• HOME
  • »
  • NEWS
  • »
  • money
  • »
  • UNION BUDGET 2019: പാന്‍ കാര്‍ഡ് വേണ്ട; നികുതി അടയ്ക്കാൻ ആധാര്‍ മതി

UNION BUDGET 2019: പാന്‍ കാര്‍ഡ് വേണ്ട; നികുതി അടയ്ക്കാൻ ആധാര്‍ മതി

രാജ്യത്തെ 120 കോടിയോളം ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുള്ളതിനാല്‍ ഇതുവഴിയുള്ള നികുതി ഇടപാട് ലളിതമാകുമെന്നും മന്ത്രി വ്യക്തമാക്കി.

news18

news18

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ആദായ നികുതി അടയ്ക്കാന്‍ ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പാന്‍ കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിച്ചും നികുതി അടയ്ക്കാം. ആദായ നികുതി അടയ്ക്കുന്നത് ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ 120 കോടിയോളം ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുള്ളതിനാല്‍ ഇതുവഴിയുള്ള നികുതി ഇടപാട് ലളിതമാകുമെന്നും മന്ത്രി വ്യക്തമാക്കി.

    പുതിയ ബജറ്റ് അനുസരിച്ച് അഞ്ച് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്നും 7 ശതമാനവും രണ്ട് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്നും 3 ശതമാനവും സര്‍ചാര്‍ജ് ഈടാക്കും. അതേസമയം കോര്‍പറേറ്റ് നികുതിയില്‍ വന്‍ ഇളവാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

    കോര്‍പറേറ്റ് നികുതി പരിധി 250 കോടി രൂപ വാര്‍ഷിക വരുമാനത്തില്‍ നിന്നും 400 കോടിയായാണ് ഉയര്‍ത്തിയത്. ഇതനുസരിച്ച് 400 കോടിക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക് 25 ശതമാനം കോര്‍പറേറ്റ് നികുതി അടയ്‌ക്കേണ്ടി വരും.

    Also Read ബജറ്റിൽ വില കൂടുന്നവ, വില കുറയുന്നവ

    First published: