Union Budget 2019: ബജറ്റ് നമുക്ക് മനസിലാകാൻ അറിഞ്ഞിരിക്കണം ഈ പദങ്ങൾ

news18
Updated: July 5, 2019, 11:15 AM IST
Union Budget 2019: ബജറ്റ് നമുക്ക് മനസിലാകാൻ അറിഞ്ഞിരിക്കണം ഈ പദങ്ങൾ
news18
  • News18
  • Last Updated: July 5, 2019, 11:15 AM IST
  • Share this:
ബജറ്റിലെ ചില പദപ്രയോഗങ്ങളും വാക്കുകളും സാധാരണക്കാരന് എളുപ്പം മനസിലാകണമെന്നില്ല. സ്ഥിരമായി ബജറ്റിൽ ഇടംനേടിയിട്ടുള്ള ചില വാക്കുകൾ എന്താണ് അർത്ഥമാക്കുന്നതെന്ന് അറിഞ്ഞിരുന്നാൽ ബജറ്റിലെ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാം.

സെസ് (CESS)- ഏതെങ്കിലും പ്രത്യേക പദ്ധതിക്ക് പണം കണ്ടെത്താൻ ഏതെങ്കിലും നികുതിക്കുമേൽ ഏർപ്പെടുത്തുന്ന നികുതിയാണിത്. ഉദാഹരണം- സംസ്ഥാന സർക്കാർ പ്രളയ സെസ് ചുമത്തിയത് .

സർചാർജ് (SURCHARGE)-അധിക നികുതി. പ്രത്യേകശതമാനം നികുതി നിരക്കിന്മേൽ ചുമത്തുന്ന അധിക നികുതിയാണ് സർചാർജ്.

ഫിനാൻസ് ബിൽ (FINANCE BILL)- പുതിയ നികുതികൾ ചുമത്താനോ നിലവിലുള്ളവ പരിഷ്‌കരിക്കാനോ നിലവിലുള്ളവയുടെ കാലാവധി നീട്ടാനോ ഉള്ളതടക്കം നികുതിനിർദേശങ്ങൾ സഭയുടെ അംഗീകാരത്തിനു സമർപ്പിക്കുന്നത് ഈ ബിൽ വഴിയാണ്.

നികുതിയേതര വരുമാനം (NON-TAX REVENUE)- സംസ്ഥാനങ്ങൾക്കും റയിൽവേ പോലെയുള്ള സ്ഥാപനങ്ങൾക്കും നൽകുന്ന വായ്‌പയുടെ പലിശ, പൊതുമേഖലാ സ്ഥാപനങ്ങൾ നൽകുന്ന ലാഭവിഹിതം എന്നിവയാണ് ഇതിൽ മുഖ്യം. സർക്കാരിന്റെ വിവിധ വകുപ്പുകളും വിഭാഗങ്ങളും നൽകുന്ന സേവനത്തിനു ലഭിക്കുന്ന തുക മറ്റൊരു വരുമാനമാർഗമാണ്. സർക്കാരിനു ലഭിക്കുന്ന, തിരിച്ചടയ്‌ക്കേണ്ടാത്ത സംഭാവനകളും ധനസഹായവും (ഗ്രാന്റ് ഇൻ എയ്‌ഡ്) ഇക്കൂട്ടത്തിലാണ് വരിക.

സർക്കാരിന്റെ ചെലവ് (REVENUE EXPENDITURE)- സർക്കാരിന്റെ വിവിധ വിഭാഗങ്ങളുടെയും കോടതി, തെരഞ്ഞെടുപ്പു സംവിധാനം തുടങ്ങിയവയുടെയും നടത്തിപ്പിനു ചെലവിടേണ്ടുന്ന പണം (ശമ്പളം ഉൾപ്പെടെ), സർക്കാർ എടുത്തിട്ടുള്ള വിവിധ വായ്‌പകൾക്കു നൽകേണ്ടുന്ന പലിശ, സബ്‌സിഡികൾ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുക.

റവന്യൂ കമ്മി (REVENUE DEFICIT)- സർക്കാരിന്റെ ചെലവും വരവും തമ്മിലുള്ള അന്തരം.

മൂലധനചെലവ് (CAPITAL EXPENDITURE)- ആസ്‌തികൾ സൃഷ്‌ടിക്കാൻ ഉതകുന്ന രീതിയിലുള്ള വികസനപദ്ധതികൾക്കുള്ള ചെലവ്.

പ്രത്യക്ഷ നികുതി (DIRECT TAX)-ആദായ നികുതി, കമ്പനി നികുതി, സ്വത്തു നികുതി തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടും.

കമ്പനി നികുതി (CORPORATION TAX)- കമ്പനികളുടെ ലാഭത്തിന്മേലുള്ള നികുതി.

കമ്പനികളല്ലാത്തവരിൽനിന്നുള്ള നികുതി( TAX ON INCOME OTHER THAN CORPORATIONS)- വ്യക്തിഗത ആദായനികുതിയിൽ നിന്നടക്കമുള്ളവ

എഫ്ബിടി (FRINGE BENEFIT TAX)- തൊഴിലുടമകൾ ജീവനക്കാർക്കു ശമ്പളത്തിനുപുറമെ നൽകുന്ന ആനുകൂല്യങ്ങൾക്കു നൽകേണ്ടുന്ന നികുതി.

എസ്ടിടി (SECURITIES TRANSACTION TAX)- ഓഹരി കൈമാറ്റത്തുകയിന്മേലുള്ള നികുതി

ബിസിടിടി (BANKING CASH TRANSACTION TAX)-ബാങ്കിൽനിന്ന് നിർദിഷ്‌ടപരിധിക്കുമേൽ തുക ഒറ്റദിവസം പിൻവലിച്ചാൽ ചുമത്തുന്ന നികുതി.

പരോക്ഷ നികുതി (INDIRECT TAX)- നിർമിത ഉൽപന്നങ്ങൾ, ഇറക്കുമതി ഉൽപന്നങ്ങൾ, കയറ്റുമതി ഉൽപന്നങ്ങൾ എന്നിവയ്‌ക്കുള്ള നികുതി. എക്‌സൈസ് തീരുവ, കസ്‌റ്റംസ് തീരുവ, സേവന നികുതി മുതലായവ.

കസ്‌റ്റംസ് തീരുവ അഥവാ ഇറക്കുമതി തീരുവ (CUSTOMS DUTY)- ഇറക്കുമതിച്ചരക്കുകൾക്കു ചുമത്തുന്ന നികുതിയാണിത്. വരുമാനമുണ്ടാക്കൽ മാത്രമല്ല, ആഭ്യന്തര വ്യവസായത്തെയും കൃഷി തുടങ്ങിയ മേഖലകളെയും വിദേശ ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റത്തിൽനിന്നു രക്ഷിക്കുകയും കസ്‌റ്റംസ് തീരുവയുടെ ലക്ഷ്യമാണ്.

എക്‌സൈസ് തീരുവ (EXCISE DUTY)- രാജ്യത്തിനകത്തു നിർമിക്കുന്ന ഉൽപന്നങ്ങൾക്കുള്ള തീരുവയാണിത്.

സർവീസ് ടാക്സ് (SERVICE TAX)- സേവനങ്ങൾക്കുമേൽ ചുമത്തുന്ന നികുതി

First published: July 5, 2019, 11:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading