• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2022 | ദേശീയപാത വികസനം: 2022-23ല്‍ രാജ്യത്ത് 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കും

Budget 2022 | ദേശീയപാത വികസനം: 2022-23ല്‍ രാജ്യത്ത് 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കും

Budget 2022 : ഇന്ത്യയിലെ ദേശീയ പാത ശൃംഖല 25,000 കിലോമീറ്റർ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    രാജ്യത്തെ ദേശീയ പാത (National Highway) ശൃംഖല 25,000 കിലോമീറ്റർ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കുമെന്നും ധനമന്ത്രി (Finance Minister) നിർമ്മല സീതാരാമൻ (Nirmala Sitharaman) ബജറ്റ് (Budget) പ്രസംഗത്തിൽ പറഞ്ഞു. ഈ ഹൈവേ വികസന പദ്ധതി 2022-23ൽ നടപ്പിലാക്കും.

    മുൻവർഷങ്ങളെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ റോഡ് ശൃംഖല മികച്ച രീതിയിൽ വികസിച്ചതായി 2021-22 സാമ്പത്തിക സർവേഫലം പറയുന്നു. 2013-14 മുതൽ ദേശീയ പാതകളുടെ നിർമ്മാണത്തിൽ സ്ഥിരമായ വളർച്ചയുണ്ടായിട്ടുണ്ടെന്നും 2019-20ൽ 10,237 കിലോമീറ്ററായിരുന്നുവെങ്കിൽ 2020-21ൽ 13,327 കിലോമീറ്റർ റോഡുകൾ നിർമ്മിച്ചിട്ടുണ്ടെന്നും ഇത് 30.2 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021-22ൽ (സെപ്റ്റംബർ വരെ) 3,824 കിലോമീറ്റർ റോഡുകളാണ് നിർമ്മിച്ചിരിക്കുന്നത്.

    2020-21ൽ പ്രതിദിനം 28 കിലോമീറ്ററിൽ നിന്ന് 36.5 കിലോമീറ്ററായി പ്രതിദിന റോഡ് നിർമ്മാണത്തിന്റെ വ്യാപ്തി വർദ്ധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 30.4 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    Also read- Union Budget 2022| രാജ്യത്ത് 5ജി സേവനം ഉടൻ; ലേലം ഈവർഷമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

    ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് റോഡ് ഗതാഗതമെന്നും സർവേ പറയുന്നു. 2019 മാർച്ച് 31ലെ കണക്കനുസരിച്ച് ദേശീയ പാതകൾ, സംസ്ഥാന പാതകൾ, ജില്ലാ റോഡുകൾ, ഗ്രാമീണ റോഡുകൾ, നഗര റോഡുകൾ, 63.71 ലക്ഷം കിലോമീറ്റർ പ്രൊജക്ട് റോഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് രാജ്യത്തെ റോഡ് ശൃംഖല.

    "2020-21ൽ റോഡ് നിർമ്മാണത്തിലെ ഗണ്യമായ ഉയർച്ചയ്ക്ക് കാരണം മുൻവർഷത്തെ അപേക്ഷിച്ച് പൊതുചെലവിൽ 29.5 ശതമാനം വർധനവുണ്ടായതാണെന്നും" സർവേ വ്യക്തമാക്കുന്നു. ദേശീയ പാതകൾ കൂടാതെ, ഗ്രാമീണ റോഡ് ശൃംഖലയെ ഗ്രാമ സഡക് യോജന വഴി വികസിപ്പിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

    Also read- Budget 2022 | ഓഹരി വിറ്റഴിക്കൽ; LIC ഐപിഒ ഉടൻ പ്രതീക്ഷിക്കുന്നതായി നിർമ്മല സീതാരാമൻ

    റോഡ്, റെയില്‍വേ, വിമാനത്താവളം, തുറമുഖങ്ങള്‍ തുടങ്ങി ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസനം കൊണ്ടു വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും. പുതുതായി 400 വന്ദേഭാരത് ട്രെയിനുകൾ പുറത്തിറക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതിയും നടപ്പിലാക്കും. പി എം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

    നഗരപ്രദേശങ്ങളിലെ പൊതുഗതാഗത ഉപയോഗത്തിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് സീറോ ഫോസിൽ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകൾ അവതരിപ്പിക്കുമെന്നും നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്ത്, 'ബാറ്ററി സ്വാപ്പിംഗ് പോളിസി' കൊണ്ടുവരുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

    Also read- Union Budget 2022 | അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേന്ദ്രം 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ധനമന്ത്രി

    ഇത്തവണത്തെ ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറ പാകലാണെന്നും ധനമന്ത്രി പറഞ്ഞു. രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാർലമെന്റിലെത്തിയത്. ഇത്തവണയും പേപ്പർ രഹിതമായി ടാബിൽ നോക്കിയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.
    Published by:Naveen
    First published: