മുംബൈ: ഏതൊക്കെ ചാനൽ കാണണമെന്നും, കാണുന്ന ചാനലിന് മാത്രം പണം നൽകുകയും ചെയ്യുന്ന തരത്തിൽ ഉപയോക്താവിന് സ്വാതന്ത്ര്യം നൽകി ട്രായ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിലാകുന്നു. ഡിസംബർ 29 മുതലാണ് പുതിയ നിർദേശം നിലവിൽ വരുന്നത്. ഇതനുസരിച്ച് കാണുന്ന ചാനലുകൾ തെരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഈ ചാനലുകൾക്ക് മാത്രം പണം നൽകിയാൽ മതിയാകും. നിലവിൽ കേബിൾ - ഡിടിഎച്ച് സർവീസ് ദായകർ നിശ്ചയിച്ച നിരക്ക് എല്ലാ ഉപയോക്താക്കളും നൽകണം. ഈ അവസ്ഥയ്ക്കാണ് പുതിയ ട്രായ് നിർദേശത്തോടെ മാറ്റം വരുന്നത്.
കൂടാതെ 100 സൌജന്യ ചാനലുകൾ 130 രൂപയ്ക്കും ബാക്കിയുള്ള 332 പേചാനലുകളിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ ഉപയോക്താവിന് സ്വാതന്ത്യം ലഭിക്കുകയും ചെയ്യും. ട്രായ് നിർദേശപ്രകാരം പേചാനലുകൾക്ക് പരമാവധി 19 രൂപയേ ഈടാക്കാനാകു. പുതിയ മാറ്റം കേബിൾ-ഡിടിഎച്ച് നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
കുമ്മനം മടങ്ങിയെത്തുന്നു; തിരുവനന്തപുരത്ത് മത്സരിച്ചേക്കുംട്രായ് നടപ്പാക്കുന്ന പ്രധാന നിർദേശങ്ങൾ-ഓരോ ചാനലിനും പല കേബിൾ ഓപ്പേററ്റർമാരും ഡിടിഎച്ച് സർവീസ് ദായകരും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കിയിരുന്നത്. എന്നാൽ ട്രായ് നിർദേശപ്രകാരം ചാനലുകൾ നിരക്ക് പ്രഖ്യാപിക്കുന്നതോടെ ഇതിൽ ഉപയോക്താവിന് ഇതുസംബന്ധിച്ച് ചാനലുകൾ മുൻഗണനാക്രമം അനുസരിച്ച് തെരഞ്ഞെടുക്കാനാകും.
- നിലവിൽ 19 രൂപയിൽ കൂടുതൽ നിരക്ക് ഈടാക്കിയിരുന്ന പ്രീമിയം ചാനലുകൾ നിരക്ക് കുറയ്ക്കാൻ തയ്യാറായി. ഇതിന്റെ ഗുണവും ഉപയോക്താവിന് ലഭിക്കും. പേചാനലുകളുടെ നിരക്ക് ട്രായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- പാക്കേജ് കൂടാതെ ചാനലുകൾ ഉപയോക്താവിന് സ്വന്തമായി തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് സ്പോർട്സ് ചാനലുകൾ താൽപര്യമില്ലാത്ത കുടുംബങ്ങൾക്ക് അതു മുഴുവനായി ഒഴിവാക്കാനാകും. ഇതു പ്രതിമാസ നിരക്കിൽ വലിയ കുറവ് വരുത്താൻ സഹായിക്കും.
- സീസണലായി ചാനലുകൾ തെരഞ്ഞെടുക്കാൻ ഉപയോക്താവിന് സാധിക്കും. കായിക മത്സരങ്ങൾ ഉള്ളപ്പോൾ അതത് ചാനലുകൾ ഇത്രകാലത്തേക്ക് തെരഞ്ഞെടുക്കാനാകും. ഉദാഹരണത്തിന് ലോകകപ്പ് ക്രിക്കറ്റോ ഫുട്ബാളോ ഉള്ള സമയത്ത്, ഒന്നരമാസത്തേക്ക് ടൂർണമെന്റ് തത്സമയം കാണിക്കുന്ന ചാനൽ ഉപയോക്താവിന് തെരഞ്ഞെടുക്കാനാകും. ടൂർണമെന്റ് കഴിയുന്നതോടെ ആ ചാനൽ ഉപയോക്താവിന്റെ തീരുമാനപ്രകാരം ഒഴിവാക്കാം.
- 100 സൌജന്യ ചാനലുകളിൽ 26 എണ്ണം ദൂരദർശന്റേതാകണം. ബാക്കിയുള്ള 76 ചാനലുകൾ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം ഉപയോക്താവിന് ആയിരിക്കണം.
ചാനലുകളുടെ നിരക്ക്ട്രായ് വെബ്സൈറ്റ് പ്രകാരം ചാനലുകളുടെ നിരക്ക് താഴെ പറയുംവിധമാണ്...
CNN ന്യൂസ് 18- രണ്ട് രൂപ
ന്യൂസ് 18 കേരളം, ന്യൂസ് 18 തമിഴ് നാട്- 50 പൈസ
കളേഴ്സ്- 19
എംടിവി- മൂന്ന്
നിക്ക്- 6
നിക്ക് ജൂനിയർ- 8
സ്റ്റാർ ശൃംഖലയിൽ വരുന്ന പ്രധാന ചാനലുകൾക്ക് 19 രൂപയാണ് നിരക്ക്.
ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, സ്റ്റാർ സ്പോർട്സ് 1- 19 രൂപ
സ്റ്റാർ മൂവീസ്- 12 രൂപ
സൂര്യ ടിവി- 12 രൂപ
സൂര്യ ടിവി HD- 19 രൂപ
അനിമൽ പ്ലാനറ്റ്, നാഷണൽ ജിയോഗ്രഫിക്- രണ്ട് രൂപ
ഡിസ്ക്കവറി- 4 രൂപ
സോണി, ടെൻ 1, സെറ്റ്- 19 രൂപ
സീ കേരളം- 10 പൈസ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.