• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഊബർ ഒലയുമായി ലയനത്തിനൊരുങ്ങുന്നു

news18
Updated: April 2, 2018, 10:16 PM IST
ഊബർ ഒലയുമായി ലയനത്തിനൊരുങ്ങുന്നു
news18
Updated: April 2, 2018, 10:16 PM IST
മുംബൈ: ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്തിൽ മുൻ നിരയിലുള്ള അമേരിക്കൻ കമ്പനി ഊബർ ഇന്ത്യൻ കമ്പനിയായ ഒലയുമായി ലയനത്തിനൊരുങ്ങുന്നു. വളരെ ചുരുങ്ങിയ കാലയളവിൽ ലോകമെങ്ങും വ്യാപകമായ സേവനം ഉറപ്പാക്കിയ കമ്പനിയാണ് ഊബർ. ഇന്ത്യയിൽ ആദ്യം മെട്രോ നഗരങ്ങളിൽ ടാക്സി സേവനം ആരംഭിച്ച ഊബർ, പിന്നീട് സേവനം വ്യാപകമാക്കുകയായിരുന്നു.

110 നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഒലയ്ക്ക് 125 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിൽ ഉള്ളത്. ഇരു കമ്പനികളിലും മൂലധന നിക്ഷേപം നടത്തിയിട്ടുള്ള നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്കാണ് ലയന നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് സൂചന. ഇതിനിടെ ഊബർ-ഓല പ്രതിനിധികൾ രണ്ടു തവണയിലേറെ ചർച്ചയും നടത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഊബര്‍ ശൃംഖലയില്‍ 3.50 ലക്ഷം ടാക്‌സികളും ഒലയുടെ കീഴില്‍ ഒമ്പതു ലക്ഷം ടാക്‌സികളും സര്‍വീസ് നടത്തുന്നുണ്ട്.

 

 

 
First published: March 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍