നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Banks Strike ബാങ്ക് ജീവനക്കാരുടെ രണ്ട് ദിവസത്തെ സമരം തുടങ്ങി; സമരത്തിൽ അണിനിരക്കുന്നത് 10 ലക്ഷത്തോളം ജീവനക്കാ‍ർ

    Banks Strike ബാങ്ക് ജീവനക്കാരുടെ രണ്ട് ദിവസത്തെ സമരം തുടങ്ങി; സമരത്തിൽ അണിനിരക്കുന്നത് 10 ലക്ഷത്തോളം ജീവനക്കാ‍ർ

    മാർച്ച് 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും മാർച്ച് 18ന് എൽഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ സമരം തുടങ്ങി. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ഇന്നും നാളെയുമാണ് ദേശീയതലത്തിൽ പണിമുടക്കുന്നത്. മാർച്ച് 13, 14 തീയതികളിൽ അവധിയായതിനാൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. മാർച്ച് 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും മാർച്ച് 18ന് എൽഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

      ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമോ

      രണ്ട് ദിവസമാണ് ബാങ്കുകൾ പണിമുടക്കുന്നത് എങ്കിലും ഫലത്തിൽ നാലു ദിവസമാണ് ബാങ്കുകൾ അടഞ്ഞ് കിടക്കുക. മാർച്ച് 13 രണ്ടാം ശനി, മാർച്ച് 14 ഞായർ എന്നീ ദിവസങ്ങളിലെ അവധി കൂടി വരുമ്പോഴാണ് തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കുക. എന്നാൽ ഈ ദിവസങ്ങളിൽ എടിഎമ്മുകൾ പ്രവർത്തന സജ്ജമായിരിക്കും.

      Also Read ബാങ്ക് ജീവനക്കാരുടെ സമരം സേവനങ്ങളെ ബാധിക്കുമോ?

      പുതിയ അക്കൗണ്ട് തുറക്കൽ, ചെക്ക് ക്ലിയറൻസ്, ഡിമാൻഡ് ഡ്രാഫ്റ്റ് നൽകൽ, ലോൺ പ്രൊസസിംഗ് എന്നിങ്ങനെ ഉള്ള സേവനങ്ങൾ മാർച്ച് 17 വരെ തടസപ്പെടും. എല്ലാ ബ്രാഞ്ചുകളിലും സാധാരണ രീതിയിൽ പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എങ്കിലും സേവനങ്ങൾ തടസപ്പെടാൻ സാധ്യത ഉണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

      സ്വകാര്യ ബാങ്ക് ജീവനക്കാരും പണിമുടക്കിൽ ഭാഗമാണോ

      പുതുതലമുറ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ സേവനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിൽ, ബാങ്കിംഗ് സേവനങ്ങളുടെ മൂന്നിലൊന്ന് മാത്രമാണ് ഇത്തരം ബാങ്കുകൾ വഹിക്കുന്നത്.

      സമരത്തിന് ആഹ്വാനം ചെയ്ത യൂണിയനുകളും സർക്കാരും തമ്മിൽ ചർച്ച നടക്കുന്നുണ്ടോ

      അഡീഷണൽ ചീഫ് ലേബർ കമ്മീഷണർ എസ്‌ സി ജോഷി യുടെ നേതൃത്വത്തിൽ മാർച്ച് 4, 9, 10 തീയതികളിൽ സർക്കാർ യൂണിയനുകളുമായി അനുരഞ്ജന ചർച്ചകൾ നടത്തിയതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ബി.ബി.എ) അറിയിച്ചിരുന്നു.

      Also Read എടിഎം തകരാർ; ഉപഭോക്താവിന് ബാങ്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ!

      പൊതു മേഖലാ ബാങ്കുകളെ സ്വകാര്യ വൽക്കരിക്കുന്ന തീരുമാനം സർക്കാർ പുനഃപരിശോധിക്കാൻ തയ്യാറാണെങ്കിൽ സമരത്തിൽ നിന്ന് പിൻമാറുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നാണ് യോഗത്തിൽ സംഘടനകൾ അറിയിച്ചത്. എന്നാൽ ധനകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥന് ഇതിൽ ഉറപ്പ് നൽകാൻ ആയില്ല. ഇക്കാരണത്താൽ തന്നെ യോഗം തീരുമാനത്തിലെത്താതെ പിരിയുകയാണ് ഉണ്ടായത്.
      Published by:Aneesh Anirudhan
      First published:
      )}