• HOME
 • »
 • NEWS
 • »
 • money
 • »
 • Tuna Fish | Lakshadweep | ചൂരമീൻ ലക്ഷദ്വീപിൽനിന്ന് ജപ്പാനിലേക്ക്; ലക്ഷ്യം വിദേശവിപണി പിടിക്കൽ

Tuna Fish | Lakshadweep | ചൂരമീൻ ലക്ഷദ്വീപിൽനിന്ന് ജപ്പാനിലേക്ക്; ലക്ഷ്യം വിദേശവിപണി പിടിക്കൽ

കേരളം, തമിഴ്നാട്, കർണാടക എന്നീ തീരപ്രദേശങ്ങളെ അപേക്ഷിച്ച് സമുദ്ര മലിനീകരണവും രാസവസ്തുക്കളും തീരെയില്ലാത്തതാണ് ലക്ഷദ്വീപിലെ മത്സ്യസമ്പത്ത്.

lakshadweep

lakshadweep

 • Last Updated :
 • Share this:
  കവരത്തി(ലക്ഷദ്വീപ്): ലക്ഷദ്വീപിന്‍റെ വികസന കുതിപ്പിൽ നിർണായക ഇടപെടലുമായി ഭരണകൂടം. അന്തർദേശീയ വിപണിയിൽ വൻ ഡിമാൻഡ് ഉള്ള ചൂര മത്സ്യം ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതോടെ ലക്ഷദ്വീപ് ചൂരയ്ക്ക് കൂടുതൽ വിപണി ലഭ്യമാകുമെന്നും അത് മത്സ്യത്തൊഴിലാളികൾക്ക് വൻ നേട്ടമുണ്ടാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നതിന്‍റെ ഇരട്ടി വിലയ്ക്കാണ് ലക്ഷദ്വീപിൽ നിന്ന് ചൂര വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത്.

  പരിസ്ഥിതി ദിനത്തിലാണ് ലക്ഷദ്വീപിൽനിന്ന് ചൂര ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നതിന് തുടക്കമായത്. ലക്ഷദ്വീപിൽനിന്ന് വിമാനമാർഗം ബംഗളരുവിൽ എത്തിച്ചാണ് ചൂര, കയറ്റുമതി ചെയ്യുന്നത്. ശീതീകരിച്ച അഞ്ച് മെട്രിക് ടൺ ചൂര മത്സ്യം പരീക്ഷണാടിസ്ഥാനത്തിൽ അഗത്തി വിമാനത്താവളത്തിനിന്ന് ബംഗളരുവിലേക്കും അവിടെനിന്ന് ജപ്പാനിലേക്കും അയച്ചു. ലക്ഷദ്വീപിൽനിന്ന് ചൂരമത്സ്യം കയറ്റുമതി ചെയ്യുന്നത് ബംഗളരു ആസ്ഥാനമായ സാഷ്മി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. മത്സ്യം കയറ്റുമതി ചെയ്യാനായി, എക്സ്ക്ലൂസീവ് കാർഗോ ഫ്ലൈറ്റ് ചാർട്ടർ ചെയ്തു ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി സബ്സിഡി നിരക്കിൽ വിമാനം ലഭ്യമാക്കാൻ അലയൻസ് എയർ വിമാനക്കമ്പനിയുമായി ചർച്ചകൾ നടത്തി വരികയാണ്.

  അന്താരാഷ്ട്ര വിപണിയിൽ ലക്ഷദ്വീപിലെ ചൂരയ്ക്ക് വലിയ സ്വീകാര്യതയാണുള്ളത്. കേരളം, തമിഴ്നാട്, കർണാടക എന്നീ തീരപ്രദേശങ്ങളെ അപേക്ഷിച്ച് സമുദ്ര മലിനീകരണവും രാസവസ്തുക്കളും തീരെയില്ലാത്തതാണ് ലക്ഷദ്വീപിലെ മത്സ്യസമ്പത്ത്. ഇതു കൂടാതെ അലർജിക്കു കാരണമാകുന്ന ഹിസ്റ്റമൈൻ എന്ന രാസവസ്തുവിന്‍റെ സാന്നിദ്ധ്യം തീരെ ഇല്ലാത്തതും യെല്ലോ ഫിൻ ട്യൂണ വിഭാഗത്തിൽ പെട്ട ലക്ഷദ്വീപിലെ ചൂരമത്സ്യത്തിന് ആന്താരാഷ്ട്ര തലത്തിൽ പ്രിയമേറാൻ കാരണമായി.

  കൂടാതെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാകുമെന്നും അധികൃതർ വിശദീകരിക്കുന്നു. നിലവിൽ ഒരു ചൂരമത്സ്യം വിൽക്കുമ്പോൾ 50-60 രൂപയാണ് ലാഭം ലഭിക്കുന്നത്. എന്നാൽ കയറ്റുമതിക്കായി ശേഖരിക്കുന്ന ചൂര മത്സ്യത്തിന് 150 രൂപ വരെ ലാഭം ലഭിക്കും. ആറു മാസത്തിനുള്ളിൽ ഈ ലാഭം 300 രൂപ വരെയായി ഉയരുമെന്നും ലക്ഷദ്വീപ് അഡ്മിനിസ്റ്റേഷൻ വ്യക്തമാക്കുന്നു.

  അതിനിടെ മംഗലാപുരം തുറമുഖത്തു നിന്ന് അവശ്യ സാധനങ്ങളുമായി ബാർജ്  ലക്ഷദ്വീപിലെത്തി. തിണ്ണക്കര എന്ന ബാർജാണ് ദ്വീപിലെത്തിയത്. ഇതാദ്യമായാണു ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ബാർജ് മംഗലാപുരം തുറമുഖത്തു നിന്നു സാധനങ്ങൾ എത്തിക്കുന്നത്. ലക്ഷദ്വീപിന്റെ വടക്കേയറ്റത്തുള്ള കടമത്ത്, കിൽത്താൻ, ചെത്‌ലത്ത് എന്നീ ദ്വീപുകളിലേക്കാണു ബാർജിൽ സാധനങ്ങൾ എത്തിച്ചത്. ബേപ്പൂർ തുറമുഖത്തെ ഒഴിവാക്കുന്നുവെന്ന വികാരം ദ്വീപിൽ ശക്തി പ്രാപിക്കുന്നതിനിടെയാണു തിണ്ണക്കര ബാർജ് മംഗലാപുരത്തുനിന്നുള്ള കന്നിയാത്ര പൂർത്തിയാക്കിയത്.

  Also Read കൊടകര കുഴൽപ്പണ വിവാദം: ഫണ്ട് വിനിയോഗം അന്വേഷിക്കാൻ ഇ ശ്രീധരൻ സമിതിയെ ചുമതലപ്പെടുത്തി ബി.ജെ.പി കേന്ദ്ര നേതൃത്വം
  അവശ്യ സാധനങ്ങൾക്കായി ദ്വീപുകാർ ബേപ്പൂരിനെയാണു പ്രധാനമായും ആശ്രയിച്ചിരുന്നത്. കൊച്ചിയിൽ നിന്നു ബാർജുകളിൽ ഇവ എത്തിക്കാറുണ്ടെങ്കിലും ദൂരക്കൂടുതലുള്ളതിനാൽ ബേപ്പൂരിനായിരുന്നു പ്രഥമ പരിഗണന. എന്നാൽ, സ്ഥലപരിമിതി, ബെർത്ത് ലഭ്യതക്കുറവ് എന്നിവയുൾപ്പെടെ ബേപ്പൂർ തുറമുഖത്തെ അസൗകര്യങ്ങൾ ബാർജുകളിലെ ചരക്കു കയറ്റിറക്കത്തെ  ബാധിച്ചിരുന്നു.

  Also Read 'കുഴൽപ്പണക്കേസിൽ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമം'; ഒറ്റക്കെട്ടായി പൊരുതാനുറച്ച് ബി.ജെ.പി

  വടക്കൻ ദ്വീപുകളിൽ നിന്നുള്ള ദൂരം പരിഗണിക്കുമ്പോൾ ബേപ്പൂർ തുറമുഖത്തേക്കാൾ കൂടുതൽ അടുത്താണു മംഗലാപുരമെന്നതിനാൽ യാത്രാദൂരത്തിലും കയറ്റിറക്കു സമയത്തിലുമുള്ള ലാഭം ചരക്കു നീക്കത്തിന്റെ വേഗം വർധിപ്പിക്കുമെന്നതാണു മംഗലാപുരം തുറമുഖത്തെ കൂടുതലായി ആശ്രയിക്കാനുള്ള തീരുമാനത്തിനു പിന്നിൽ.

  Also Read പാതയോരത്ത് കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തിയ 'പ്രകൃതി സ്നേഹികളെ' എക്സൈസ് തിരയുന്നു

  ബേപ്പൂരിൽ ചരക്കു കയറ്റിറക്കിന് 6–7 ദിവസം വേണ്ടിവന്നിരുന്ന സ്ഥാനത്തു കേവലം 17 മണിക്കൂർ കൊണ്ടു പൂർത്തിയാക്കി ബാർജ് പുറപ്പെടാനായെന്ന് അധികൃതർ പറയുന്നു.  200 മെട്രിക് ടൺ ഇന്ധനവും 15–20 മണിക്കൂർ  സമയവുമാണു കന്നി യാത്രയിലെ ലാഭം.
  Published by:Anuraj GR
  First published: