Uber India| ലോക്ക്ഡൗൺ പ്രതിസന്ധി: 600 തൊഴിലാളികളെ പിരിച്ചു വിട്ട് ഊബര്‍ ഇന്ത്യ

ഊബറിന്റെ ആഗോള തലത്തിലെ തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഊബര്‍ ഇന്ത്യയുടെയും നടപടിയെന്ന് ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ അറിയിച്ചു.

News18 Malayalam | news18-malayalam
Updated: May 26, 2020, 12:34 PM IST
Uber India| ലോക്ക്ഡൗൺ പ്രതിസന്ധി: 600 തൊഴിലാളികളെ പിരിച്ചു വിട്ട് ഊബര്‍ ഇന്ത്യ
News18 Malayalam
  • Share this:
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് അറുന്നൂറോളം മുഴുവന്‍ സമയ തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് ഊബര്‍ ഇന്ത്യ. ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോഴാണ് ഊബറിന്റെ ഇത്തരമൊരു തീരുമാനം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുഴുവന്‍ ലോക്ക്ഡൗണ്‍ സ്തംഭനാവസ്ഥയിലെത്തിച്ച സാഹചര്യത്തിൽ പല കമ്പനികളും തങ്ങളുടെ തൊഴിൽ ശക്തി വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഊബറും ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അവർ വ്യക്തമാക്കി.

ഡ്രൈവര്‍, റൈഡര്‍ സപ്പോര്‍ട്ട് എന്നീ തസ്തികകളെയാണ് കമ്പനി വെട്ടിക്കുറച്ചതെന്നും ഊബർ അറിയിച്ചു. ഊബറിന്റെ ആഗോള തലത്തിലെ തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഊബര്‍ ഇന്ത്യയുടെയും നടപടിയെന്ന് ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ അറിയിച്ചു. കോവിഡിന്റെ ആഘാതവും വീണ്ടെടുക്കലിന്റെ പ്രവചനാതീതമായ സ്വഭാവവുമാണ് ഉബര്‍ ഇന്ത്യ ദക്ഷിണേഷ്യന്‍ ഘടകത്തെ ഇത്തരം തൊഴിലാളികളെ വെട്ടിക്കുറക്കുന്ന തീരുമാനത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TRENDING:പതിനായിരം രൂപക്ക് വാങ്ങിയ അണലിയെ കൊണ്ട് എലിയെ കടിപ്പിച്ച് ആദ്യ പരീക്ഷണം; ഉത്രയെ കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി [NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]കമൽഹാസനുമായി ഡേറ്റിംഗിലല്ല; ഗോസിപ്പുകൾ തള്ളി പ്രമുഖ നടി [PHOTOS]

നേരത്തെ മെയ് 14ന് 3700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മൂന്നു മിനിറ്റ് നീണ്ട സൂം വീഡിയോ കോളിലാണ് ഇന്ന് നിങ്ങളുടെ അവസാന പ്രവൃത്തി ദിനമാണെന്ന സ്ന്ദേശം നൽകിയതെന്ന് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ മാതൃസ്ഥാപനമായ ഊബർ ടെക്നോളജീസ് 23 ശതമാനം ജീവനക്കാരെ വെട്ടിക്കുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മെയ് 20ന് ഊബറിന്റെ എതിരാളി ഒല 1400പേരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു.



First published: May 26, 2020, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading