• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2022 | ക്രിപ്റ്റോകറന്‍സി വിനിമയങ്ങൾക്ക് 30% നികുതി പ്രഖ്യാപിച്ച് ബജറ്റ്; ക്രിപ്റ്റോ ആദായനികുതിയുടെ വിശദാംശങ്ങൾ

Budget 2022 | ക്രിപ്റ്റോകറന്‍സി വിനിമയങ്ങൾക്ക് 30% നികുതി പ്രഖ്യാപിച്ച് ബജറ്റ്; ക്രിപ്റ്റോ ആദായനികുതിയുടെ വിശദാംശങ്ങൾ

ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്കായി പുതിയ നികുതി ചട്ടക്കൂട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.

  • Last Updated :
  • Share this:
    2022ലെ കേന്ദ്ര ബജറ്റ് (Budget 2022) രാജ്യത്തെ ഡിജിറ്റല്‍ കറന്‍സി (Digital Currency) ഇടപാടുകള്‍ക്ക് എങ്ങനെ നികുതി (Tax) ചുമത്തും എന്നതിനെ സംബന്ധിച്ച് വ്യക്തത നൽകുന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രിപ്റ്റോകറന്‍സികള്‍ക്ക് (Cryptocurrency) ഇന്ത്യയില്‍ വളരെയധികം പ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. 10 കോടിയിലധികം ക്രിപ്റ്റോകറന്‍സി നിക്ഷേപകരുള്ള ഇന്ത്യ ഡിജിറ്റല്‍ ടോക്കണുകളുടെ (Digital Tokens) ഏറ്റവും വലിയ വിപണിയാണ്. വെര്‍ച്വല്‍ കറന്‍സി നിക്ഷേപങ്ങള്‍ക്ക് നികുതി ചട്ടക്കൂട് അവതരിപ്പിക്കണമെന്നത് നിക്ഷേപകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്കായി പുതിയ നികുതി ചട്ടക്കൂട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.

    Also Read- Union Budget 2022| കുട, ഇന്ധനവില കൂടും; മൊബൈല്‍ ഫോണുകൾക്കും വസ്ത്രങ്ങള്‍ക്കും രത്‌നക്കല്ലുകൾക്കും വിലകുറയും

    ഏതെങ്കിലും വെര്‍ച്വല്‍ അല്ലെങ്കില്‍ ക്രിപ്റ്റോകറന്‍സി അസറ്റിന്റെ കൈമാറ്റത്തിന് 30 ശതമാനം നികുതി ചുമത്തുമെന്ന് 2022ലെ കേന്ദ്ര ബജറ്റ് വ്യക്തമാക്കുന്നു. ഏറ്റെടുക്കല്‍ ചെലവ് ഒഴികെയുള്ള കിഴിവ് അനുവദിക്കില്ലെന്നും ഇടപാടിലെ നഷ്ടം മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും 2022ലെ ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. 'ഡിജിറ്റല്‍ കറന്‍സികളില്‍ നികുതി ചുമത്തുന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ഊഹക്കച്ചവട വരുമാനത്തിന് സമാനമായി മൊത്ത അടിസ്ഥാനത്തില്‍ 30 ശതമാനം നികുതി ചുമത്തുമെന്നാണ് മനസിലാകുന്നത്'', ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആന്‍ഡ് കമ്പനിയുടെ പങ്കാളിയായ അമിത് സിങ്കാനിയ പറഞ്ഞു.

    Also Read- Union Budget 2022 Highlights| ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ

    കൂടാതെ ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം നിരക്കില്‍, ക്രിപ്റ്റോ അസറ്റുകള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള പേയ്മെന്റുകളില്‍ ടിഡിഎസ് ചുമത്തും. ക്രിപ്റ്റോ ആസ്തിയുടെ സമ്മാനങ്ങള്‍ക്ക് സ്വീകര്‍ത്താവില്‍ നിന്ന് നികുതി ചുമത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ''ക്രിപ്‌റ്റോ ട്രാന്‍സ്ഫറുകളില്‍ ടിഡിഎസ് അവതരിപ്പിക്കുന്നത് ക്രിപ്‌റ്റോ ഇടപാടുകള്‍ നന്നായി നിരീക്ഷിക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കും'', സിങ്കാനിയ കൂട്ടിച്ചേര്‍ത്തു

    ക്രിപ്റ്റോ നികുതി സ്വാഗതാർഹമായ നീക്കമാണ്

    "ക്രിപ്റ്റോ കറന്‍സിയില്‍ മേലുള്ള നികുതിയിൽ വ്യക്തത വരുത്തിയത് സ്വാഗതാര്‍ഹമായ നീക്കമാണ്. മൊത്തത്തില്‍, നൂതനത്വത്തിന്റെ ദിശയില്‍ മുന്നോട്ട് പോകാനുള്ള പുരോഗമനപരമായ നിലപാടാണ് നമ്മുടെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നത് വലിയ ആശ്വാസമാണ്. നികുതി കൊണ്ടുവരുന്നതിലൂടെ ക്രിപ്റ്റോകറൻസി വ്യവസായത്തിന് സർക്കാർ വലിയ തോതില്‍ നിയമസാധുത നല്‍കുന്നു. അനിശ്ചിതത്വം കാരണം മാറി നിന്നിരുന്ന ഭൂരിഭാഗം ആളുകള്‍ക്കും, പ്രത്യേകിച്ച് കോര്‍പ്പറേറ്റുകള്‍ക്ക്, ഇപ്പോള്‍ ക്രിപ്‌റ്റോയില്‍ പങ്കുചേരാന്‍ കഴിയും. മൊത്തത്തില്‍, ഇത് വ്യവസായത്തിന് ഗുണകരമായ നീക്കമാണ്'', വസീര്‍എക്സിന്റെ സ്ഥാപകനും സിഇഒയുമായ നിശ്ചല്‍ ഷെട്ടി പറഞ്ഞു.
    First published: