• HOME
  • »
  • NEWS
  • »
  • money
  • »
  • Union Budget 2021 | ഇനി അച്ചടിച്ച ബജറ്റ് ഇല്ല; കേന്ദ്ര സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

Union Budget 2021 | ഇനി അച്ചടിച്ച ബജറ്റ് ഇല്ല; കേന്ദ്ര സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

Union Budget 2021 | ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ ധനമന്ത്രിയുടെ ബജറ്റ് അവതരണം പൂർത്തിയാകുമ്പോൾ പൂർണ വിവരങ്ങൾ ആപ്ലിക്കേഷനിൽ ലഭ്യമാകും.

Nirmala sitharaman

Nirmala sitharaman

  • Share this:
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് രേഖകളുടെ അച്ചടിക്ക് മുന്നോടിയായുള്ള  ഹൽവ ചടങ്ങിൽ ബജറ്റ് ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഇത്തവണ ഡിജിറ്റൽ ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യൂണിയൻ ബജറ്റ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. എം.പി മാർക്കും സാധരണ ജനങ്ങൾക്കും ബജറ്റിന്റെ വിശദാംശങ്ങൾ അനായാസം പരിശോധിക്കാവുന്ന ആപ്ലിക്കേഷനാണ് തയ്യാറാക്കിയിട്ടുളളത്. ഇംഗ്ലീഷ് , ഹിന്ദി ഭാഷകളിൽ ബജറ്റിന്റെ വിശദാംശങ്ങൾ ലഭ്യമാകും.

ധനകാര്യ വകുപ്പിന്റെ (ഡിഇഎ) മാർഗനിർദേശപ്രകാരം നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. 1947 ന് ശേഷം ആദ്യമായാണ് കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റ് വെബ് പോർട്ടലിൽ നിന്നും (www.indiabudget.gov.in) അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യാം. ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ ധനമന്ത്രിയുടെ ബജറ്റ് അവതരണം പൂർത്തിയാകുമ്പോൾ പൂർണ വിവരങ്ങൾ ആപ്ലിക്കേഷനിൽ ലഭ്യമാകും.

Also Read- Union Budget 2021 | കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റിനെക്കുറിച്ച് പ്രധാന പ്രതീക്ഷകൾ എന്തൊക്കെ?

ധനമന്ത്രി നിർമ്മല സീതാരാമൻ, സഹമന്ത്രി അനുരാഗ് താക്കൂർ, ധനമന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഹൽവ ചടങ്ങിൽ പങ്കെടുത്തു. ബജറ്റിന്റെ രസഹ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ചടങ്ങ് നടത്തുന്നത്. ഹൽവ ചടങ്ങ് കഴിഞ്ഞ് ബജറ്റ് തയ്യാറാക്കുന്നതിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ നോർത്ത് ബ്ലോക്കിൽതന്നെ കഴിയും. ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതുവരെ കുടുംബങ്ങളിൽനിന്ന് വിട്ടുനിൽക്കണം. സാധാരണ 100 ൽ അധികം ഉദ്യോഗസ്ഥരാണ് നോർത്ത് ബ്ളോക്കിൽ കഴിയാറുള്ളത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ 40 ഉദ്യോഗസ്ഥരാണ് ബജറ്റ് അവതരണം കഴിയുന്നത് വരെ അവിടെ തുടരുക.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1 ന് 2021-22 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സെഷൻ ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെയും മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെയും രണ്ട് ഘട്ടങ്ങളായി നടക്കും. COVID-19 മഹാമാരി സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ച സമയത്താണ് ഈ വർഷത്തെ ബജറ്റ് വരുന്നത്. മുക്കാൽ ഭാഗവും ചുരുങ്ങി ചരിത്രത്തിൽ ആദ്യമായി വലിയൊരു മാന്ദ്യത്തിലൂടെയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടന്നുപോകുന്നത്. ജനുവരി 29 ന് രാവിലെ 11 ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് ധനമന്ത്രിയുടെ പ്രസംഗത്തോടെ ബജറ്റ് അവതരണം ആരംഭിക്കും.

Also Read- Union Budget 2021 |Railway Budget | 'കൂടുതൽ വേഗത, ഉയർന്ന സൗകര്യങ്ങൾ': ട്രെയിനുകളുടെ ആധുനികവത്കരണം ലക്ഷ്യം വച്ച് റെയിൽവെ

COVID-19 പകർച്ചവ്യാധികൾക്കിടയിൽ സാമ്പത്തിക വീണ്ടെടുക്കലിനായി വിശ്വസനീയമായ ഒരു മാർഗരേഖ നൽകുക എന്നതാണ് ബജറ്റ് 2021 ൽ നിന്നുള്ള പ്രധാന പ്രതീക്ഷ. ധനകാര്യ ഉത്തേജനം നൽകാൻ കേന്ദ്ര ബജറ്റ് 2021-ലേക്ക് ഉറ്റുനോക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അല്ലാതെ കടുത്ത ധനക്കമ്മി മറികടക്കുന്നതിന് ഇക്കാലത്ത് സർക്കാരിന് ശ്രദ്ധിക്കാനാകില്ല. ആത്മനിർഭർ ഭാരതിലും സ്വാശ്രയ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യകതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ബജറ്റ് ആഭ്യന്തര ഉൽപാദനത്തിനും കാർഷിക മേഖലയ്ക്കും പിന്തുണ നൽകുന്ന പ്രഖ്യാപനങ്ങൾ കാണുമെന്നും ആരോഗ്യസംരക്ഷണച്ചെലവിന് ഉത്തേജനം നൽകുമെന്നും പ്രതീക്ഷിക്കുന്നു.
Published by:Anuraj GR
First published: