• HOME
 • »
 • NEWS
 • »
 • money
 • »
 • TV | കടയിൽ പോയി ടിവി വാങ്ങുന്നവരുടെ എണ്ണം കുറയുന്നു; ആളുകൾക്ക് പ്രിയം ഓൺലൈൻ വാങ്ങലിനോടെന്ന് പഠനം

TV | കടയിൽ പോയി ടിവി വാങ്ങുന്നവരുടെ എണ്ണം കുറയുന്നു; ആളുകൾക്ക് പ്രിയം ഓൺലൈൻ വാങ്ങലിനോടെന്ന് പഠനം

ഇന്റര്‍നെറ്റ് വളരെ പരിചിതമായ പുതുതലമുറ പരാമ്പരാഗത ഷോപ്പിംഗ് രീതികളെ മാറ്റിമറിച്ചിരിക്കുകയാണെന്നാണ് പഠന റിപ്പോർട്ടിലെ കണ്ടെത്തല്‍.

 • Last Updated :
 • Share this:
  ഇന്ത്യയില്‍ (india) ടെലിവിഷന്‍ (TV) വാങ്ങുന്നതിനായി ആളുകള്‍ കൂടുതലായും ഓണ്‍ലൈന്‍ (online) സൈറ്റുകളെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട് (report) പുറത്ത് വിട്ടിരിക്കുകയാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സൈബര്‍ മീഡിയ. കോവിഡ് (covid) പ്രതിസന്ധിയ്ക്ക് ശേഷമാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ടെലിവിഷന്റെ കാര്യത്തിലാണ് പ്രകടമായ മാറ്റം വന്നിരിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

  വളരെ പെട്ടെന്ന് ഓര്‍ഡര്‍ വീട്ടിലെത്തിക്കുന്നു, വിവിധ തരത്തിലുള്ള ടിവികളുടെ ലഭ്യത, ആകര്‍ഷകമായ ഓഫറുകള്‍ തുടങ്ങിയവയാണ് ഓണ്‍ലൈനായി ടിവി വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. ടിവി വാങ്ങാന്‍ ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഓണ്‍ലൈന്‍ കമ്പനി ആമസോണ്‍ ആണ്. വിശ്വാസ്യത, സൗകര്യം, മികച്ച മൂല്യം എന്നിവയാണ് ആളുകളെ ആമസോണിലേയ്ക്ക് ആകര്‍ഷിക്കുന്നത്. ടെലിവിഷന്‍ ചില്ലറ കച്ചവട രംഗത്ത് ക്രോമയാണ് മുന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  'ഇന്റര്‍നെറ്റ് വളരെ പരിചിതമായ പുതുതലമുറ പരാമ്പരാഗത ഷോപ്പിംഗ് രീതികളെ മാറ്റിമറിച്ചിരിക്കുകയാണെന്നാണ് പഠന റിപ്പോർട്ടിലെ കണ്ടെത്തല്‍. ഓണ്‍ലൈനായി ഷോപ്പിംഗ് നടത്തുന്നതിന്റെ സാധ്യതകള്‍ വളരെ വലുതാണ്. നിരവധി ബ്രാന്‍ഡുകളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും ആവശ്യത്തിനനുസരിച്ച് സാധനങ്ങള്‍ തെരഞ്ഞെടുക്കാനും ഇതുവഴി സാധിക്കുന്നു.' ഇന്‍ഡസ്ട്രി ഇന്റലിജന്‍സ് ഗ്രൂപ്പിന്റെ സൈബര്‍മീഡിയ റിസര്‍ച്ച് മേധാവി പ്രഭു റാം വ്യക്തമാക്കി.

  സൈബര്‍മീഡിയ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ നോക്കാം..

  11ല്‍ 5 ഉപഭോക്താക്കള്‍ തങ്ങളുടെ പഴയ ടിവി മാറ്റി സ്മാര്‍ട്ട് ടിവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. കൂട്ടുകാര്‍/വീട്ടുകാര്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പുതിയ ടിവി ബ്രാന്‍ഡുകളെപ്പറ്റിയും മറ്റും മനസ്സിലാക്കുന്നത്.

  1. ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രധാന ആവശ്യം ശബ്ദ മികവും ദൃശ്യ മികവും ആണ്.

  2. കട്ടികുറഞ്ഞ് വലിയ സ്‌ക്രീനുള്ള ടിവികള്‍ക്കാണ് ആവശ്യക്കാരേറെ.

  3. വീട്ടുപടിയ്ക്കല്‍ ഓര്‍ഡര്‍ എത്തിക്കുന്ന സൗകര്യത്തോടാണ് എല്ലാവര്‍ക്കും താല്‍പര്യം. വിശ്വാസ്യതയുള്ള മികച്ച ബ്രാന്‍ഡുകളാണ് അധികമാളുകളും തെരഞ്ഞെടുക്കുന്നത്.

  4. ആമസോണിലാണ് ഏറ്റവും അധികം ടിവി ബ്രാന്‍ഡുകളുടെ വില്‍പ്പന നടക്കുന്നത്.

  5. വളരെ പെട്ടെന്ന് സുരക്ഷിതമായി ഡെലിവറി ചെയ്യുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലാണ് ഉപയോക്താക്കള്‍ക്ക് വിശ്വാസം. ആമസോണ്‍ ആണ് ഈ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്.

  ഇന്ത്യയിലാകെ 18നും 40നും ഇടയില്‍ പ്രായമുള്ള 3,236 പേരിലാണ് സിഎംആര്‍ പഠനം നടത്തിയത്.

  പലപ്പോഴായി പ്രൈം ഡേ വില്‍പ്പനകളും ആമസോണ്‍ നടത്താറുണ്ട്. ആമസോണിന്റെ ഏറ്റവും മികച്ച ഓഫറുകള്‍ പ്രൈംഡേയില്‍ ലഭിക്കാറുണ്ട്. അതിനാല്‍ മികച്ച ഡീലുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍, ടിവി സെറ്റുകള്‍, അടുക്കള അവശ്യവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, ഫാഷന്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ വരെ നല്ല ഓഫറില്‍ ലഭിക്കും.

  കോവിഡ് കാലത്ത് കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആമസോണ്‍ വില്‍പ്പന നടത്തിയിരുന്നത്. ശേഖരണ കേന്ദ്രങ്ങള്‍, തരംതിരിക്കല്‍ കേന്ദ്രങ്ങള്‍, ഡെലിവറി സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ ആമസോണുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു. ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് താപനില പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. അതുപോലെ മാസ്‌ക്കുകളും കൈയുറകളും ധരിച്ചായിരുന്നു ഇവർ വിതരണത്തിനായി പോയിരുന്നത്.

  keywords: amazon, india, customers, study, TV, ആമസോണ്‍, ഇന്ത്യ, ടിവി, വാങ്ങല്‍

  link: https://www.news18.com/news/tech/tv-buyers-in-india-are-shifting-towards-online-purchasing-rapidly-market-report-5494669.html
  Published by:Amal Surendran
  First published: