• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

UNION BUDGET 2019; എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും; ജല സ്രോതസുകളുടെ പരിപാലനത്തിന് ജല്‍ ജീവന്‍ മിഷന്‍

ഗ്രാമീണ തൊഴില്‍ പദ്ധതിയില്‍ മുള, തേന്‍, ഖാദി മേഖലകളില്‍ 100 ക്ലസ്റ്ററുകള്‍ രൂപീകരിക്കും. 50,000 കരകൗശല വിദഗ്ധര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

news18
Updated: July 5, 2019, 1:42 PM IST
UNION BUDGET 2019; എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും; ജല സ്രോതസുകളുടെ പരിപാലനത്തിന് ജല്‍ ജീവന്‍ മിഷന്‍
news18
  • News18
  • Last Updated: July 5, 2019, 1:42 PM IST IST
  • Share this:
ന്യൂഡല്‍ഹി: രാജ്യം ശക്തമായ വരള്‍ച്ച നേരിടുന്ന പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് പ്രഖ്യാപനം. 2024-ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സിതാരാമന്‍ ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ജല സ്രോതസുകളുടെ പരിപാലനത്തിനായി ജല്‍ ജീവന്‍ മിഷനും പ്രഖ്യാപിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 5 വര്‍ഷത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും പ്രഖ്യാപനമുണ്ട്.
ഗ്രാമീണ തൊഴില്‍ പദ്ധതിയില്‍ മുള, തേന്‍, ഖാദി മേഖലകളില്‍ 100 ക്ലസ്റ്ററുകള്‍ രൂപീകരിക്കും. 50,000 കരകൗശല വിദഗ്ധര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2015-ഓടെ 1.25 ലക്ഷം കിലോമീറ്റര്‍ റോഡ് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്.

Also Read ആദായനികുതിയിളവ് ഇല്ല; പെട്രോളിനും ഡീസലിനും സ്വർണത്തിനും വില കൂടും

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍