ന്യൂഡൽഹി: റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ മൂന്നാം ഗഡുവായി കേരളമടക്കമുള്ള 14 സംസ്ഥാനങ്ങൾക്ക് കേന്ദ്രം 7183.42 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. 15-ാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് സഹായധനം അനുവദിക്കുന്നത്. ഇതോടെ, ഈ സാമ്പത്തികവർഷം സംസ്ഥാനങ്ങൾക്ക് ഈയിനത്തിൽ ലഭിക്കുന്ന ഗ്രാന്റ് തുക 21,550.5 കോടിയായി ഉയരുമെന്ന് കേന്ദ്ര ധനമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
2022-23 വർഷത്തിൽ പിഡിആർഡി ഗ്രാൻഡ് ഇനത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപ നൽകാനാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്. 12 തവണകളായാണ് തുക നൽകുന്നത്. കേരളത്തിന് നടപ്പുവർഷം 13,174 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ മൂന്നാം ഗഡുവായി 1097.83 കോടി ലഭിക്കും.
Also Read- Gold Price Today| ഏറിയും കുറഞ്ഞും സ്വര്‍ണവില; ഇന്ന് വില കുറഞ്ഞു; പുതിയ നിരക്കുകള്‍ അറിയാം
കേരളത്തെ കൂടാതെ ആന്ധ്രാ പ്രദേശ്, ആസാം, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും ഗ്രാന്റ് ലഭിക്കും. ഈ ജൂണിൽ മൂന്നാമത്തെ ഇൻസ്റ്റാൾമെന്റ് അനുവദിച്ചതോടെ ഈ സാമ്പത്തിക വർഷം ആകെ അനുവദിച്ച തുക 21,550.25 കോടി രൂപയായി. ഭരണഘടനയുടെ 275ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സർക്കാരുകൾക്ക് പിഡിആർഡി ഗ്രാന്റുകൾ അനുവദിക്കുന്നത്. സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ടുകളിലെ വിടവ് നികത്താൻ തുടർച്ചയായി ധനകാര്യ കമ്മീഷനുകളുടെ ശുപാർശകൾ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് ഗ്രാന്റുകൾ അനുവദിക്കുന്നത്.
Also Read- NPS | വിരമിക്കലിന് ശേഷം 50,000 രൂപ പെൻഷൻ നേടണോ? നിക്ഷേപം നടത്തേണ്ടത് എവിടെ?
ഈ ഗ്രാന്റ് ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ യോഗ്യതയും 2020-21 മുതൽ 2025-26 വരെയുള്ള കാലയളവിലെ ഗ്രാന്റിന്റെ അളവും പതിനഞ്ചാം കമ്മീഷൻ തീരുമാനിച്ചത്, സംസ്ഥാനത്തിന്റെ വരവും ചെലവും വിലയിരുത്തിയതിന് ശേഷമാണ്.
English Summary: The Department of Expenditure under the Ministry of Finance on June 6 released the third monthly installment of the post-devolution revenue Deficit (PDRD) Grant of Rs 7,183.42 crore to 14 states. The grant has been released as per the recommendations of the Fifteenth Finance Commission.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.