Union Budget 2020-21: അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഒഴിവാക്കിയോ? കൂടുതൽ അറിയാം

Union Budget 2020: പുതിയ ടാക്സ് ഘടന പ്രകാരം നികുതി ഒടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ എല്ലാത്തരം ഇളവുകളും വേണ്ടെന്ന് വെയ്ക്കണം

News18 Malayalam | news18-malayalam
Updated: February 10, 2020, 12:42 PM IST
Union Budget 2020-21: അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഒഴിവാക്കിയോ? കൂടുതൽ അറിയാം
income-tax
  • Share this:
Union Budget 2020- ന്യൂഡൽഹി: ആദായനികുതിയിൽ ഇളവ് വരുത്തിയതാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്ന്. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ലെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നാണ് ബജറ്റ് പ്രസംഗം വിശദമായി പരിശോധിക്കുമ്പോൾ മനസിലാകുന്നത്. 2.5 ലക്ഷം വരെ വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല. എന്നാൽ 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് കഴിഞ്ഞ തവണത്തെ പോലെ അഞ്ച് ശതമാനം തന്നെയാണ് ഇത്തവണയും നികുതി. അതേസമയം കഴിഞ്ഞ തവണ സർക്കാർ നൽകിയ 12000 രൂപ റിബേറ്റ് ഉള്ളതിനാൽ അഞ്ച് ലക്ഷം വരയുള്ളവർക്ക് നികുതി അടയ്ക്കേണ്ടതില്ലായിരുന്നു.

അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനമാണ് നികുതിയായി നൽകേണ്ടത്. ഏഴര ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 15 ശതമാനവും 10 മുതൽ പന്ത്രണ്ടര ലക്ഷം വരെ വരുമാനമുള്ളവർക്ക് 20 ശതമാനവുമാണ് ആദായനികുതി. പന്ത്രണ്ടര ലക്ഷം മുതൽ 15 ലക്ഷം വരെയുള്ളവർക്ക് 25 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ളവർക്ക് കഴിഞ്ഞ തവണത്തെ പോലെ 30 ശതമാനവുമാണ് ഇത്തവണ നികുതി.

നിലവിലുണ്ടായിരുന്ന നികുതി ഘടന അനുസരിച്ച് 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 % ആയിരുന്നു ആദായനികുതി. എന്നാൽ ഇത്തവണ 10 ലക്ഷം മുതൽ പന്ത്രണ്ടര ലക്ഷം വരെയും പന്ത്രണ്ടര മുതൽ 15 ലക്ഷം വരെയും രണ്ടു സ്ലാബുകളാക്കിയാണ് നികുതി നിരക്ക് കുറച്ചത്.



ഇനിയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പുതിയ ടാക്സ് ഘടന പ്രകാരം നികുതി ഒടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ എല്ലാത്തരം ഇളവുകളും വേണ്ടെന്ന് വെയ്ക്കണം. ഇളവുകൾ വേണ്ടെന്ന് വെച്ചാൽ മാത്രമായിരിക്കും ഇന്നത്തെ ബജറ്റിൽ പ്രഖ്യാപിച്ച ആദായനികുതി ഇളവ് ലഭിക്കുക.

First published: February 1, 2020, 3:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading