• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മലയാളി സംരംഭമായ ചില്ലര്‍ ഏറ്റെടുത്ത് ട്രൂകോളര്‍


Updated: June 14, 2018, 10:25 AM IST
മലയാളി സംരംഭമായ ചില്ലര്‍ ഏറ്റെടുത്ത് ട്രൂകോളര്‍

Updated: June 14, 2018, 10:25 AM IST
ബെംഗലുരൂ: ഫോണ്‍ വിളിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന ആപ്പായ ട്രൂകോളര്‍ മലയാളി യുവാക്കള്‍ വികസിപ്പിച്ചെടുത്ത പേയ്‌മെന്റ്് ആപ്പായ 'ചില്ലര്‍' ഏറ്റെടുത്തു. ചില്ലറിന്റെ നിലവിലെ സി.ഇ.ഒ സോണി ജോയ് ഇനി ട്രൂകോളറിന്റെ വൈസ് പ്രസിഡന്റാകും.

ചില്ലറിന്റെ സഹസ്ഥാപകരായ അനൂപ് ശങ്കര്‍, മുഹമ്മദ് ഗാലിബ്, ലിഷോയ് ഭാസ്‌കരന്‍ എന്നിവരും ട്രൂകോളറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ചില്ലറിലെ ജീവനക്കാരെ ഉള്‍പ്പെടെയാണ് ട്രൂകോളര്‍ ഏറ്റെടുത്തത്.

2014ല്‍ മുംബെ ആസ്ഥാനമായി മലയാളി യുവാക്കള്‍ സ്റ്റാര്‍ട്ടപ്പായി ആരംഭിച്ചതാണ് ചില്ലര്‍. മൊബൈല്‍ ബാങ്കിങ്ങും പണമിടപാടുമാണ് ഇതിലൂടെ നടക്കുന്നത്. ചില്ലര്‍ ഏറ്റെടുത്തതോടെ പണമിടപാടു കൂടി നടത്താന്‍ സൗകര്യമുള്ള പുതിയ ട്രൂകോളര്‍ ആപ്പ് ഉടന്‍ പുറത്തിറക്കും.

സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൂ കോളര്‍ കോളര്‍ ഐഡി, സ്പാം ഡിറ്റക്ഷന്‍, മെസേജിങ് എന്നീ സേവനങ്ങലാണ് നല്‍കുന്നത്. നിലവില്‍ ഇന്ത്യയില്‍ മാത്രം 15 കോടി ഉപയോക്താക്കളാണ് ട്രൂ കോളറിനുള്ളത്.
First published: June 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍