• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യൂബര്‍ മോഡല്‍ ആംബുലന്‍സ് സംവിധാനം ഉടന്‍

Asha Sulfiker | news18
Updated: February 10, 2018, 3:51 PM IST
യൂബര്‍ മോഡല്‍ ആംബുലന്‍സ് സംവിധാനം ഉടന്‍
Asha Sulfiker | news18
Updated: February 10, 2018, 3:51 PM IST
വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനടി അടിയന്തര ചികില്‍സ ലഭ്യമാക്കുന്നതിന് ആംബുലന്‍സിനായി കേരളത്തില്‍ യൂബര്‍ മോഡല്‍ മൊബൈല്‍ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ അതിവേഗം എത്തിക്കാനാകുമെന്നതാണ് ഇതിന്‍റെ മെച്ചം. സംസ്ഥാന ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. അപകടസ്ഥലത്ത് നിന്ന് പ്രത്യേക മൊബൈല്‍‌ ആപ്പില്‍ സന്ദേശം നല്‍കിയാല്‍ ആംബുലന്‍സ് എത്തിച്ചേര്‍ന്ന് ഏറ്റവും അടുത്തുള്ള അനുയോജ്യ ചികിത്സാകേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. സ്വകാര്യ ആശുപത്രികളടക്കം സൗജന്യ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടതാണ്. ഇന്‍ഷ്വറന്‍സ് വഴി അവര്‍ക്ക് പിന്നീട് പണം ലഭ്യമാക്കും. ഇതിനാവശ്യമായ പണം റോഡ് സേഫ്‍ടി ഫണ്ടില്‍ നിന്നാണ് കണ്ടെത്തുകയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

ട്രോമകെയര്‍ ആശുപത്രികളെയും ആംബുലന്‍സുകളേയും ഉള്‍പ്പെടുത്തിയാണ് യൂബര്‍ പോലെയുള്ള ഓണ്‍ലൈന്‍ ടാക്‌സി സൗകര്യത്തിന് സമാനമായാണ് പദ്ധതി.
സര്‍ക്കാരിന്റെ സഹകരണത്തോടെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചൊരു നെറ്റുവര്‍ക്ക് ശൃംഖല ഇതിനായി രൂപീകരിക്കും. അപകടം നടന്നയുടന്‍ അറിയിക്കേണ്ട ഒരു ഹെല്‍പ്പ് ലൈന്‍ നമ്പരുമുണ്ടാകും. പോലീസ് കണ്‍ട്രോള്‍ റൂം നമ്പരായ 100മായി ഏകോപിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഈ നമ്പരില്‍ വിളിച്ചാലുടന്‍ ട്രൈ(TRI- ട്രോമ റെസ്ക്യൂ ഇനിഷ്യേറ്റീവ്) എന്ന സോഫ്റ്റ് വെയര്‍ മോണിറ്ററില്‍ സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലന്‍സ് ഏതാണെന്ന് വ്യക്തമാകും. ഇതോടെ ആംബുലന്‍സ് ഡ്രൈവറുടെ മൊബൈലില്‍ നല്‍കിയിരിക്കുന്ന പ്രത്യേക ആപ്ലിക്കേഷനില്‍ പോലീസിന്റെ സന്ദേശമെത്തും. ആംബുലന്‍സിലുള്ള നഴ്‌സ് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്ന തൊട്ടടുത്തുള്ള ഏത് ആശുപത്രിയാണുള്ളതെന്നുള്ള സന്ദേശം ലഭിക്കും. വെന്റിലേറ്ററുകളുള്‍പ്പെടെയുള്ള സൗകര്യം ഉറപ്പാക്കിയായിരിക്കും ആശുപത്രി നിര്‍ദേശിക്കുക. ഇങ്ങനെയൊരു രോഗി എത്തുന്ന കാര്യം ആശുപത്രിയേയും അറിയിക്കും.

സാധാരണയായി സര്‍ക്കാര്‍ ആശുപത്രിയിലെ റൂട്ട് മാപ്പായിരിക്കും കാണുകയെങ്കിലും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് റീറൂട്ട് ചെയ്യാം. അപകടം സംഭവിച്ച് കഴിഞ്ഞുള്ള നിര്‍ണായക സമയത്തിനകം തന്നെ ആശുപത്രിയിലെത്തിക്കേണ്ടതുണ്ട്. ആംബുലന്‍സിന്റെ പണം ആരുനല്‍കുമെന്ന ആശയക്കുഴപ്പത്തില്‍ പലരും കൈയ്യൊഴിയുന്ന സാഹചര്യമാണിപ്പോഴുള്ളത്. സാമ്പത്തികം ഇല്ലാത്തതിന്റെ പേരില്‍ ഒരാളും വഴിയില്‍ കിടന്ന് ചികിത്സ കിട്ടാതെ മരിക്കാന്‍ പാടില്ല. പണം നല്‍കാന്‍ കഴിയാത്ത ആംബുലന്‍സുകള്‍ക്ക് ട്രൈ സാമ്പത്തിക സഹായം നല്‍കും.
First published: February 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍