• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കിയ ബജറ്റ്

വനിതകള്‍ക്ക് സൗജന്യ പാചക വാതകം, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി, യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം

news18
Updated: April 2, 2018, 10:48 PM IST
കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കിയ ബജറ്റ്
വനിതകള്‍ക്ക് സൗജന്യ പാചക വാതകം, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി, യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം
news18
Updated: April 2, 2018, 10:48 PM IST
 

ന്യൂഡല്‍ഹി : കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കി നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ്. കാര്‍ഷിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള ബജറ്റില്‍ 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് പ്രഖ്യാപനം. ഉല്‍പ്പാദനം ഇരട്ടിയാക്കി ഉയര്‍ന്ന വിലയും വരുമാനവും ഉറപ്പാക്കും. കര്‍ഷകര്‍ക്ക് അന്‍പത് ശതമാനം ലാഭം ലഭ്യമാക്കുകയാണ് ലക്ഷ്യം.

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ചെറുകിട കര്‍ഷകര്‍ക്ക് പ്രത്യേക വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമി ഉടമകള്‍ അല്ലാത്ത പാട്ടകര്‍ഷര്‍ക്കും സഹായം ലഭ്യമാക്കും. മത്സ്യ-ക്ഷീര മേഖലയ്ക്കും 10000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കു കുടി ലഭ്യമാക്കും.

ഗ്രാമീണ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 14.34 ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഓടെ എല്ലാവര്‍ക്കും വീട് ലഭ്യമാക്കും. 51 ലക്ഷം പുതിയ വീടുകള്‍ ഇതിനായി നിര്‍മ്മിച്ചു നല്‍കും. ഇതിന് പുറമെ വനിതകള്‍ക്ക് സൗജന്യ പാചക വാതകം, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി, യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തല്‍ തുടങ്ങി വിവിധ മേഖലകളില്‍ വന്‍ പദ്ധതികളാണ് കേന്ദ്രം ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 
First published: February 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍