ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തെ കേന്ദ്രബജറ്റ് (Union Budget 2022) ഇന്ന് രാവിലെ 11 ന് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ (Nirmala Sitaraman) അവതരിപ്പിക്കും. സ്വതന്ത്ര ഇന്ത്യയിലെ 75ാമത് ബജറ്റാണിത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്പത്തിക സർവേയും ഡിജിറ്റലായാണ് നൽകിയത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്
ആദായ നികുതി സ്ലാബുകളില്‍ ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നതാണ് മധ്യവർഗ ഇന്ത്യയുടെ ആകാംഷ. ഈ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാനം നികുതി ഇളവായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു. കർഷക സമരം, നിയമസഭ തെരഞ്ഞെടുപ്പുകള്‍, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളെ ഈ ബജറ്റില്‍ സർക്കാരിന് കാര്യമായി പരിഗണിക്കേണ്ടതുണ്ട്.
Also Read-
Union Budget 2022 | നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗം എത്രത്തോളം നീണ്ടുനിൽക്കും?പുതിയ സാഹചര്യത്തിൽ ആരോഗ്യമേഖലക്ക് കൂടുതൽ പരിഗണന നൽകേണ്ടിവരും. ക്രിപ്റ്റോകറന്‍സിയിലെ അവ്യക്തത ഈ ബജറ്റിലൂടെ പരിഹരിക്കപ്പെടെമോയെന്നും വ്യവസായ ലോകം ഉറ്റുനോക്കുന്നുണ്ട്. തർക്കങ്ങള്‍ പരിഹരിക്കാന്‍ ജിഎസ്ടി ട്രൈബ്യൂണല്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ജനപ്രിയ പ്രഖ്യാപനങ്ങൾക്കാണ് രാജ്യം കാതോർത്തിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും കോവിഡിന്റെ പ്രയാസത്തിൽ ജനം പൊറുതിമുട്ടുകയും ചെയ്ത സാഹചര്യത്തിൽ ജനത്തെ കൈയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
Also Read-
Economic Survey 2022 | പെട്രോൾ വിലയും ഭക്ഷ്യവിലയും ഉയരുമോ? ആഗോള പണപ്പെരുപ്പത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ? സാമ്പത്തിക സർവേബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും. സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷവേളയിലാണ് എഴുപത്തിയഞ്ചാമത്തെ പൂർണ ബജറ്റ് ഇന്നവതരിപ്പിക്കപ്പെടുന്നത്. ഇതുവരെയായി 92-ഓളം ബജറ്റ് പ്രസംഗങ്ങൾ ഇന്ത്യ കേട്ടു. അതിൽ പതിനെട്ടെണ്ണം ഇടക്കാല ബജറ്റുകളോ ധനബില്ലുകളോ ആയിരുന്നു.
Also Read-
Budget 2022 | കേന്ദ്ര ബജറ്റിൽ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾഫെബ്രുവരി അവസാന പ്രവൃത്തിദിവസമെന്ന കൊളോണിയൽ പതിവുമാറ്റി ഫെബ്രുവരി ഒന്നാം തീയതിയിൽ ബജറ്റവതരിപ്പിക്കുക എന്നരീതി നിലവിൽ വന്നത് 2017 ലാണ്. പഴയ കൊച്ചി ദിവാനായിരുന്ന അന്നത്തെ ധനമന്ത്രി ആർ.കെ. ഷൺമുഖം ചെട്ടിയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യബജറ്റ് അവതരിപ്പിച്ചത്.
Also Read-
Budget 2022 | ടിവിയ്ക്കും മൊബൈൽ ഫോണുകൾക്കും വില കുറയുമോ? കേന്ദ്രബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ഇലക്ട്രോണിക്സ് മേഖല രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച ലോക്സഭയിൽ ബുധനാഴ്ച ആരംഭിക്കും. നാലുദിവസത്തേക്കാണ് ചർച്ച. ചർച്ചയ്ക്ക് ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകും. തുടർന്ന് ബജറ്റ് ചർച്ചയും നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.