മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള നിരക്ക് ജനുവരി ഒന്ന് മുതൽ ഒഴിവാക്കും; ട്രായ് യോഗത്തിലെ ചർച്ചകൾ അനുകൂലം
മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള നിരക്ക് ജനുവരി ഒന്ന് മുതൽ ഒഴിവാക്കും; ട്രായ് യോഗത്തിലെ ചർച്ചകൾ അനുകൂലം
നിലവിൽ ഐയുസി ചാർജായി ആറ് പൈസയാണ് മിനിട്ടിന് ഈടാക്കുന്നത്.
Telecom-Regulatory-Authority-of-India-1
Last Updated :
Share this:
ന്യൂഡൽഹി: മറ്റ് നെറ്റ്വർക്കുകളിലേക്കു വിളിക്കുന്നതിന് ഏർപ്പെടുത്തുന്ന ഐയുസി(ഇന്റർകണക്ട് യൂസർ ചാർജ്) ഒഴിവാക്കാൻ ട്രായ് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് നടത്തിയ ഓപ്പൺ ഹൌസിൽ എയർടെൽ, വൊഡാഫോൺ എന്നിവ ഒഴികെയുള്ള ഓപ്പറേറ്റർമാർ ചാർജ് ഒഴിവാക്കുന്നതിനെ പിന്തുണച്ചിരുന്നു. നിലവിൽ ഐയുസി ചാർജായി ആറ് പൈസയാണ് മിനിട്ടിന് ഈടാക്കുന്നത്.
പൂർണമായും സൌജന്യമായി സേവനം നൽകിക്കൊണ്ടിരുന്ന ജിയോ ഉൾപ്പടെ ഐയുസി ചാർജ് ഈടാക്കാൻ തുടങ്ങിയിരുന്നു. ഇത്രയുംകാലം ഐയുസി നിരക്ക് ഉപഭോക്താക്കൾക്കായി ജിയോ തന്നെയാണ് ഒടുക്കിയിരുന്നത്.
ഓപ്പൺ ഹൌസിൽ ഉപയോക്താക്കൾ ഉൾപ്പടെ 155 പേർ പങ്കെടുത്തിരുന്നു. റിലയൻസ് ജിയോ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുൾപ്പെടെയുള്ള മൊബൈൽ ഓപ്പറേറ്റർമാരും പങ്കെടുത്തു.
ഐയുസി നിരക്ക് ഒഴിവാക്കുന്നത് ജനുവരി ഒന്ന് മുതൽ നടപ്പാക്കണോ നീട്ടിവെക്കണോയെന്ന് ചർച്ച ചെയ്യാനാണ് ട്രായ് ഓപ്പൺ ഹൌസ് വിളിച്ചത്. ഭൂരിഭാഗം ഉപഭോക്താക്കളും ഐയുസി ചാർജുകൾ അവസാനിപ്പിക്കുന്നതിന് അനുകൂലമാണെന്നും എയർടെൽ, വോഡഫോൺ ഐഡിയ എന്നീ രണ്ട് ഓപ്പറേറ്റർമാർ മാത്രമാണ് ഇതിനെ എതിർത്തതെന്നുമാണ് റിപ്പോർട്ട്.
2017 ലെ ട്രായ് റെഗുലേഷൻ റിപ്പോർട്ട് പ്രകാരം ജനുവരി ഒന്നു മുതൽ ഐയുസി ചാർജുകൾ അവസാനിപ്പിക്കുകയെന്നതാണ് ഉദ്ദേശിച്ചിരുന്നതെന്ന് ടെലികോം കമ്മീഷൻ മുൻ അംഗം (ടെക്നോളജി) എസ്എസ് സിരോഹി പറഞ്ഞു. ഇത് സംബന്ധിച്ച ചർച്ചകളാണ് ഓപ്പൺ ഹൌസിൽ നടന്നത്.
സുസ്ഥിരമായി ഉപഭോക്തൃ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് (അതായത് ഉപഭോക്താവിന് മതിയായ ചോയ്സ്, താങ്ങാനാവുന്ന താരിഫ്, നല്ല നിലവാരവും നൂതനവുമായ സേവനങ്ങൾ) രാജ്യത്തെ ടെലികോം സേവന മേഖലയുടെ ചിട്ടയായ വളർച്ചയ്ക്ക് കൂടുതൽ കാര്യക്ഷമമായ സാങ്കേതികവിദ്യകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ പങ്കാളികളുടെയും വലിയ താൽപ്പര്യത്തിനായി ട്രായ് 2017 ൽ വിഭാവനം ചെയ്തിട്ടുള്ള ഐയുസി റെഗുലേഷൻ 2020 ജനുവരി ഒന്ന് മുതൽ ഒഴിവാക്കണമെന്നാണ് ഓപ്പൺ ഹൌസിൽ പൊതുവായി ഉയർന്നുവന്നത്.
2022 ഓടെ എല്ലാവർക്കുമായി ബ്രോഡ്ബാൻഡ് വ്യാപനം / ബ്രോഡ്ബാൻഡ് എന്നിവയ്ക്കുള്ള ദേശീയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ പോളിസി (എൻഡിസിപി)
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.