നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • NSWS 'എല്ലാ പരിഹാരങ്ങളും മൗസിന്റെ ഒറ്റ ക്ലിക്കിലൂടെ'; നിക്ഷേപകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമുള്ള ദേശീയ ഏകജാലക സംവിധാനം

    NSWS 'എല്ലാ പരിഹാരങ്ങളും മൗസിന്റെ ഒറ്റ ക്ലിക്കിലൂടെ'; നിക്ഷേപകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമുള്ള ദേശീയ ഏകജാലക സംവിധാനം

    18 കേന്ദ്ര വകുപ്പുകളിലെയും, 9 സംസ്ഥാനങ്ങളിലെയും അനുമതികള്‍ NSWS സംവിധാനം വഴി ലഭ്യമാകും

    • Share this:
      ന്യൂഡല്‍ഹി:നിക്ഷേപകര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമുള്ള ദേശീയ ഏകജാലക സംവിധാനത്തിന് തുടക്കം കുറിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യയിലെ നിക്ഷേപകര്‍ക്കും, സംരംഭകര്‍ക്കും, ബിസിനസുകള്‍ക്കും ആവശ്യമായ അംഗീകാരങ്ങള്‍ക്കും അനുമതികള്‍ക്കുമായി സമീപക്കാവുന്ന കേന്ദ്രീകൃത സംവിധാനമായി NSWS മാറുമെന്ന് അദ്ദേഹം പറഞ്ഞു. 'എന്‍ഡ് ടു എന്‍ഡ്' (തുടക്കം മുതല്‍ അവസാനം വരെ പ്രവര്‍ത്തനപരമായ പൂര്‍ണ്ണത നല്‍കുന്ന പ്രക്രിയ) സൗകര്യം ലഭ്യമാക്കി മൗസിന്റെ ഒറ്റ ക്ലിക്കിലൂടെ എല്ലാവര്‍ക്കും എല്ലാ പരിഹാരങ്ങളും ഇതിലൂടെ ലഭ്യമാകുമെന്നും ശ്രീ ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

      ദേശീയ ഏകജാലക സംവിധാനം ബിസിനസ് അന്തരീക്ഷത്തില്‍ സുതാര്യതയും, ഉത്തരവാദിത്തവും, ചുമതലാബോധവും കൊണ്ടുവരും. എല്ലാ വിവരങ്ങളും ഒരൊറ്റ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകും. അപേക്ഷിക്കുന്നതിനും, അപേക്ഷകള്‍ നിരീക്ഷിക്കുന്നതിനും, ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനും ഒരു അപേക്ഷക ഡാഷ്ബോര്‍ഡും (applicant Dashboard) ഉണ്ടായിരിക്കും.

      18 കേന്ദ്ര വകുപ്പുകളിലെയും, 9 സംസ്ഥാനങ്ങളിലെയും അനുമതികള്‍ NSWS സംവിധാനം വഴി ലഭ്യമാകും .ഡിസംബര്‍'21 നകം 14 കേന്ദ്രവകുപ്പുകളും 5 സംസ്ഥാനങ്ങളും കൂടി ഇതിന്റെ ഭാഗമാകും.

      NSWS നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍

      നിങ്ങളാവശ്യപ്പെട്ട അനുമതിയെക്കുറിച്ച് അറിയുന്നതിനുള്ള സേവനം (Know Your Approval) / KYA സേവനം: പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഏതൊരു ബിസിനസ്സിനും ആവശ്യമായ അംഗീകാരങ്ങളുടെ പട്ടിക ലഭ്യമാക്കുന്ന ഒരു സമ്പൂര്‍ണ്ണ ഗൈഡ്.

      32 കേന്ദ്ര മന്ത്രാലയങ്ങളിലെ 500-ലധികം അംഗീകാരങ്ങളും 14 സംസ്ഥാനങ്ങളിലെ 2000-ലധികം അംഗീകാരങ്ങളും ലഭ്യമാക്കുന്നതിനായി 21.07.2021-ല്‍ ഈ സേവനം ആരംഭിച്ചു. ഈ സേവനം മാര്‍ഗ്ഗനിര്‍ദ്ദേശ സ്വഭാവമുള്ളതാണ്. ഒരു നിയമപരമായ ഉപദേശമോ നിര്‍ദേശമോ അല്ല.

      പൊതു രജിസ്‌ട്രേഷന്‍ ഫോം

      സംസ്ഥാന രജിസ്‌ട്രേഷന്‍ ഫോം: അതാത് സംസ്ഥാനങ്ങളിലെ ഏകജാലക സംവിധാനത്തിലൂടെ തടസ്സരഹിതമായ ഒറ്റ ക്ലിക്കിലൂടെ സേവനം നേടാന്‍ നിക്ഷേപകനെ പ്രാപ്തമാക്കുന്നു.

      അപേക്ഷക ഡാഷ്ബോര്‍ഡ്: മന്ത്രാലയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള അംഗീകാരങ്ങളും രജിസ്ട്രേഷനുകളും ലഭ്യമാക്കാനും നിരീക്ഷിക്കാനും ചോദ്യങ്ങള്‍ക്ക് മറുപടി ലഭ്യമാക്കാനും ഒരൊറ്റ ഓണ്‍ലൈന്‍ ഇന്റര്‍ഫേസിലൂടെ സൗകര്യമൊരുക്കുന്നു.

      ഡോക്യുമെന്റ് റിപ്പോസിറ്ററി : നിക്ഷേപകര്‍ക്ക് രേഖകള്‍ ഒറ്റത്തവണ സമര്‍പ്പിക്കുന്നതിലൂടെ ഒന്നിലധികം അംഗീകാരങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു കേന്ദ്രീകൃത ഓണ്‍ലൈന്‍ സംഭരണ സേവനം.

      ഇ-കമ്മ്യൂണിക്കേഷന്‍ മൊഡ്യൂള്‍: അന്വേഷണങ്ങള്‍ക്കും വിശദീകരണമാവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥനകള്‍ക്കും ഓണ്‍ലൈനായി മറുപടി ലഭ്യമാക്കുന്ന സംവിധാനം.
      Published by:Jayashankar AV
      First published:
      )}