• HOME
  • »
  • NEWS
  • »
  • money
  • »
  • Meesho | ജീവനക്കാര്‍ക്ക് അണ്‍ലിമിറ്റഡ് ലീവുമായി മീഷോ, 365 ദിവസം വരെ ശമ്പളത്തോടു കൂടിയ അവധി

Meesho | ജീവനക്കാര്‍ക്ക് അണ്‍ലിമിറ്റഡ് ലീവുമായി മീഷോ, 365 ദിവസം വരെ ശമ്പളത്തോടു കൂടിയ അവധി

അവധിക്കു ശേഷം തിരികെ എത്തുന്ന മീഷോ ജീവനക്കാര്‍ക്ക് അവർ മുൻപു ചെയ്തിരുന്ന ജോലി തന്നെ ചെയ്യാം. ആ വർഷത്തെ അപ്രൈസലിലും അവരെ പരി​ഗണിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

  • Last Updated :
  • Share this:
    മിതമായ നിരക്കില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ഫാഷന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് മീഷോ (meesho).ജീവനക്കാർക്കായി പുതിയ അണ്‍ലിമിറ്റഡ് ലീവ് (unlimited leave) പോളിസി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഒരു ജീവനക്കാരന് 365 ദിവസം വരെ ശമ്പളത്തോടു കൂടിയ അവധിയാണ് പുതിയ കമ്പനി നല്‍കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ അതിന് ചില മാനദണ്ഡങ്ങളുണ്ട്.

    മീഷോ മീകെയര്‍ പ്രോഗ്രാമിന് (Meesho MeeCARE programme) കീഴില്‍, കമ്പനിയിലെ ജീവനക്കാര്‍ക്കോ അവരുടെ വേണ്ടപ്പെട്ടവര്‍ക്കോ ഏതെങ്കിലും ഗുരുതരമായ അസുഖം ബാധിച്ചാല്‍ 365 ദിവസം വരെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ജീവനക്കാര്‍ രോഗബാധിതരാണെങ്കില്‍, അവധി ദിവസത്തെ മുഴുവന്‍ ശമ്പളത്തിനും അര്‍ഹതയുണ്ട്. എന്നാല്‍, രോഗബാധിതരായ കുടുംബാംഗങ്ങളെ പരിചരിക്കാന്‍ എടുക്കുന്ന ലീവുകള്‍ക്ക് ജീവനക്കാരന് ശമ്പളത്തിന്റെ 25 ശതമാനം വരെ ആയിരിക്കും ലഭിക്കുകയെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

    നഷ്ടപരിഹാരത്തിന് പുറമെ, പ്രൊവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ്, മറ്റ് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയും ജീവനക്കാരന് ലഭിക്കും. മെഡിക്കല്‍ സംബന്ധമല്ലാത്ത കാരണങ്ങളാല്‍ ലീവെടുക്കുന്നവര്‍ക്ക്, ആ ദിവസങ്ങളിലെ ശമ്പളം ലഭിക്കില്ല. കമ്പനിയിലെ ജീവനക്കാരന്റെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മീകെയര്‍ പ്രോഗ്രാം ആരംഭിച്ചത്. ബംഗളൂരു ആസ്ഥാനമായുള്ള മീഷോയില്‍ ഇപ്പോള്‍ 2,000 ജീവനക്കാരാണ് ഉള്ളത്.

    ''വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പുതിയ നയം അത്തരം ആവശ്യങ്ങള്‍ക്കുള്ള വേണ്ടിയുള്ളതാണ്,'' മീഷോ സിഎച്ച്ആര്‍ഒ ആശിഷ് കുമാര്‍ സിംഗ് പറഞ്ഞു. '' പുതിയ നയം ഒരുപാട് ജീവനക്കാർക്ക് വേണ്ടി വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, ഇത് വളരെ സ്വാധീനം ചെലുത്തുന്ന ഒരു നടപടിയാണെന്ന് ഞങ്ങള്‍ കരുതുന്നു,'' സിംഗ് പറഞ്ഞു.

    അവധിക്കു ശേഷം തിരികെ എത്തുന്ന മീഷോ ജീവനക്കാര്‍ക്ക് അവർ മുൻപു ചെയ്തിരുന്ന ജോലി തന്നെ ചെയ്യാം. ആ വർഷത്തെ അപ്രൈസലിലും അവരെ പരി​ഗണിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജീവനക്കാരന്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്ന സമയത്ത് പഴയ റോൾ നിലവിൽ ഇല്ലെങ്കിലോ ആ റോളിൽ മറ്റൊരാളെ നിയമിച്ചിട്ടുണ്ടെങ്കിലോ അവർക്ക് മറ്റൊരു ടീമില്‍ അതേ റോൾ നൽകും.

    വില്‍പ്പനക്കാര്‍ക്ക് പുതിയ സെല്ലര്‍ പോളിസിയും മീഷോ അവതരിപ്പിച്ചിരുന്നു. 'സീറോ പെനാല്‍റ്റി', 'സെവന്‍ ഡേ പേയ്‌മെന്റുകള്‍' എന്നീ പദ്ധതികളാണ് മീഷോ അവതരിപ്പിച്ചത്. ആദ്യമായാണ് വില്‍പ്പനക്കാര്‍ക്കായി ഇത്തരം പദ്ധതികള്‍ മീഷോ അവതരിപ്പിച്ചത്. മീഷോയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വില്‍പ്പനക്കാര്‍ക്കും ഈ സൗകര്യങ്ങള്‍ ലഭ്യമാകും. ഓര്‍ഡറുകള്‍ വില്‍പ്പനക്കാര്‍ തന്നെ റദ്ദാക്കിയാലോ ഓട്ടോമാറ്റിക് ആയി റദ്ദായാലോ പിഴ ചുമത്തുന്നത് ഒഴിവാക്കുന്നതാണ് സീറോ പെനാല്‍റ്റി സൗകര്യം. വില്‍പ്പനക്കാര്‍ക്ക് വേഗത്തില്‍ പണം തിരികെ നൽകി അത്
    വീണ്ടും നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നതാണ് സെവന്‍ ഡേ പേയ്‌മെന്റ് സംവിധാനം.
    Published by:Arun krishna
    First published: