• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മനുഷ്യത്വരഹിത പ്രവൃത്തിക്ക് മാപ്പു പറഞ്ഞ് എച്ച്ഡിഎഫ്‌സി

ഇരുമ്പ് വിരി അവിടെ നിന്നും എത്രയും വേഗം തന്നെ മാറ്റുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

news18
Updated: April 2, 2018, 10:12 PM IST
മനുഷ്യത്വരഹിത പ്രവൃത്തിക്ക് മാപ്പു പറഞ്ഞ് എച്ച്ഡിഎഫ്‌സി
ഇരുമ്പ് വിരി അവിടെ നിന്നും എത്രയും വേഗം തന്നെ മാറ്റുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
news18
Updated: April 2, 2018, 10:12 PM IST
മുംബൈ : തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ മനുഷ്യത്വരഹിതമായ പ്രവൃത്തിക്ക് മാപ്പുപറഞ്ഞ് എച്ചഡിഎഫ്‌സി. ബാങ്കിന്റെ മുംബൈ ബ്രാഞ്ചിന്റെ മുന്നില്‍ യാചകരും മറ്റും കിടക്കുന്നത് ഒഴിവാക്കാനായി ഇരുമ്പിന്റെ കുറ്റികള്‍ കൊണ്ടുള്ള ഒരു പ്ലാറ്റ്‌ഫോം ഇവര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ച് വൈറലായതോടെ ആളുകള്‍ ബാങ്കിനെതിരെ രംഗത്തു വരികയായിരുന്നു. ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണെന്ന് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കാണിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഭവം ഏറ്റെടുത്തതോടെ ബാങ്ക് ഖേദപ്രകടനവുമായി രംഗത്തെത്തുകയായിരുന്നു.

നവീകരണത്തിന്റെ ഭാഗമായാണ് ഇരുമ്പ് പ്ലാറ്റ്‌ഫോം അവിടെ സ്ഥാപിച്ചതെന്നും അതിന്റെ പേരില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് ബാങ്ക് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുമ്പ് വിരി അവിടെ നിന്നും എത്രയും വേഗം തന്നെ മാറ്റുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
First published: March 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍