ന്യൂഡൽഹി: സ്വർണത്തിന്മേലുള്ള കസ്റ്റംസ് തീരുവ വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതോടെ സ്വർണവില ഉയരും. സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി രണ്ടര ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. നിലവിൽ പത്ത് ശതമാനമാണ് തീരുവ. ഇത് 12.5 ശതമാനമായി ഉയരുന്നതോടെ വിലയും വർധിക്കും.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2018-19 സാമ്പത്തിക വർഷത്തിൽ 32.8 ബില്യൺ ഡോളറിന്റെ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.