ദുബായ്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഇന്ത്യയിൽ നിന്നുള്ള വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് ഒരാഴ്ച വിലക്ക് ഏർപ്പെടുത്തി യു എ ഇ. ഇൻഡിഗോ വിമാനങ്ങൾക്ക് ഒരാഴ്ചത്തെ പ്രവേശന വിലക്കാണ് യുഎഇ ഏർപ്പെടുത്തിയത്. കോവിഡ് മാർഗനിർദേശം പാലിക്കാതെ യാത്ര ചെയ്യാൻ അനുവദിച്ചതിനാണ് നടപടി. യാത്രക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി. സി. ആര് ഫലം ഹാജരാക്കാത്ത യാത്രക്കാരെ കയറ്റിയതിനാണ് യു ഇ ഇയുടെ നടപടി. ഓഗസ്റ്റ് 24 വരെയാണ് ഇൻഡിഗോ വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത്.
രാജ്യത്തേക്ക് വരുന്ന യാത്രക്കാർ നിർബന്ധമായും കോവിഡ് ആർടിപിസിആർ പരിശോധന നടത്തണം എന്ന നിയമം ലംഘിച്ചതിനാണ് ഇന്ത്യൻ വിമാന കന്പനിക്കെതിരെയുള്ള നടപടിയെന്ന് സിഎൻബിസിടിവി18 റിപ്പോർട്ട് ചെയ്യുന്നു. ഒരാഴ്ചത്തേക്കാണ് വിലക്ക്. വിമാനം പുറപ്പെടുന്ന എയർപോർട്ടുകളിൽ നിന്നാണ് കോവിഡ് പരിശോധന നടത്തേണ്ടത്.
യു എ ഇ വിലക്ക് ഏർപ്പെടുത്തിയതോടെ ഓഗസ്റ്റ് 24 വരെ ഇൻഡിഗോ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ പ്രതിസന്ധിയിലായി. എന്നാൽ യു എ ഇ സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം 24 വരെ വിമാനം ഉണ്ടാകില്ലെന്നാണ് ഇന്‍ഡിഗോ ഔദ്യോഗികമായി വിശദീകരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുകയോ മറ്റ് വിമാനങ്ങളിൽ യാത്രാ സൌകര്യം ഒരുക്കുകയോ ചെയ്യുമെന്ന് അവർ അറിയിച്ചു.
"എല്ലാ യാത്രക്കാരെയും വിവരമറിയിച്ചിട്ടുണ്ട്. അവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകാനുള്ള നടപടികൾ സ്വീകരിക്കും. അല്ലെങ്കിൽ സർവ്വീസ് പുനരാരംഭിക്കുന്പോൾ മറ്റു വിമാനങ്ങളിൽ ടിക്കറ്റ് നൽകും," ഇൻഡിഗോ അറിയിച്ചു. യുഎഇ സർക്കാറിന്റെ പരിഷ്കരിച്ച നിയമനുസരിച്ച് വിമാന യാത്രക്കാർ യാത്ര തുടങ്ങുന്നതിന് ആറ് മണിക്കൂർ മുൻപ് എയർപോർട്ടിൽ വെച്ച് ആർടിപിസിആർ പരിശോധനക്ക് വിധേയരാവേണ്ടതുണ്ട്.
Updating...
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.