News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 21, 2021, 3:24 PM IST
Indian Railway
ഇന്ത്യൻ റെയിൽവെയുടെ ആധുനികവത്കരണം വേഗത്തിലാക്കാൻ സഹായകമാകുന്ന മികച്ച പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്രബജറ്റിന്റെ ഭാഗമായി തന്നെ അവതരിപ്പിക്കപ്പെടുന്ന റെയിൽ ബജറ്റിൽ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കൂടുതൽ മെച്ചപ്പെട്ട സർവീസുകൾ ഉറപ്പാക്കുന്ന ആധുനിക ട്രെയിനുകളാണ് റെയിൽവെ ലക്ഷ്യം വക്കുന്നത്.
Also Read-
Union Budget 2021 | നിർമല സീതാരാമൻ അവതരിപ്പിക്കുന്നത് 'മുമ്പൊരിക്കലും ഇല്ലാത്ത' ബജറ്റ്ഉയർന്ന വേഗതയുള്ള, വിമാനശൈലിയിലെ സൗകര്യങ്ങൾ നൽകുന്ന മോഡേൺ ട്രെയിനുകളുടെ നിർമ്മാണത്തിനായി റെയിൽ മന്ത്രി പിയൂഷ് ഗോയലിന്റെയടക്കം നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് മെച്ചപ്പെട്ട സംവിധാനങ്ങൾ ഉറപ്പാക്കിയ തേജസ് എക്സ്പ്രസ്, വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ റെയിൽവെ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ തേജസ് ട്രെയിനുകൾ അവതരിപ്പിക്കാനുള്ള നീക്കം കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്.
Also Read-
Budget 2021: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമോ കോവിഡ് സെസ്?
എന്നാൽ കോവിഡ് -19 മഹാമാരി ഇന്ത്യൻ റെയിൽവെയുടെ പ്രവർത്തനത്തെ മോശമായി തന്നെ ബാധിച്ചു. പതിവ് പാസഞ്ചർ ട്രെയിനുകൾ ഇപ്പോഴും സർവീസ് ആരംഭിച്ചിട്ടില്ല. പ്രധാന റൂട്ടുകളിൽ പ്രത്യേക ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. എന്നിരുന്നാലും, വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനങ്ങളും പതുക്കെ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്.
Also Read-
Union Budget 2021 | കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റിനെക്കുറിച്ച് പ്രധാന പ്രതീക്ഷകൾ എന്തൊക്കെ?
സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപമുള്ള പുതിയ കെവാഡിയ റെയിൽവേ സ്റ്റേഷനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി എട്ട് ട്രെയിനുകൾ ഈയടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത്. ലോകത്തെ ഏറ്റവും ഉയർന്ന പ്രതിമയ്ക്ക് ചുറ്റുമുള്ള ടൂറിസം സാധ്യതകൾ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രെയിനുകൾ. ആധുനിക ട്രെയിനുകൾ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അഹമ്മദാബാദിൽ നിന്നുള്ള ജന ശതാബ്ദി എക്സ്പ്രസിൽ 'വിസ്റ്റഡോം' ടൂറിസ്റ്റ് കോച്ചും ഘടിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ രീതിയിലുള്ള ജാലകങ്ങളും ഗ്ലാസ് മേൽക്കൂരകളുമായി യാത്രികർക്ക് പ്രത്യേക കാഴ്ച അനുഭൂതി നൽകുന്ന കോച്ചുകളാണിത്. വലിയ ജനലുകളുള്ള ഒരു നിരീക്ഷണ ലോഞ്ചും കോച്ചിനുണ്ട്.
Also Read-
Union Budget 2021 | കേന്ദ്രബജറ്റ് 2021 - 22 എന്ന്? തീയതിയും സമയവും അറിയാം
സ്വകാര്യ ട്രെയിനുകളെയും ഈ ശൃംഖലയിൽ ഓടാൻ അനുവദിക്കുന്നതിനായി 30,000 കോടി രൂപയുടെ ഒരു വമ്പൻ പദ്ധതി നടപ്പാക്കാനും ഇന്ത്യൻ റെയിൽവേ നീക്കം നടത്തുണ്ട്. 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിൽ ആധുനിക ലോകോത്തര ട്രെയിനുകൾ അവതരിപ്പിക്കാനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. നൂറിലധികം റൂട്ടുകളിലായി 150 ഓളം സ്വകാര്യ ട്രെയിനുകൾക്ക് സര്വീസ് നടത്താൻ ഇന്ത്യൻ റെയിൽവേ അനുവദി നൽകും. വൻ മാറ്റങ്ങൾ കൊണ്ടു വരാൻ സാധ്യയുള്ള ഈ പദ്ധതിയുടെ തുടർ നടപടികൾ ഉടൻ തന്നെ ആരംഭിക്കും.
Also Read-
Union Budget 2021 | ഇത്തവണ പേപ്പർരഹിതം; ബജറ്റ് നാൾ വഴികളിലൂടെ
അതുപോലെ തന്നെ 44 സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടെ പ്രൊപ്പൽഷൻ സംവിധാനങ്ങൾക്ക് ടെണ്ടർ നൽകാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവെ. ആദ്യത്തെ രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ചെന്നൈയിലെ ഐസിഎഫിലാണ് നിർമ്മിച്ചത്. വരും വർഷങ്ങളിൽ, കയറ്റുമതി സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന കൂടുതൽ ആധുനിക ട്രെയിനുകൾ നിർമ്മിക്കാനും റെയിൽവേ പദ്ധതിയിടുന്നു.
Also Read-
Union Budget 2021 | ആദായനികുതി, കോർപറേറ്റ് നികുതി, ബാങ്ക് ലയനം; മുമ്പൊരിക്കലുമില്ലാത്ത പ്രഖ്യാപനങ്ങൾ കാത്ത് കേന്ദ്ര ബജറ്റ്
നിലവിൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിനുകൾക്കായി സ്റ്റെയിൻലെസ് സ്റ്റീൽ എൽഎച്ച്ബി പ്ലാറ്റ്ഫോം കോച്ചുകൾ നിർമ്മിച്ച് വരുന്നുണ്ട്. ഇതിനൊപ്പം അലുമിനിയം ബോഡി കോച്ചുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള അറിവ് ഉടൻ തന്നെ നേടിയെടുക്കാനാണ് നീക്കം. ഇതിനായി റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറിയും ദക്ഷിണ കൊറിയൻ കമ്പനിയായ ഡാവോൺസിസും തമ്മിൽ ട്രാൻസ്ഫർ ടെക്നോളജി (ടിടി) കരാർ ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്. കൂടുതൽ കാലം നിലനിൽക്കുന്നവയാണ് അലുമിനിയം ബോഡി കോച്ചുകൾ. താരതമ്യേന ഭാരം കുറഞ്ഞ ഇവ ഉയർന്ന വേഗതയും മികച്ച യാത്രയും സുരക്ഷിതത്വവും ഉറപ്പു നൽകുന്നുമുണ്ട്.
Published by:
Asha Sulfiker
First published:
January 21, 2021, 3:23 PM IST