്യാഴാഴ്ച ഒരു പ്രസ്താവന ഇറക്കി. കഴിഞ്ഞ മൂന്ന് വർഷമായി ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ എതിർപ്പ് ഉയർത്തുകയാണെന്നും സിസിഐയിൽ നിരവധി പരാതികൾ ഫയൽ ചെയ്തതിനു പുറമേ, വിവിധ കോടതികളിൽ രണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും കേസുകളിൽ കാലതാമസം വരുത്തുന്ന തന്ത്രങ്ങൾക്കെതിരെയും 'ശക്തമായി' പോരാടുന്നതായും സംഘടന അവകാശപ്പെട്ടു.

  കേസിൽ ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ പങ്ക് അന്വേഷിക്കണമെന്നും ഖണ്ഡേൽവാൾ അന്വേഷണ ഏജൻസിയോട് അഭ്യർത്ഥിച്ചു. ആമസോൺ ഏഷ്യയുമായുള്ള സംയുക്ത സംരംഭമായ പ്രിയോണിൽ മൂർത്തിയുടെ കാറ്റമരൻ വെഞ്ച്വേഴ്സിന് 76 ശതമാനം ഓഹരിയുണ്ട്. ആമസോൺ ആഭ്യന്തര വിൽപ്പനക്കാരനായ ക്ലൗഡ്‌ടെയിലിന്റെ ഉടമകളിൽ ഒരാളാണ് പ്രിയോൺ.

  Also Read- Karunya Plus KN 418, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 418 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  റെയ്ഡ് നടത്തിയ വിൽപനക്കാരുടെ ഫയലുകലിലെയും കമ്പ്യൂട്ടറുകളിലെയും എല്ലാ രേഖകളും കൃത്രിമം കാട്ടുന്നത് ഒഴിവാക്കുന്നതിനായി കണ്ടുകെട്ടണമെന്ന് സിഎഐടിയുടെ ദേശീയ പ്രസിഡന്റ് ബി സി ഭാരതിയ, ദേശീയ സെക്രട്ടറി സുമിത് അഗർവാൾ, ഖണ്ഡേൽവാൾ എന്നിവർ ആവശ്യപ്പെട്ടു. രേഖകൾ പിടിച്ചെടുക്കുന്നത് ആമസോണിനും അപ്പാരിയോയ്‌ക്കുമെതിരായ ആരോപണങ്ങളെ സാധൂകരിക്കുമെന്നും അവർ വ്യക്തമാക്കി. അമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമന്റെ മറ്റ് മികച്ച 20 വിൽപ്പനക്കാരെ കുറിച്ചും അന്വേഷിക്കണമെന്ന് സിഎഐടി ആവശ്യപ്പെട്ടു.

  ഇന്ത്യയിൽ കുത്തക വിപണി സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ആമസോൺ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങൾ ലംഘിക്കുകയാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുമെന്ന് വ്യാപാരികളുടെ സംഘടന അവകാശപ്പെട്ടു. ആമസോണിന്റെ വിപണി രീതികൾ രാജ്യത്തെ ചെറുകിട കച്ചവടക്കാർക്ക് വലിയ നാശനഷ്ടം വരുത്തിയതായി സിഎഐടി ആരോപിച്ചു.
  Published by:Rajesh V
  First published: