കണക്കില്ലാതെ സ്വർണം വെച്ചാൽ കേന്ദ്ര സർക്കാർ വീട്ടിൽ വരും!
കള്ളപ്പണം സ്വർണമാക്കി മാറ്റുന്ന രീതി കൂടിവരുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് സർക്കാരിന്റെ ഇടപെടൽ...

Unaccounted-Gold-Cartoon
- News18 Malayalam
- Last Updated: October 31, 2019, 4:01 PM IST
ന്യൂഡൽഹി: കള്ളപ്പണം തടയാൻ നോട്ടുനിരോധനം കൊണ്ടുവന്ന മോദി സർക്കാരിന്റെ അടുത്ത നീക്കം. കണക്കില്ലാത്ത സ്വർണം വീട്ടിൽവെച്ചാൽ പണി കിട്ടും. കൈവശംവെക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതിയാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. ഇതിനായുള്ള നിയമം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. CNBC Awaaz ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കള്ളപ്പണം സ്വർണമാക്കി മാറ്റുന്ന രീതി കൂടിവരുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് സർക്കാരിന്റെ ഇടപെടൽ. കൈവശമുള്ള കണക്കിൽപ്പെടാത്ത സ്വർണത്തിന്റെ വിശദാംശം വെളിപ്പെടുത്തി, അതിന്റെ മൂല്യത്തിന് അനുസരിച്ച് നികുതി ഒടുക്കാൻ വ്യക്തികളെ അനുവദിക്കുന്ന പദ്ധതിയും കേന്ദ്രസർക്കാർ നടപ്പാക്കും. കൈവശംവെക്കാവുന്ന സ്വർണത്തിന്റെ പരിധി നിശ്ചയിച്ചശേഷമായിരിക്കും ഈ പദ്ധതി നിലവിൽ വരിക. ഈ പദ്ധതി പ്രയോജനപ്പെടുത്താതെ, കണക്കിൽപ്പെടാത്ത സ്വർണം കൈവശം വെക്കുന്നത് കണ്ടെത്തിയാൽ, കനത്ത നികുതി ഈടാക്കും. അതേസമയം വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുക മൂല്യമുള്ള സ്വർണാഭരണങ്ങൾ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നുണ്ട്. ആദായനികുതി വകുപ്പിന്റെ സ്വത്ത് വെളിപ്പെടുത്തലിന് സമാനമായിട്ടാണ് സ്വർണം വെളിപ്പെടുത്തൽ പദ്ധതി കൊണ്ടുവരുന്നത്. ധനവകുപ്പും റവന്യൂവകുപ്പും ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
സ്വകാര്യ രംഗത്തെ സംരഭകരെ കൂടി ചേർത്ത് സർക്കാർ ഒരു ഗോൾഡ് ബോർഡ് രൂപീകരിക്കുന്നുണ്ട്. ഗോൾഡ് സോവറീൻ ബോണ്ടിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സ്വർണം വാങ്ങി കൈവശം വെക്കുന്നതിനേക്കാൾ സ്വർണത്തിൽ പണം നിക്ഷേപിക്കാൻ പ്രോൽസാഹിപ്പിക്കുന്നതാണ് ഗോൾഡ് സോവറീൻ ബോണ്ട്. ഇത് നവീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ സ്കീം പ്രകാരം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും നാലു കിലോ സ്വർണം വരെ വാങ്ങാനാകും. ഈ പദ്ധതി അനുസരിച്ച് ട്രസ്റ്റുകൾക്ക് 20 കിലോ സ്വർണം വാങ്ങാം. നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ വിപണി മൂല്യത്തിന് അനുസരിച്ചുള്ള സ്വർണം വീണ്ടെടുക്കുകയും ചെയ്യാം.
ഒക്ടോബർ രണ്ടാം വാരത്തിലെ മന്ത്രിസഭായോഗം ഈ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനിരുന്നതായിരുന്നു. എന്നാൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം നീട്ടിവെക്കുകയായിരുന്നു. വൈകാതെ പദ്ധതി ചർച്ച ചെയ്തു വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കള്ളപ്പണം സ്വർണമാക്കി മാറ്റുന്ന രീതി കൂടിവരുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് സർക്കാരിന്റെ ഇടപെടൽ. കൈവശമുള്ള കണക്കിൽപ്പെടാത്ത സ്വർണത്തിന്റെ വിശദാംശം വെളിപ്പെടുത്തി, അതിന്റെ മൂല്യത്തിന് അനുസരിച്ച് നികുതി ഒടുക്കാൻ വ്യക്തികളെ അനുവദിക്കുന്ന പദ്ധതിയും കേന്ദ്രസർക്കാർ നടപ്പാക്കും. കൈവശംവെക്കാവുന്ന സ്വർണത്തിന്റെ പരിധി നിശ്ചയിച്ചശേഷമായിരിക്കും ഈ പദ്ധതി നിലവിൽ വരിക. ഈ പദ്ധതി പ്രയോജനപ്പെടുത്താതെ, കണക്കിൽപ്പെടാത്ത സ്വർണം കൈവശം വെക്കുന്നത് കണ്ടെത്തിയാൽ, കനത്ത നികുതി ഈടാക്കും.