കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു; 30 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

30 ലക്ഷം ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ 3,737 കോടി രൂപ അനുവദിച്ചു. വിജയദശമിക്ക് മുമ്പ് ബോണസ് വിതരണം ചെയ്യാനും തീരുമാനിച്ചു.

News18 Malayalam | news18-malayalam
Updated: October 21, 2020, 9:29 PM IST
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു; 30 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: ഉത്സവ സീസൺ പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു. 30 ലക്ഷം ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍  3,737 കോടി രൂപ അനുവദിച്ചു. വിജയദശമിക്ക് മുമ്പ് ബോണസ് വിതരണം ചെയ്യാനും  തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

13.7 ലക്ഷം നോൺ ഗസറ്റഡ്  കേന്ദ്രസർക്കാർ ജീവനക്കാർക്കും റയിൽവേ , പ്രതിരോധം ഉൾപ്പെടെയുളള മേഖലയിലെ 16. 97 ലക്ഷം ജീവനക്കാർക്കും ബോണസ് ലഭിക്കും. 13.7 ലക്ഷം നോൺ ഗസറ്റഡ്  കേന്ദ്രസർക്കാർ ജീവനക്കാർക്കായി 906 കോടിയും റെയിൽവേ, പോസ്റ്റ് ഓഫീസ്, എപിഎഫ്ഒ, ഇഎസ്ഐ ഉൾപ്പെടെയുള മേഖലയിലെ 16. 97 ലക്ഷം ജീവനക്കാർക്കായി 2791 കോടിയുമാണ് അനുവദിച്ചത്.

ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് വിതരണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ജീവനക്കാർക്ക് പണം ലഭ്യമാകുന്നതോടെ വിപണിയിൽ കൂടുതൽ ഉണർവ്വ് ഉണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ജമ്മു കശ്മീർ പഞ്ചായത്തീ രാജ് നിയമത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.



കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് മന്ത്രിസഭ തീരുമാനങ്ങൾ വിശദീകരിച്ചത്. കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്ന്  മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ നടത്തിയ  വാർത്താസമ്മേളനത്തിൽ കേന്ദ്ര മന്ത്രി പ്രകാശ്ജാവദേക്കര്‍ പറഞ്ഞു.
Published by: Gowthamy GG
First published: October 21, 2020, 9:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading