Union Budget 2020-21: ആദായനികുതിയിൽ ഇളവ്; നികുതി ഘടന പരിഷ്ക്കരിച്ചു

അഞ്ചു മുതൽ ഏഴര ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് പത്തുശതമാനമാണ് പുതിയ നികുതി. നേരത്തെ ഇത് ഇരുപത് ശതമാനമായിരുന്നു.

News18 Malayalam | news18-malayalam
Updated: February 10, 2020, 12:44 PM IST
Union Budget 2020-21: ആദായനികുതിയിൽ ഇളവ്; നികുതി ഘടന പരിഷ്ക്കരിച്ചു
income-tax-return
  • Share this:
ന്യൂഡൽഹി: ആദായ നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. അതേസമയം നികുതി ഘടനയിൽ സമഗ്ര പരിഷ്‌കരണം കൊണ്ടുവന്നിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർ രണ്ടരലക്ഷത്തിന്‍റെ നിക്ഷേപം കാണിച്ചാൽ നികുതി പരിധിയിൽനിന്ന് ഒഴിവാകും.

അഞ്ചു മുതൽ ഏഴര ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് പത്തുശതമാനമാണ് പുതിയ നികുതി. നേരത്തെ ഇത് ഇരുപത് ശതമാനമായിരുന്നു.

ഏഴര മുതൽ പത്തുശതമാനം വരെ വരുമാനം ഉള്ളവർക്ക് പതിനഞ്ച് ശതമാനമാണ് നികുതി. നേരത്തെ ഇത് 20 ശതമാനമായിരുന്നു. പത്തു ലക്ഷം മുതൽ 12.5 ലക്ഷം വരെയുള്ളവർക്കു ഇരുപതു ശതമാനവുമാണ് നികുതി. നേരത്തെ ഇത് 30 ശതമാനമായിരുന്നു.

12.5 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് 25 ശതമാനമായിരിക്കും നികുതി. നേരത്തെ ഇത് 30 ശതമാനമായിരുന്നു. 15 ലക്ഷത്തിനു മുകളിൽ ഉള്ളവർ മുപ്പതു ശതമാനം നികുതി നൽകണം.

15 ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ നികുതി ഘടനയിൽ കുറവ് വരുത്തിയിട്ടുണ്ട്. അതേസമയം 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് നേരത്തെ ഉണ്ടായിരുന്ന 30 ശതമാനം തന്നെയാണ് തുടർന്നും നികുതി നിരക്ക്.

First published: February 1, 2020, 1:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading